പൊട്ടിയതോ,നിറം മങ്ങിയതോ ആയ മഗ്ഗുകൾ കളയല്ലേ

മിക്കവാറും എല്ലാ വീടുകളിലും ഉപയോഗിക്കപ്പെടുന്ന ഒരു വസ്തു ആണ് പ്ലാസ്റ്റിക് മഗ്ഗുകൾ.എന്നാൽ കുറച്ച് കാലത്തെ ഉപയോഗത്തിന് ശേഷം ഇവയുടെ നിറം മങ്ങുകയോ അല്ലെങ്കിൽ പൊട്ടി പോകുകയോ ചെയ്യും.ഇങ്ങനെ സംഭവിക്കുമ്പോൾ സ്വാഭാവികമായും എല്ലാവരും വലിച്ചെറിഞ്ഞു കളയുകയാണ് ചെയ്യുന്നത്.എന്നാൽ ഇവയൊക്കെ തന്നെയും ഉപേക്ഷിച്ചു കളയാതെ വളരെ ഉപകാരപ്രദമായി പ്രയോജനപ്പെടുത്താൻ സാധിക്കും എന്ന കാര്യം നല്ലൊരു ശതമാനം ആളുകൾക്കും അറിയില്ല.ഇത്തരം കപ്പുകൾ വെറുതെ ഉപേക്ഷിച്ചു കളഞ്ഞു നമ്മുടെ പറമ്പുകൾ പ്ലാസ്റ്റിക് കൂമ്പാരം ആക്കാതെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് നോക്കാം.

ഇത്തരത്തിൽ ചീത്തയായ കപ്പ് നെടുകെ രണ്ടായി മുറിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.ഇതിനായി മുറിക്കേണ്ട ഭാഗം ഒരു മാർക്കർ പേന ഉപയോഗിച്ച അടയാളപ്പെടുത്തിയ ചെയ്ത ശേഷം ഒരു കത്തി ചൂടാക്കി മാർക്ക് ചെയ്ത ഭാഗത്തിന് മുകളിലൂടെ രണ്ടായി മുറിക്കുക.ഇങ്ങനെ മുറിച്ചതിന്റെ ഒരു ഭാഗം എടുത്ത ശേഷം തുറന്നിരിക്കുന്ന മുൻഭാഗം അടയുന്ന രീതിയിൽ (താഴെ വീഡിയോയിൽ കാണുന്നത് പോലെ) മടക്കി ഒട്ടിച്ചെടുക്കുക.ഒരു പകുതി കപ്പിന്റെ രൂപം ലഭിക്കുന്ന ഈ സമയത്ത് ചുറ്റും ഒരു ചണമോ ചരടോ ഉപയോഗിച്ച് ഒട്ടിച്ച് എടുക്കുക എന്നതാണ് അടുത്തായി ചെയ്യേണ്ടത്.

ഇതിനായി കപ്പിന് ചുറ്റും പശ തേച്ച ശേഷം ചണം അതിനു മുകളിലൂടെ വ്യത്യാസം തീരെ ഇല്ല എന്ന് ഉറപ്പാക്കി ചുറ്റി എടുക്കുക.ചുറ്റുമ്പോൾ ഇഴകൾ തമ്മിൽ അടുപ്പിച്ച് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.പൂർണമായും ചുറ്റിയ ശേഷം ചണം ചുറ്റി തുടങ്ങിയ ഭാഗത്തും,അവസാനിച്ച ഭാഗത്തും അൽപ്പം പശ അധികമായി തേക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് കൃത്യമായി മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.നിങ്ങളുടെ അഭിപ്രായങ്ങളും,ഐഡിയകളും കമന്റിൽ പ്രതീക്ഷിക്കുന്നു.

Leave a Reply