വീട് എന്ന സ്വപ്നവുമായി നടക്കുന്ന ആളുകളിൽ നല്ലൊരു ശതമാനവും അവസാനം ചെന്നെത്തുന്ന പരിഹാരം ലോൺ എടുത്ത് വീട് ഉണ്ടാക്കാം എന്നതായിരിക്കും.അത്തരത്തിൽ ഒരു വീട് പണിത് താമസം ആരംഭിക്കുമ്പോൾ ആകും ലോൺ അടക്കേണ്ടി വരുന്നതിനെ കുറിച്ചുള്ള ടെൻഷനുകൾ തുടങ്ങുക.എന്നാൽ ഈ ടെൻഷനുകൾ ഒഴിവാക്കാൻ ലോണുകൾ വളരെ വേഗത്തിൽ ക്ളോസ് ചെയ്യാനുള്ള വഴി എന്താണ് എന്ന് അന്വേഷിക്കുന്നവർക്കുള്ള വഴി പറഞ്ഞു തരിക എന്നതാണ് ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.ഇതിനായി മൂന്ന് രീതികൾ സ്വീകരിക്കാവുന്നതാണ്,ഇത്തരത്തിൽ ഉള്ള മൂന്ന് സാഹചര്യങ്ങൾ എന്തൊക്കെ ആണ് എന്ന് നോക്കാം.
ആദ്യത്തെ സഹസാഹര്യത്തിൽ 25 ലക്ഷം ഹോം ലോൺ ഉള്ള വ്യക്തിക്ക് 20 വർഷ ഇ എം ഐ യ്യിൽ അടക്കേണ്ടി വരുന്നത് 20000 രൂപ വീതം ആണ് എങ്കിൽ ചെയ്യാൻ കഴിയുന്ന കാര്യം 10 ശതമാനം മാസം അടക്കുന്ന തുക വർധിപ്പിക്കുക.അതായത് 2000 രൂപ അധികം അടക്കുക.ഇങ്ങനെ ചെയ്‌താൽ ഉള്ള ഗുണം 240 ലോൺ ഇന്സ്ടാൽമെന്റുകളുടെ സ്ഥാനത്ത് ഏകദേശം 190 തവണകൾ കൊണ്ട് ലോൺ തീരും എന്നതാണ്.ലോണിന്റെ ആദ്യ കാല തവണകളിൽ അടക്കുന്ന തുകയുടെ കൂടുതലും. പോകുന്നത് പലിശയിലേക്കും,വളരെ കുറച്ച് തുക മാത്രമാകും മുത്തലിലേക്കും പോകുന്നത്.എന്നാൽ ഈ അധികം അടയ്ക്കുന്ന 2000 രൂപ ചെല്ലുന്നതാകട്ടെ പൂർണമായും മുത്തലിലേക്കാകും.അതിനാൽ തന്നെ പലിശയിൽ കാര്യമായ കുറവ് വരും താവണകളിൽ സംഭവിക്കുകയും ലോൺ വളരെ വേഗം തീരുകയും ചെയ്യുന്നു.
ഇനി രണ്ടാമത്തെ സാഹചര്യത്തിൽ 10 ശതമാനം തുക അധികമായി എടുക്കാൻ കഴിവില്ലാത്ത ഒരു വ്യക്തി ആണ് എങ്കിൽ മേൽപ്പറഞ്ഞ അതെ തുകയും അതെ മാസ തവണയും ഉള്ള വ്യക്തി ആണ് എങ്കിൽ ഒരു വർഷത്തിൽ ഒരു മാസ തവണ അധികമായി അടക്കാൻ ശ്രമിക്കുക എന്നതാണ്.ഇങ്ങനെ ചെയ്‌താൽ മേൽപ്പറഞ്ഞ രീതിയിൽ ഉള്ള അതെ കാര്യം തന്നെ സംഭവിക്കും.ഏകദേശം 41 മാസതവണകൾ ഇങ്ങനെ അടക്കുന്നത്മൂലം കുറക്കാൻ സാധിക്കുന്നതാണ്.മൂന്നാമതായി ചെയ്യാവുന്ന കാര്യം എന്താണ് എന്ന് മനസിലാക്കാനായോ താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.
