കോഴി വളർത്തുന്നവരിൽ കുറച്ച് പേരെങ്കിലും നേരിടുന്ന പ്രശ്നം ആണ് കോഴി മുട്ട ഇടുന്നില്ല എന്നത്.എന്നാൽ ഈ പ്രശ്നം നേരിടുന്നവരും,നിലവിൽ മുട്ട ലഭിക്കുന്നവർക്ക് ഭാവിയിൽ ഈ പ്രശ്നം വരാതിരിക്കാനും വളരെ ഉപകാരപ്രദം ആകുന്ന ഒരു ടിപ്പ് പങ്കുവെക്കുകയാണ് ഈ പോസ്റ്റിലൂടെ.നമ്മുടെ പാടത്തും,തൊടിയിലും,പറമ്പിലും ഒക്കെ തന്നെ കാണപ്പെടുന്ന ഒരു ഇലയാണ് ഈ പ്രശ്നത്തെ നേരിടാൻ സഹായിക്കുന്നത്.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി തുടർന്ന് വായിക്കുക.
പറമ്പിലും,തൊടികളിലും ഒക്കെ ധാരളമായി കാണപ്പെടുന്ന ചേമ്പിന്റെ ഇലയാണ് കോഴികൾ മുട്ട ഇടാൻ സഹായകമായ പ്രകൃതിദത്ത ഔഷധം.മുട്ടയുടെ ഉല്പാദനത്തിൽ കാര്യമായ വർധന ഉണ്ടാകാൻ സഹായിക്കുന്ന ഒന്നാണ് ചേമ്പിന്റെ ഇല.കാര്യമായ ചിലവുകൾ ഒന്നും തന്നെ ഇല്ലാതെ കോഴികൾക്ക് മുട്ട ഇടനായി നൽകാൻ സാധിക്കുന്ന ഒന്ന് കൂടി ആണ് ചെമ്പിന്റെ ഇല.കോഴികൾക്ക് ലെയർ മാഷ് ലെയർ പെല്ലറ്റ് എന്നിവ വാങ്ങി നൽകുന്നതിനെ കാൾ വളരെ ഉത്തമം ആണ് ചേമ്പിന്റെ ഇല നൽകുന്നത്.2 മുതൽ മൂന്ന് ദിവസം ഇടവേളകളിൽ ഇത്തരത്തിൽ ചേമ്പിലകൾ നൽകുന്നത് മുട്ട ഉത്പാദനം വർധിക്കാൻ സഹായിക്കുന്നതാണ്.
തീറ്റയുടെ ചിലവിൽ കാര്യമായ കുറവ് വരുത്താനും ചെമ്പിന്റെ ഇല സഹായകം ആണ്.ചെമ്പിന്റെ തണ്ടുകൾ മുതൽ പൊട്ടിച്ച ശേഷം തണ്ടടക്കം ചെറിയ കഷണങ്ങൾ ആക്കി അരിഞ്ഞു വേണം കോഴികൾക്ക് നൽകാനുള്ളത്.ജലാംശം നന്നായി ഉള്ള ചേമ്പിന്റെ ഇല കോഴികൾക്ക് നൽകുന്നത് വേനൽക്കാലത്തെ നിർജലീകരണം തടയാനും സഹായകം ആണ്.ഇത് എങ്ങനെ തയാറാക്കാം എന്നത് കണ്ടു മനസിലാക്കനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഈ വിഷയത്തിൽ നിങ്ങൾക്കുള്ള സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.
