അനുഭവങ്ങളാണ് മനുഷ്യനെ വേറിട്ടതാകുന്നത്. ഓരോ അനുഭവങ്ങളും ഓരോ പാഠങ്ങളാണ്. നിങ്ങൾക്കും അത്തരം വേറിട്ട അനുഭവങ്ങൾ പറയാനുണ്ടോ. ഉണ്ടാകും അല്ലെ മനുഷ്യനാണെങ്കിൽ കാലം സമ്മാനിക്കുന്ന ഓരോ അനുഭവങ്ങളും മരിക്കാതെ എന്നും മനുഷ്യ മനസിലുണ്ടാകും. അത്തരത്തിൽ ഒരാൾക്കുണ്ടായ അനുഭവത്തെ കുറിച്ചാണ്. പ്രസിദ്ധ ജ്യോതിഷ പണ്ഡിതനും ഹസ്തരേഖാ വിദ്ഗ്ധനുമായ കൈറോയുടെ അനുഭവമാണ് ഇവിടെ വിശദീകരിക്കുന്നത്. ഡാക്ലാസ് എന്ന് പേരുള്ള ഒരു വ്യക്തി കൈറോയെ തേടിവന്നു. എന്നിട്ട് അദ്ദേഹത്തിന്റെ വിസിറ്റിംഗ് കാർഡ് കൈറോക്ക് നേരെ നീട്ടി. നല്ല സന്തോഷവാനായ ഡാക്ലാസ് അദ്ദേഹത്തിന്റെ കൈകൾ നീട്ടിയിട്ടു പറഞ്ഞു എന്റെ കൈനോക്കി തരുമോ എന്ന് അപേക്ഷിച്ചു.
കൈറോ കൈ നോക്കി പറയാൻ തുടങ്ങി. പെട്ടന്ന് ഒരു വിഷമ ഭാവത്തോടെ അദ്ദേഹം പറഞ്ഞു. സുഹൃത്തേ വളരെ മോശമായ ഫലങ്ങളാണ് താങ്കളോട് പറയാനുള്ളത്. താങ്കൾക് വിഷമമാവുകയില്ലെങ്കിൽ പറയാം. എന്ത് വിഷമം ഇതൊക്കെ അറിയാനല്ലേ നമ്മൾ വരുന്നത്. കൈറോ പറയാൻ തുടങ്ങി. താങ്കൾക് വൈകാതെ തന്നെ ഒരു ലോട്ടറി കിട്ടും. അത് താങ്കളുടെ ആപത്തുടെ തുടക്കം ആയിരിക്കും. ഒരു ഏറ്റുമുട്ടലുണ്ടാകാനും അത് നിങ്ങളുടെ വലത് കൈ വരെ നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഡാക്ലാസ് വീണ്ടും ചിരിച്ചുകൊണ്ട് കൈറോയോട് ചോദിച്ചു. ഇതാണോ സുഹൃത്തേ കാര്യം. എനിക്ക് ലോട്ടറിയിൽ തീരെ വിശ്വാസമില്ല. അത് മാത്രമല്ല ഈ പ്രവചനങ്ങൾ പൂർണ്ണമായും സത്യമായ ചരിത്രം ഉണ്ടോ. താങ്കൾ ഈ ഇടതു കൈ കൂടി നോക്കി ചരിത്രം പറയൂ എന്ന് കൈറോയോട് അദ്ദേഹം പറഞ്ഞു.
ഇടത് കൈ നോക്കിയ കൈറോ അതീവ ദുഃഖിതനായി ഠക്ലാസിനോട് പറഞ്ഞു, താങ്കളുടെ കാര്യത്തിൽ പ്രവചനം തെറ്റാൻ ഒരു സാധ്യതയും ഇല്ലെന്നും വിധിയോട് ഏറ്റുമുട്ടാൻ താങ്കൾ ഒരിക്കലും ശ്രെമിക്കരുത് എന്നും. ഒരു കാര്യം പ്രത്യേകം പറയട്ടെ ഈജിപ്തിൽ വെച്ച് ലഭിക്കുന്ന ഒരു സമ്മാനവും സ്വീകരിക്കരുത്. എന്നിട് അദ്ദേഹം ഇങ്ങനെയും പറഞ്ഞു വിധിയെ തടുക്കാൻ ആർക്കും കഴിയില്ല. ദക്ലാസ്സ് ഇത് കേട്ടതും കോപാകുലനായി അലറി. എന്നിട്ട് പറഞ്ഞു ഓരോ പൊട്ടാ പ്രവചനങ്ങൾ നല്ല കാര്യങ്ങളിൽ നിങ്ങൾക് വിശ്വാസം ഇല്ലേ എന്നും കൈറോയോട് രോക്ഷാകുലനായി അദ്ദേഹം ചോദിച്ചു. ഇത്രയും പറഞ്ഞു കൊണ്ട് ഇദ്ദേഹം അവിടെ നിന്നിറങ്ങി പോയി.
