ചപ്പാത്തി കൈയ്യിൽ ഒട്ടിപിടിക്കാതെ 3 മിനിറ്റ് കൊണ്ട് കുഴച്ചെടുക്കാം.

തിരക്കിട്ട ജീവിതത്തിൽ പലരും ഉപയോഗിക്കുന്ന ഒരു ഭക്ഷണസാധനമാണ് ചപ്പാത്തി. വളരെ പെട്ടെന്ന് തന്നെ ഇത് ഉണ്ടാക്കാം എന്നുള്ളത് കൊണ്ടും പലർക്കും പല രോഗങ്ങൾക്കുമുള്ള പരിഹാരം ഉള്ള ഒന്നാണ് എന്നതുകൊണ്ട് ഒക്കെ ചപ്പാത്തി എല്ലാവർക്കും പ്രിയപ്പെട്ട ഒരു ഭക്ഷണമാണ്. ഫാറ്റിലിവർ പോലെയുള്ള അസുഖങ്ങൾ ഉള്ളവർക്ക് ഡോക്ടർമാർ പോലും നിർദ്ദേശിക്കുന്നത് ചപ്പാത്തിയാണ്. കാരണം അരിയാഹാരം കൂടുതൽ കഴിക്കാതെ ഗോതമ്പ് ശരീരത്തിലേക്ക് ചെല്ലട്ടെ എന്നാണ് കരുതുന്നത്. ഗോതമ്പു ഭക്ഷണം ആക്കുന്നത് വളരെ നല്ലതാണ്. പോഷകങ്ങളുടെ സമർത്ഥമായ കലവറ ഒന്നുതന്നെയാണ് ചപ്പാത്തി.

കേരളത്തിൽ മാത്രമാണ് കൂടുതലായും ചോറ് കഴിക്കുന്നത്.മറ്റു സംസ്ഥാനങ്ങളിലേക്ക് ഒക്കെ നോക്കുകയാണെങ്കിൽ അവിടെ പ്രധാന ആഹാരം എന്ന് പറയുന്നത് ചപ്പാത്തി തന്നെയാണ്. ചപ്പാത്തിയും പൂരിയും മാത്രമുണ്ട്. രാത്രിയിൽ ചോറിനു പകരം ചപ്പാത്തി കഴിക്കുന്ന ചില മലയാളികളെയും ഇപ്പോൾ കണ്ടുവരുന്നുണ്ട്. ഗോതമ്പ് മാവ് പലഹാരങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് എങ്കിലും ആളുകൾ ചപ്പാത്തിക്ക് വേണ്ടി തന്നെയാണ് ഉണ്ടാക്കുന്നത്. ചപ്പാത്തിയാണ് എല്ലാവർക്കും ഇഷ്ടം. ഇങ്ങനെ മൃദുവായി ചപ്പാത്തിയും പൂരിയും ഒക്കെ തയ്യാറാക്കുന്നതിന് ചപ്പാത്തിയുടെ മാവ് നല്ല രീതിയിൽ കുഴച്ച് എടുക്കേണ്ടതുണ്ട്. ചപ്പാത്തിയുടെ മാവ് കൃത്യമായി കുഴയ്ക്കുമ്പോൾ ആണ് ചപ്പാത്തിക്ക് മൃദുലത വരാതിരിക്കുന്നത്.

മാവ് കുഴക്കുന്നത് അത്ര എളുപ്പവുമല്ല.ചിലർക്ക് ഇപ്പോഴും മാവ് കുഴക്കുന്ന രീതി അറിയില്ല എന്ന് പറയാം.കൈക്ക് വേദന ഉള്ളവർക്കൊക്കെ ചപ്പാത്തിയുടെ മാവു ഒരുപാട് ശക്തിയായി കുഴിച്ചെടുക്കാൻ വളരെ പ്രയാസമാണ്. അതുപോലെ ജോലി ഉള്ളവർക്കും തിരക്കുള്ളവർക്കും ഒക്കെ അത് ബുദ്ധിമുട്ടാണ്. നിമിഷനേരംകൊണ്ട് പഞ്ഞിപോലെ ചപ്പാത്തിയുടെ മാവു കുഴിച്ചെടുക്കാൻ ഒരു വഴിയുണ്ട്. മിക്സിയിൽ ഗോതമ്പ് മാവ് വച്ച് അതിനായി മിക്സിയുടെ ജാറിൽ കാൽകപ്പ് ഗോതമ്പ് മാവ്, അര കപ്പ് വെള്ളം കൂടി ചേർത്ത് കൊടുക്കണം. ഇതിലേക്ക് ഒരു ടീസ്പൂൺ എണ്ണ ഒഴിക്കണം. പിന്നെ ആവശ്യത്തിനുള്ള ഉപ്പ്. അതിനുശേഷം ജാറിലേക്ക് വെള്ളം ഒഴിക്കേണ്ടതാണ് ശ്രദ്ധിക്കേണ്ടത്. മിക്സി ആദ്യത്തെ സ്പീഡ് ആയ ഒന്നിൽ 40 സെക്കൻഡ് എങ്കിലും അടിക്കണം.

ശേഷം പൾസ് മോഡിൽ അഞ്ചുതവണ മാവ് കലക്കി എടുക്കണം. ഇത് കഴിഞ്ഞു മാവ് ഒരുപാത്രത്തിൽ ലേക്ക് മാറ്റി കയ്യിൽ അല്പം എണ്ണ പുരട്ടി അതിനു ശേഷം ഉരുളകളാക്കി മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് മാത്രം. എപ്പോഴും ഇടാൻ ശ്രമിക്കുക. അതാണ് ശ്രദ്ധിക്കേണ്ടത്. കൂടുതൽ മാവ് ആവശ്യമാണെങ്കിൽ പല വട്ടങ്ങൾ ആയി മാത്രമേ കുഴിച്ചെടുക്കാൻ പാടുള്ളൂ. ഇങ്ങനെ ചെയ്യുമ്പോൾ ചപ്പാത്തി മൃദുവാകുന്നതിനോടൊപ്പം കൈയ്യിൽ ഒട്ടി പിടിക്കാതെയും നമുക്ക് ലഭിക്കുന്നുണ്ട്.

Leave a Reply