ഒരു മെസേജിങ് ആപ്പ് എന്ന രീതിയിൽ വലിയ തോതിൽ ഉപയോഗിക്കപ്പെടുന്ന ഒരു മൊബൈൽ ആപ്പ് ആണ് വാട്ടസ്ആപ്.അതിനാൽ തന്നെ വാട്ട്സ്ആപ്പ് സംബന്ധിയായ ഓരോ വാർത്തകളും വളരെ പ്രാധാന്യം അർഹിക്കുന്നതാണ്.ഇത്തരത്തിൽ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന ഓരോ ആളുകളും തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു വാർത്ത ആണ് ഈ പോസ്റ്റിലൂടെ നിങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.സൂചനകൾ പ്രകാരം ഇക്കാര്യം മനസിലാക്കിയില്ല എങ്കിൽ ഫെബ്രുവരി എട്ടാം തീയതിയോടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ നഷ്ട്ടപെട്ടേക്കാം.ഈ വിഷയം സംബന്ധിച്ച കൊടുത്താൽ വിവരങ്ങൾ മനസിലാക്കാനായി തുടർന്ന് വായിക്കുക.
2021 ഫെബ്രുവരിയോടെ വാട്ട്സാപ്പിൽ വലിയ മാറ്റങ്ങൾ ആണ് വരാൻ പോകുന്നത്.വാട്ട്സ്ആപ്പ് ബീറ്റാ ഇൻഫോ റിപ്പോർട് ചെയ്യുന്നത് പ്രകാരം പ്രധാനമായും 2 മാറ്റങ്ങൾ ആണ് നിലവിൽ വരുന്നത്.മുൻകാലങ്ങളിൽ റ്റെലെഗ്രാം വരുത്തിയ മാറ്റങ്ങൾ ആണ് വാട്ട്സ്ആപ്പ് ഇപ്പൊൾ കൊണ്ട് വരാൻ പോകുന്നത്.അതിനാൽ തന്നെ വാട്ട്സ്ആപ്പ് സേവങ്ങൾ തുടർന്ന് ഉപയോഗിക്കണം എങ്കിലും നിബന്ധനകൾ അംഗീകരിച്ചരിക്കണം എന്ന വ്യവസ്ഥാ ഉണ്ട്.വാട്ട്സ്ആപ്പ് ഉപഭോക്താക്കളുടെ ഡേറ്റ എങ്ങനെ ആണ് കൈകാര്യം ചെയ്യുന്നത്?,വാട്ട്സ്ആപ്പ് ചാറ്റുകൾ കൈകാര്യം ചെയ്യാനും ശേഖരിക്കാനും വാണിജ്യ സ്ഥാപങ്ങൾക്ക് ഫെയ്സ്ബൂക് സേവനം എങ്ങനെ ഉപയോഗിക്കാം തുങ്ങിയവയാണ് പുതിയ മാറ്റങ്ങളിൽ ഉള്ളത്.
അതിനാൽ തന്നെ വാട്ട്സ്ആപ്പ് സേവങ്ങൾ തുടർന്നും ലഭിക്കണം എന്ന് ആഗ്രഹിക്കുന്നവർ 2021 ഫെബ്രുവരി എട്ടാം തീയതിക്ക് മുൻപായി വ്യവസ്ഥകൾ അംഗീകരിച്ചിരിക്കണം.ഈ അറിയിപ്പ് ചാറ്റ് രൂപത്തിൽ എത്തുന്നതിന് പകരം ഒരു ബാനർ രൂപത്തിൽ ആയിരിക്കും ഉപഭോക്താക്കളിലേക്ക് എത്തുക.അടുത്തിടെ വാട്ട്സാപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇൻ ആപ്പ് ബാനർ സംവിധാനം ആയിരിക്കും ഇതിനായി പ്രയോജനപ്പെടുത്തുക.ടെലെഗ്രാമിൽ ചാറ്റ് ബോട്ട് നൽകുന്ന മാതൃകയിൽ ആയിരിക്കും ഇൻ ആപ്പ് ബാനർ മുഖേന ഈ അറിയിപ്പ് ആളുകളിലേക്ക് എത്തുക.
കൂടാതെ പുതിയ വ്യവസ്ഥകൾ അങ്ങേരാക്കാത്തവർക്ക് വാട്ടസ്ആപ് ഡിലീറ്റ് ചെയ്യാം എന്നതാണ് വാട്ട്സ്ആപ്പിനെ പുതിയ നയം.ഇ വിഷയം സമബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ബോക്സ് മുഖേന അറിയിക്കാം.
