കൃഷി കാലാവസ്ഥക്കനുസരിച്ച് ചെയ്യുന്നതാണ് കൂടുതൽ വിളവ് ലഭിക്കാൻ സഹായകരം.ഇത്തരത്തിൽ പുതുവർഷത്തിലെ ജനുവരി മാസത്തിൽ എന്തൊക്കെ നടാം എന്നതാണ് ഈ പോസ്റ്റിലൂടെ നിങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.ജനുവരി മാസത്തിൽ കൃഷി ചെയ്യാൻ പറ്റിയ ഒന്നാണ് ചീര.ചീര നട്ട ശേഷം വെള്ളമൊഴിച്ച് വളർത്തിയാൽ കീട ശല്യം ഒഴിവാക്കി വളരെ നന്നായി ചീര വളർത്താൻ സാധിക്കുന്നതാണ്. മയിൽപ്പീലി ചീര,പാൽ ചീര,വള്ളി ചീര,ചുവന്ന ചീര,പച്ചച്ചീര, എന്നിവ ഇട കലർത്തി നടുന്നത് കീടങ്ങളുടെ ശല്യം കുറക്കാൻ സഹായിക്കുന്നതാണ്.
അധികം വൈകാതെ നടാമെങ്കിൽ തക്കാളി കൃഷിയും ജനുവരി മാസത്തിലെ ആദ്യ സമയങ്ങൾ ഉത്തമമാണ്.നമ്മുടെ നാട്ടിൽ മികച്ച വിളവിൽ വളർത്താൻ സാധിക്കുന്ന ഒന്ന് കൂടി ആണ് തക്കാളി.പച്ചക്കറി കടകളിൽ നിന്നും ലഭിക്കുന്ന തക്കാളിയുടെ വിത്തുകൾ സൂക്ഷിച്ച് പാകാൻ ഉപയോഗിക്കാവുന്നതാണ്.ഏതു കാലാവസ്ഥയിലും വളർത്താൻ സാധിക്കുന്ന ഒന്നാണ് പയർ,അതിനാൽ തന്നെ ജനുവരി മാസത്തിൽ കൃഷി ചെയ്യാൻ പയർ വിത്തുകൾ ഉപയോഗിക്കാവുന്നതാണ്.അതുപോലെ തന്നെ ഈ മാസം കൃഷി ചെയ്യാൻ സാധിക്കുന്ന മറ്റൊരു പച്ചക്കറി ആണ് വഴുതനങ്ങ.
മികച്ച പരിപാലനത്തിൽ വഴുതനങ്ങ വളർത്തുന്നത് നല്ല വിളവ് നൽകാൻ ഏറെ സഹായകം ആണ്.ജനുവരി മാസം ആയതിനാൽ വിത്തിട്ട ശേഷം വെള്ളം കോരി കിളിർപ്പിച്ച് എടുക്കേണ്ടതുണ്ട്,എന്നാൽ വളർന്ന് കഴിഞ്ഞാൽ മികച്ച വിളവ് നൽകാൻ വഴുതനക്ക് കഴിയും.ജനുവരി മാസത്തിൽ നാടാൻ കഴിയുന്ന മറ്റു കൃഷികൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നല്കിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.