വർഷങ്ങൾ കുറെ കഴിഞ്ഞപ്പോൾ വലതു കൈ നഷ്ടപ്പെട്ടതും മുഷിഞ്ഞ വേഷധാരിയുമായ ഒരു ചെറുപ്പക്കാരൻ കൈറോയെ തേടി എത്തി. എന്നിട് കൈറോയോട് അദ്ദേഹം പറഞ്ഞു ഞാൻ ഡാക്ലാസ് ആണെന്നും ഓർമ്മയുണ്ടോ എന്നും ചോദിച്ചു. എന്നിട്ട് പറഞ്ഞു താങ്കളെ കണ്ടു മടങ്ങിയതിനു ശേഷം തന്റെ കൂട്ടുകാർക്കൊപ്പം ഈജിപ്ത് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ പോയി. താങ്കൾ പ്രവചിച്ച കാര്യങ്ങൾ എല്ലാം വാസ്തവത്തിൽ ഞാൻ മറന്നു പോയിരുന്നു. ഈജിപ്തിൽ വെച്ച് ഒരു കൂട്ടം വ്യാപാരികൾ ഞങ്ങളെ തേടിവന്നു. ഒരു മമ്മിയുടെ അവശിഷ്ടങ്ങൾ വാങ്ങുവാൻ ഞങ്ങൾ കൂട്ടുകാർ എല്ലാരും കൂടി തീരുമാനിച്ചു. പുരാവസ്തുക്കളോട് ഏറെ ഇഷ്ടമുള്ള ഞാൻ അത് വാങ്ങാൻ തന്നെ ഉറപ്പിച്ചു.
ഒരു പേടകത്തിൽ അടക്കം ചെയ്ത മട്ടിലുള്ള ഒരു മമ്മി പേടകം ഞാൻ വാങ്ങുകയും ചെയ്തു. പുരാതന ഈജിപ്തിലെ പ്രധാന പുരോഹിതന്മാരിൽ ഒരുവളായിരുന്ന ഇഷാനയുടെ ചിത്രമായിരുന്നു അതിൽ കൊത്തിയിരുന്നത്. ഈജിപ്ഷ്യൻ ചിത്ര ലിപികളിൽ ചില വാക്കുകളും മമ്മി പേടകം കയ്യിൽ സൂക്ഷിച്ചിരുന്നാൽ ഭാഗ്യവും ലഭിക്കുമെന്ന് കൂട്ടുകാരും പറയുകയുണ്ടായി. അവിടെ വെച്ച് ഒരു ഭാഗ്യക്കുറിയും ഞങ്ങൾ എടുത്തു. ലോട്ടറിയും അടിച്ചതോടുകൂടി മമ്മിയുടെ ഭാഗ്യത്തിൽ ഏറെ വിശ്വാസം ആവുകയും ചെയ്തു. ഒരു ദിവസം നൈൽ നദിയിൽ ബോട്ടിങ്ങിനു പോയി കയ്യിൽ ബുള്ളറ്റുകൾ നിറച്ച തോക്കും ഉണ്ടായിരുന്നു. നദി അലറാനും ബോട്ട് ആടിയുലഞ്ഞു ചുഴി ചുറ്റാൻ തുടങ്ങി. ഈ ബഹളത്തിനിടയിൽ ഇടതു കയ്യിലുണ്ടായിരുന്ന തോക്ക് വലതുകൈയുടെ നേർക് പൊട്ടി. വലതുകൈയിലേക് ബുള്ളറ്റ് തറഞ്ഞു കയറി.
