സാധാരണക്കാർക്കായി നിരവധി ലോൺ പദ്ധതികൾ ആണ് കേന്ദ്ര സംസ്ഥാന സർക്കാർ ഇതിനോടകം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്.ഇത്തരത്തിൽ ഈ വര്ഷം ജൂലൈ 27 നു കേരള മുഖ്യമന്ത്രി ഒരു ലോൺ സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു.പദ്ധതിയുടെ പേര് CMEDP അഥവാ ചീഫ് മിനിസ്റ്റർ എന്റർപ്രെണര്ഷിപ് ഡെവലപ്പ്മന്റ് പ്രോഗ്രാം.പുതിയ ബിസിനസുകൾ അല്ലെങ്കിൽ സംഭരംഭങ്ങൾ ആരംഭിക്കാൻ ആണ് ഈ ലോൺ ലഭിക്കുന്നത്.ഒരു ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ ആണ് ലോൺ തുകയായി ലഭിക്കുന്നത്.വായ്പ്പക്ക് പലിശയായി ഈടാക്കപ്പെടുന്നത് 10 ശതമാനം ആണ് എങ്കിലും കേരള സർക്കാർ സബ്‌സിഡി 3 ശതമാനം നൽകുന്നതിനാൽ ഫലത്തിൽ 7 ശതമാനം പലിശ മാത്രം അടച്ചാൽ മതിയാകും.
മറ്റൊരു പ്രധാന ഗുണം ഒരു വര്ഷം വരെ ലോണിന് മൊറൊട്ടോറിയം ലഭിക്കുന്നു എന്നതാണ്.അതായത് വായ്‌പ്പയുടെ പലിശ മാത്രം അടച്ചാൽ മതിയാകും.18 മുതൽ 50 വയസ് വരെ പ്രായം ഉള്ളവർക്ക് ചീഫ് മിനിസ്റ്റർ എന്റർപ്രെണർ ഡെവലപ്മെന്റ് പ്രോഗ്രാം വഴിയുള്ള ലോണിനായി അപേക്ഷിക്കാം.ഏതു വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും ലഭിക്കുന്ന ഒരു ലോൺ ആണ് CMEDP.എല്ലാ ജില്ലകളിലും ഉള്ള കേരള ഫിനാന്സ് കോർപ്പറേഷൻ (KFC) ജില്ലാ ഓഫീസുകൾ മുഖേനയോ,ഓൺലൈൻ സംവിധാനം ആയ കെ എഫ് സി യുടെ വെബ്‌സൈറ്റ് മുഖേനയോ അപേക്ഷിക്കാൻ സാധിക്കുന്നതാണ്.
അപേക്ഷ സമർപ്പിക്കാൻ ഉള്ള വെബ്‌സൈറ്റ് ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.നിലവിൽ ഉള്ള ബിസിനസ് വിപുലീകരിക്കാൻ ഈ ലോൺ ലഭിക്കുന്നതല്ല മറിച്ച് പുതിയ സംഭരംഭങ്ങൾ ആരംഭിക്കാൻ വേണ്ടി മാത്രമാണ് ലോൺ ലഭിക്കുന്നത്.ലോൺ ലഭിക്കാനായി സെക്യൂരിറ്റി നൽകേണ്ടി വരും,ഇൻഷുറൻസ്,ഭൂമി,സ്വർണം ,സർക്കാർ ഉദോഗസ്ഥരുടെ ജാമ്യം എന്നിവയിൽ ഏതെങ്കിലും ഈഡ് ആയി നൽകേണ്ടി വരും.ലോൺ ലഭിക്കാനായി ശ്രദ്ധിക്കേണ്ട കൂടുതൽ കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നലകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.
