കർഷകൻ ആകാൻ തീരുമാനിച്ച് ബോബി ചെമ്മണ്ണൂർ

കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ എന്ന പോലെ മുഖ്യധാരാ മാധ്യമങ്ങളിലും ഏറ്റവും കൂടുതൽ തിരയെപ്പെട്ട പേരും,ചർച്ചകളിൽ ഏറ്റവും കൂടുതൽ കൂടുതൽ ഉന്നയിക്കപ്പെട്ട പേരും ഏതാണ് എന്ന് ചോദിച്ചാൽ ഒറ്റ വാക്കിൽ ഏതൊരു കൊച്ചു കുട്ടിയും പറയുക ബോബി ചെമ്മണ്ണൂർ എന്നായിരിക്കും.ചർച്ച രീതിയിൽ രണ്ടു വശങ്ങൾ പല കോണിൽ നിന്നും ഉയരുന്നു എങ്കിൽ കൂടിയും തന്റെ പ്രവർത്തനങ്ങളെ ഒന്ന് ചർച്ചകൾക്ക് ബാധിക്കാൻ അവസരം നൽകാതെയും,തന്റെ വീക്ഷണങ്ങളിൽ ആത്മവിശ്വാസത്തോടെ മുന്നോട് പോകുകയും ചെയ്യുന്ന ഒരാൾ എന്ന രീതിയിൽ ആണ് ഭൂരിഭാഗം ജനങ്ങളും അദ്ദേഹത്തെ വിലയുരുത്തുന്നത്.

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വരുന്ന ട്രോളുകൾ പോലും സ്വന്തം പേജിൽ തനിക്കിഷ്ട്ടപ്പെട്ട ട്രോൾ എന്ന രീതിയിൽ പോസ്റ്റ് ചെയ്യുന്ന വ്യത്യസ്തത കൂടി ബോബി ചെമ്മണ്ണൂർ ചെയ്യുന്നതിലൂടെ മുന്നോട് വെക്കുന്ന മാതൃക അസഹിഷ്ണുതയുടെ ഈ ലോകത്ത് പകരം വെക്കാൻ ഇല്ലാത്ത ഒന്ന് തന്നെയാണ്.ഇത്തരത്തിൽ നിരവധി പ്രാവർത്തങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഈ വ്യവസായിയുടെ കൃഷിയുമായി ബന്ധപ്പെട്ട പുതിയ ഉദ്യമങ്ങൾ അദ്ദേഹം പങ്കു വെക്കുകയാണ് ദീപു പൊന്നപ്പൻ എന്ന യുട്യൂബ് വ്ലോഗരുടെ ചാനലിലൂടെ.വ്ലോഗെർ “സർ” എന്ന് അഭിസംബോധന ചെയ്യുമ്പോൾ തന്നെ ബോബി എന്ന് വിളിക്കുന്നത് തമ്മിലുള്ള അകലം കുറയ്ക്കും എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം അഭിമുഖം ആരംഭിക്കുന്നത് തന്നെ.

ഊട്ടി,മൂന്നാർ,ഗോവ, തുടങ്ങിയ സ്ഥലങ്ങളിൽ 10000 ഏക്കറിൽ കോട്ടേജുകൾ സജ്ജീകരിച്ച് കൃഷിയിടൊപ്പം ടുറിസവും മെച്ചപ്പെടുന്ന രീതിയിൽ ഉള്ള ഒരു പ്രോജക്ട് ന്റെ നടപടികളിൽ ഏർപ്പെട്ടിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ.വിദ്യാർത്ഥികൾക്കടകം സൗജന്യമായി വന്നു താമസിച്ച് കൃഷി ചെയ്യാനുള്ള സംവിധാനവും,കൃഷിയിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ വിഹിതം അവർക്ക് തന്നെ നൽകാനുമുള്ള സംവിധാനം തന്റെ പുതിയ സംഭരംഭത്തിൽ ഉണ്ടാകും എന്നും അദ്ദേഹം പറയുന്നു.ബോബി ചെമ്മണ്ണൂരുമായിട്ടുളള അഭിമുഖത്തിന്റെ പൂർണരൂപം ചുവടെ നൽകിയിരിക്കുന്ന വീഡിയോയിലൂടെ കാണാം.

Leave a Reply