ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഒരു സമൂഹ മാധ്യമം എന്നതിനപ്പുറം,വലിയ മാനങ്ങൾ ഉള്ള ഒരു ആപ്പ് ആണ് വാട്ടസ്ആപ്.ഉദാഹരണത്തിന് ഓഫീസുകളിലെ ഫയലുകൾ ഷെയർ ചെയ്യുക,സുഹൃത്തുക്കളുടെ ഫോട്ടോകൾ,മെസേജുകൾ എന്നിവ കൈമാറുക തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് ഇന്ന് വാട്ടസ്ആപ് ഉപയോഗിക്കാറുണ്ട്. അതിനാൽ തന്നെ പലപ്പോഴും ഒരു ഘട്ടം കഴിയുമ്പോൾ ഈ മെസേജുകൾ തിരികെ ലഭിക്കാത്ത വിധം നഷ്ട്ടപ്പെടുന്ന സാഹചര്യം ഉള്ളതിനാൽ ഇവ നഷ്ടപ്പെടാതെ സൂക്ഷിച്ച് വെക്കാൻ ഉള്ള മികച്ച ഒരു ടിപ്പ് ആണ് ഈ പോസ്റ്റിലൂടെ നിങ്ങളുമായി പങ്ക് വെക്കാൻ ആഗ്രഹിക്കുന്നത്.

ഇത്തരം മെസേജുകൾ ഗൂഗിൾ ഡ്രൈവ്,അല്ലെങ്കിൽ ജി മെയിലിൽ,അല്ലെങ്കിൽ മറ്റു ഫോണുകൾ,കമ്പ്യൂട്ടർ എന്നിവയിൽ സൂക്ഷിച്ച് വെക്കാൻ സാധിക്കുന്നതാണ്. കൂടുതൽ ആളുകൾക്കും അറിയാത്തഈ സംവിധാനം പലരും ദുരുപയോഗപ്പെടുത്താൻ ഉള്ള സാധ്യത ഉണ്ട്.സ്‌ക്കറ്ന്റുകൾ കൊണ്ട് നമ്മുടെ ചാറ്റുകൾ ഒരാൾക്ക് കോപ്പി ചെയ്തു മറ്റൊരാൾക്ക് അവരുടെ ഫോണിലോ,അല്ലെങ്കിൽ മെയിലിലേക്കോ മാറ്റി നമ്മുടെ ചാറ്റുകൾ വായിക്കാൻ സാധിക്കും എന്നതാണ് ഈ സംവിധാനത്തിലെ ദുരുപയോഗം.അതിനാൽ തന്നെ നമ്മുടെ സ്മാർട്ട് ഫോൺ വാട്ട്സ്ആപ്പ് എന്നിവ അതീവ വിശ്വാസം ഇല്ലാത്ത ആളുകളുടെ കയ്യിൽ പ്രരമാവധി നല്കാതിരിക്കുക.

ഇത്തരത്തിൽ നമ്മുടെ മെസേജുകൾ എങ്ങനെ ബാക്ക് ആപ്പ് ചെയ്തു സൂക്ഷിക്കാം എന്ന് നോക്കാം.

No description available.
ഇതിനായി കോപ്പി ചെയ്യെണ്ട ചാറ്റ് തുറന്ന് തുറന്ന ശേഷം മുകളിൽ വലതു വശത്ത് ആയി കാണുന്ന മൂന്ന് ഡോട്ടുകൾ സിലക്റ്റ് ചെയത് more എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്തത് നൽകുക.
No description available.
തുടർന്ന് ലഭിക്കുന്ന ഇന്റർഫെയ്‌സിൽ നിന്നും “export chat” എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് നൽകുക.
No description available.
ചാറ്റിൽ ഉള്ള ഇമേജുകൾ,വീഡിയോകൾ അടങ്ങുന്ന മീഡിയ ഫയലുകൾ അടക്കം ആവശ്യമെങ്കിൽ Include media എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് നൽകുക, അവ ഒന്നും ആവശ്യം ഇല്ല എങ്കിൽ Exclude media എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് നൽകുക.
No description available.
തുടർന്ന ഇത്തരത്തിൽ കോപ്പി ചെയ്ത ചാറ്റുകൾ നമുക്ക് ബ്ലൂടൂത്ത് മുഖേന മറ്റൊരു ഫോണിലേക്കോ അല്ലെങ്കിൽ ഇ മെയിലിലേക്കോ എക്സ്പോർട്ട് ചെയ്തു എടുക്കാൻ സാധിക്കുന്നതാണ്.

കോപ്പി ചെയ്ത ചാറ്റ് തുടർന്ന് കാണാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ പൂർണമായും കാണുക.

Leave a Reply