ഒന്ന് മുതൽ 10 വരെ ഏതു സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥിക്കും അപേക്ഷിക്കാം

പുതിയ അധ്യയന വർഷത്തിന്റെ സാഹചര്യത്തിൽ നിരവധി സ്കോളര്ഷിപ്പുകൾക്ക് ഇതിനോടകം പല വിദ്യാർത്ഥികളും അപേക്ഷിച്ചിട്ടുണ്ടാകും.അത്തരത്തിൽ വിദ്യാർത്ഥികൾക്കുള്ള മറ്റൊരു സ്‌കോളർഷിപ്പിന് കുറിച്ചാണ് ഇവിടെ പറയുന്നത്.ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ സ്റ്റേറ്റ്,സി ബി എസ് സി വ്യത്യാസം ഇല്ലാതെ ലഭിക്കുന്ന ഒരു സ്‌ക്‌ലോർഷിപ്പിനെ കുറിച്ചു മനസിലാക്കാം .എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം ഓ ബി സി വിഭാഗത്തിൽ ഉള്ളവർക്ക് മാത്രം ആകും നിലവിൽ സ്‌കോളർഷിപ്പുകൾ ലഭിക്കുക.(ഒ ബി സി വിഭാഗത്തിൽപ്പെടുന്ന സമുദായങ്ങൾ ഏതൊക്കെ ആണ് എന്ന് മനസിലാക്കാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക).

ഒ ബി സി പ്രീമെട്രിക് എന്ന ഈ സ്‌കോളർഷിപ്പ് 2500 രൂപ മുതൽ ഉള്ള തുകയാണ് വിദ്യാത്ഥിയുടെ അക്കൗണ്ടിൽ എത്തുക.അപേക്ഷ ഫോം ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യാം.അപേക്ഷ പൂരിപ്പിച്ച ശേഷം വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനമേധാവി അതായത് പ്രിൻസിപ്പൽ,അല്ലെങ്കിൽ ഹെഡ് മാസ്റ്റർ മുഖേന വേണം അപേക്ഷ സമർപ്പിക്കാനുള്ളത്.തുടന്ന് അർഹർ ആയിട്ടുള്ള വിദ്യാർത്ഥിയുടെ അക്കൗണ്ടിലേക്ക് തുക എത്തി ചേരുന്നതാണ്. അവസാന തീയതിയായ ജൂലൈ 31 നു മുൻപ് അപേക്ഷ സമർപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

കൂടാതെ മറ്റൊരു സ്‌കോളർഷിപ്പ് കൂടി വിദ്യാർഥികൾക്കു അപേക്ഷ നൽകാൻ നിലവിൽ സാധിക്കുന്നതാണ്.ഫോട്ടോഗ്രാഫി ഇഷ്ട്ടപെടുന്ന വിദ്യാർത്ഥികൾക്ക് നിക്കോൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ സ്‌കോളർഷിപ്പ് നൽകുന്നത്.ഒരു ലക്ഷം രൂപ വിദ്യാത്ഥിയുടെ അകൗണ്ടിൽ ഈ സ്കോളർഷിപ് വഴി ലഭിക്കുന്നതാണ്.പ്ലസ് ടു കഴിഞ്ഞതിനു ശേഷം ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ടു മൂന്നു മാസത്തിൽ കുറയാത്ത ദൈർഘ്യം ഉള്ള കോഴ്‌സുകൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്.ബഡി ഫോർ സ്റ്റഡി എന്ന വെബ്‌സൈറ്റ് മുഖേന ആണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്.അപേക്ഷിക്കാനുള്ള ലിങ്ക് ലഭിക്കനായി ഇവിടെ ക്ലിക് ചെയ്യുക.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ബഡി ഫോർ സ്റ്റഡി എന്ന വെബ്‌സൈറ്റിൽ അംഗം ആയിരിക്കണം.നിലവിൽ അംഗം അല്ലെങ്കിൽ കൂടി പുതുതായി ഓൺലൈൻ ആയി അംഗത്വം എടുത്താൽ മതിയാകും.അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ മാർക്ക്,സാമ്പത്തികസ്ഥിതി,പഠിക്കുന്ന കോഴ്സ്,സാമ്പത്തിക സഹായത്തിന്റെ ആവശ്യം,എന്നിവ അടിസ്ഥാനമാക്കിയാകും തുക ലഭ്യമാക്കുന്നതിനായി വിദ്യാർത്ഥിയെ തിരഞ്ഞെടുക്കുന്നതിന്റെ ആദ്യ ഘട്ടം.തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളെ ഷോർട്ടിലിസ്റ്റ് ചെയ്ത ശേഷം ടെലിഫോണിക് ഇന്റർവ്യൂ നടത്തിയാകും സ്കോളർഷിപ് നൽകുന്നതിനുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കുക.

ഫോട്ടോ ഐഡന്റിറ്റി,അഡ്രെസ്സ് പ്രൂഫ്,പ്ലസ് ടു മാർക്ക് ലിസ്റ്റ് അറ്റെസ്റ്റഡ് പകർപ്പ്,നിലവിൽ പഠിക്കുന്ന കോഴ്‌സിന്റെ ഐഡന്റിറ്റി പ്രൂഫ്,ഫീ സ്ട്രക്ച്ചർ,ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് ഫ്രണ്ട് പേജ്(അക്കൗണ്ട് നമ്പർ അടങ്ങുന്ന വിവരണം ഉള്ള പേജ്), എന്നിവ ഓൺലൈൻ അപേക്ഷക്കൊപ്പം അപ്ലോഡ് ചെയ്യുക.അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply