നമ്മുടെ ലോകത്തു മൃഗങ്ങളെ സ്നേഹിക്കുന്നവർ ഏറെയാണ്. എന്ത് വിലകൊടുത്തും മൃഗങ്ങളെ വാങ്ങുവാനും സ്വന്തം മക്കളെ പോലെ പരിപാലിക്കാനും ഒരു മടിയും കാണിക്കാത്തവരാണ് ഇന്നത്തെ തലമുറ. നമ്മൾ സോഷ്യൽ മീഡിയകളിൽ നിരന്തരം കേൾക്കാറുള്ള ഒരു കാര്യമാണ് ചില മൃഗങ്ങൾ കോടിക്കണക്കിനു സ്വത്തിന്റെ ഉടമയാകുന്ന കാഴ്ച. ജീവിതത്തിൽ എത്ര കഷ്ടപെട്ടാലും നമുക്കൊക്കെ ഉണ്ടാക്കാൻ കഴിയാത്ത സ്വത്തുക്കൾ ഈ മൃഗങ്ങൾക്കു സ്വന്തമാണ് എന്നതാണ് വാസ്തവം. ഇത്തരത്തിൽ സമ്പന്നരായ കുറച്ചു മൃഗങ്ങളെ നമുക്ക് പരിചയപ്പെടാം. ചില വ്യക്തികൾ വളർത്തു മൃഗങ്ങളെ കൊടികളും ലക്ഷ കണക്കിന് സ്വത്തുക്കളുടെ ഉടമകൾ ആക്കാറുണ്ട്.
ആദ്യമായി പരിചയപ്പെടുത്തുന്ന ഒരു മൃഗമാണ് ഫ്രാങ്കീ ആനീ ആൻഡ് പെപ്പെ. പേര് കേട്ട് ഞെട്ടണ്ട ഫ്രാങ്കീ എന്നത് ഒരു നായയും ആനിയും പെപ്പെയും രണ്ടു പൂച്ചകളുമാണ്. ഈ മൃഗങ്ങളുടെ യജമാനന് ഇവറ്റകളെ വളരെ ജീവനായിരുന്നു. വളരെ ലാളിച്ചും താലോലിച്ചുമാണ് ഈ മൃഗങ്ങളെ അദ്ദേഹം വളർത്തിയിരുന്നത്. ഒരുദിവസം ഈ വളർത്തു മൃഗങ്ങളുടെ യജമാനൻ മരണപെട്ടു. എന്നാൽ മരിക്കുന്നതിന് മുൻപ് ഇദ്ദേഹം ഇവരുടെ പേരിൽ ഒരു വിൽപത്രം തയ്യാറാക്കിയിരുന്നു. അങ്ങനെ ഇദ്ദേഹത്തിന്റെ മുഴുവൻ സ്വത്തുക്കൾക്കും ഉടമയായി ഈ മൃഗങ്ങൾ മാറി. ഇവരുടെ സമ്പത്തിന്റെയും സംരക്ഷിക്കുന്നതിന്റെയും ചുമതല ഇവരുടെ അയൽവാസിയെ അദ്ദേഹം ഏൽപ്പിച്ചിരുന്നു.
വില്പത്ര പ്രകാരം ഏകദേശം അറുപത് കോടി സ്വത്തുക്കൾക് ഏക അവകാശിയായി ഈ മൃഗങ്ങൾ. ഇദ്ദേഹത്തിന്റെ അയൽവാസിക് ഒപ്പമായിരുന്നു ഈ മൃഗങ്ങൾ താമസിച്ചിരുന്നത്. അടുത്തതായി പറയുന്നത് പോണ്ടിയാക്ക് എന്ന് പേരുള്ള ഒരു നായയെ കുറിച്ചാണ്. ബെറ്റിവൈറ്റ് എന്ന അമേരിക്കൻ നടിക്ക് പോണ്ടിയാക്ക് എന്ന ഗോൾഡൻ റിറ്റിയെവറിനെ ദത്തെടുക്കാൻ തോന്നിയത് ആ മൃഗത്തിന്റെ ഭാഗ്യം തന്നെയാണ്. പോണ്ടിയാക്കിന് ഒരു വയസ്സുള്ളപ്പോഴാണ് ഇവർ ഇതിനെ എറ്റെടുക്കുന്നത്. എത്രയോ ഉയർന്ന നിലവാരത്തിലുള്ള ജീവിത രീതിയാണ് പോണ്ടിയാക്കിനുള്ളത്. കൂടാതെ സ്വന്തമായി വീടും ഒട്ടേറെ പരിചാരകരും ഈ മൃഗത്തിന് സ്വന്തമാണ്. ഒരു മാസം നമുക് ജീവിയ്ക്കാൻ വേണ്ട പൈസയാണ് പോണ്ടിയാക്കിനു ഒരു ദിവസത്തേക്കുള്ള ചിലവിനു വേണ്ടിയത്. മുപ്പത്തി അഞ്ചുകോടി സ്വത്തുക്കളുടെ ഉടമയാണ് ഈ നായ.
ലോകത്തിലെ സമ്പന്നയായ ഒരു പക്ഷിയെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ഈ ബ്രിട്ടീഷ് കോഴിക്ക് ഒന്നര കോടി യൂ എസ് ഡോളേഴ്‌സാണ് സമ്പാദ്യമായിട്ടുള്ളത്. ബ്രിട്ടീഷ് മാധ്യമ രംഗത്തെ പ്രമുഖൻ മയിൽസ് ബ്ലാക്ക്‌വില്യന്റെ ഏറ്റവും പ്രിയപ്പെട്ട വളർത്തു പക്ഷിയായിരുന്നു ഗീഗൂ എന്ന് പേരുള്ള ഈ കോഴി. അദ്ദേഹം മരിച്ചപ്പോൾ പതിനഞ്ചു മില്യൺ യൂ എസ് ഡോളേഴ്‌സാണ് ഗൂഗിക്കു സ്വന്തമായത്. അദ്ദേഹത്തിന്റെ മരണ ശേഷവും ഈ പക്ഷിക്ക് ഒരു പ്രയാസവും കൂടാതെ ജീവിക്കുന്നതിനാണത്രെ ഇത്രയും സ്വത്ത് ഈ കോഴിയുടെ പേരിൽ എഴുതിവെച്ചത്. കോടീശ്വരൻ മാരായിട്ടുള്ള ഇത്തരം മൃഗങ്ങളെ കുറിച്ച് കൂടുതൽ അറിയുവാനായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.
30-RJi1mz44