ഒടുവിൽ ബോധം വന്നപ്പോൾ കൈറോ നഗരത്തിലെ ആശുപത്രിയിലാണ് ഞാൻ ഉണ്ടായിരുന്നത്. എന്റെ വലതു കൈ അപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു. ഒടുവിൽ ഞാൻ ലണ്ടനിലെത്തി. മമ്മി വീട്ടിൽ സൂക്ഷിച്ചിരുന്നത് കൊണ്ടുതന്നെ ഒരു സ്വസ്ഥത ഉണ്ടായിരുന്നില്ല. ഒടുവിൽ എന്റെ സുഹൃത്തിനു തന്നെ ഞാനത് കൈമാറി. പുരാവസ്തു ഗവേഷകയായിരുന്ന എന്റെ സുഹൃത്തിനു ഈ ഉപഹാരം ഏറെ വിലപ്പെട്ടതായിരുന്നു. പിന്നീട് ദുരന്തങ്ങൾ അവളെയും തേടിയെത്തി. അമ്മയുടെ വീഴ്ചകൾ അങ്ങനെ ഒത്തിരി അപകടങ്ങൾ സംഭവിച്ചപ്പോൾ ഒരു ഈജിപ്ഷ്യൻ വിദഗ്ധനെ വിളിച്ചുവരുത്തി. പുറത്തെ കൂട്ടത്തിലെ അക്ഷരക്കൂട്ടങ്ങൾ വായിച്ചെടുത്ത അദ്ദേഹം പറഞ്ഞു താങ്കൾക് അപകടം ഇനിയും വരുമെന്ന്.
ഈജിപ്തിൽ നിന്ന് മമ്മിയെ അകറ്റി നിർത്തുന്നവന് ദുരന്തമാണ് ഫലമെന്ന് ഈ ലിപികളിൽ നിന്ന് തന്നെ വായിച്ചെടുക്കാം എന്ന് ആ വിദഗ്ദ്ധൻ അഭിപ്രായപ്പെട്ടു. ഒടുവിൽ ആ മമ്മിയെ ബ്രിട്ടീഷ് മ്യൂസിയത്തിന് കൈമാറാൻ ഞങ്ങൾ തീരുമാനിച്ചു. ദൗർഫാഗ്യം എന്ന് പറയട്ടെ മ്യൂസിയം അധികാരികളും കഥകൾ കേട്ടപ്പോൾ ഭയന്നു മാറിനിന്നു. അവർ അതിനെ ന്യൂയോർക്കിൽ ഒരു പുരാവസ്തു ഗവേഷകർക്ക് കൈമാറാൻ തീരുമാനിച്ചു. ആ യാത്രക്കിടയിൽ കപ്പൽ ചേതത്തിൽ പെട്ട് യാത്ര കപ്പൽ മറിയുകയും മമ്മി കടലിന്റെ അകത്തളങ്ങളിലേക് മുങ്ങിപ്പോകുകയും ചെയ്തു. ഇത്രയും പറഞ്ഞു കൊണ്ട് അദ്ദേഹം വിഷമത്തിൽ തലകുനിച്ചു ഇരുന്നുപോയി.
എന്നിട് കൈറോയോട് അദ്ദേഹം പറഞ്ഞു എന്നെ രക്ഷിക്കണം ദുരന്തങ്ങൾ എന്നെ വീണ്ടും പിന്തുടരുകയാണ്. എന്നാൽ കൈറോ അദ്ദേഹത്തെ സമാധാനിപ്പിച്ചു പറഞ്ഞയച്ചു. എന്നാൽ കൈറോക് ഉറപ്പുണ്ടായിരുന്നു ദുരന്തങ്ങൾ അയാളെ വിട്ടുപോകില്ലെന്ന്. വളരെ കുറച്ചു ദിവസങ്ങൾക്കു ശേഷം അദ്ദേഹം അറിഞ്ഞത് ദക്ലാസിന്റെ മരണ വാർത്ത ആയിരുന്നു. അന്നുമുതൽ അവിടുത്തെ ആളുകൾ ഇദ്ദേഹത്തിന്റെ മരണത്തെ വിശേഷിപ്പിച്ചിരുന്നത് മമ്മിയുടെ ശാപമാണെന്നാണ്. അദ്ദേഹത്തിന് സംഭവിച്ചതും മരണമടഞ്ഞതും പകൽ പോലെ സത്യമാണ്.
4M0L8l_VKkM
