ആധാർ കാർഡിന്റെ പ്രസക്തി ദിനംപ്രതി വർധിച്ച് വരുന്ന കാലഘട്ടം ആണ് ഇത്.ഓരോ ഇന്ത്യൻ പൗരനും ലഭിക്കുന്ന 12 അക്ക വ്യ്കതികത നമ്പർ ആണ് ആധാർ നമ്പർ.ബാങ്ക് അക്കൗണ്ടുകൾ,പാൻ കാർഡുകൾ,മ്യൂച്ചൽ ഫണ്ടുകൾ തുടങ്ങി മൊബൈൽ നമ്പറുകൾ വരെ ആധാർ നമ്പറുമായി ബന്ധപ്പെട്ടവയാണ്.അതിതിനാൽ തന്നെ നല്ലൊരു ശതമാനം ആളുകൾക്കും ഉള്ള ഒരു സംശയം ആണ് നമ്മുടെ ആധാർ നമ്പർ ഉപയോഗിച്ച് മറ്റൊരാൾക്ക് പണം തട്ടി എടുക്കാൻ സാധിക്കുമോ എന്നുള്ളത്.ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരവും,പി വി സി ആധാർ എങ്ങനെ ലഭ്യമാക്കാം എന്നുള്ളതുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.
സാധാരണാഗതീയിൽ നമ്മുടെ ബാങ്ക് അക്കൗണ്ട്,പാൻ കാർഡ്,മൊബൈൽ നമ്പർ എന്നിവയുമായി ആധാർ ബന്ധിപ്പിക്കുമ്പോൾ തിരിച്ചറിയൽ സ്ഥിരീകരണം എന്ന പ്രക്രിയ ആണ് നടക്കുന്നത്.ഇതിനായി ആധാർ നമ്പർ,പേര്,ബയോമെട്രിക് വിവരങ്ങൾ എന്നിവ യു ഐ ഡി ഐ എ യിലേക്ക് അയക്കുകയും,തുടർന്ന് ആധാറിലെ വിവരങ്ങളുമായി താരമത്യം ചെയ്തു കൃത്യമാണ് എന്ന് ഉറപ്പ് വരുത്തുകയും,തുടർന്ന് തിരിച്ചറിയൽ രേഖ കൃത്യമാണ് എങ്കിൽ “യെസ്” എന്നും തെറ്റ് ആണ് എങ്കിൽ “നോ” എന്നും മാത്രമായിരിക്കും യു ഐ ഡി എ യിൽ നിന്നും മറുപടി വരിക. എന്നാൽ ചില ഘട്ടങ്ങളിൽ ഫോട്ടോ അടക്കം ഉള്ള വിവരങ്ങൾ തിരിച്ചറിയൽ പ്രക്രിയ ചെയ്യുന്ന കമ്പനിക്ക് കൈമാറുകയും ചെയ്യുന്നു.
മേൽപ്പറഞ്ഞ പ്രക്രിയകൾ മാത്രമാണ് ആധാർ ലിങ്ക് ചെയ്യുമ്പോൾ നടക്കുന്നത്.അല്ലാതെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടക്കമുള്ള വിവരങ്ങൾ കൈമാറ്റം ചെയ്യപെടുന്നില്ല.മറ്റൊരാൾക്ക് ആധാർ നമ്പർ ഉപയോഗിച്ച് അക്കൗണ്ടിൽ ഉള്ള പണം തട്ടി എടുക്കാൻ സാധിക്കുമോ എന്ന സംശയത്തിന് യു ഐ ഡി എ ഐ നൽകുന്ന ഉത്തരം സാധിക്കില്ല എന്നാണ്.എന്നാൽ പണം നഷ്ടപ്പെടാൻ സാധ്യത ഉള്ള ചില വിവരങ്ങൾ ഉണ്ട്,ഇവാ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനാക്ക് യി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഈ വിഷയത്തിൽ നിങ്ങൾക്കുള്ള സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.
