പുൽപ്പള്ളി ചേകാടിയിൽ സ്ഥിതി ചെയ്യുന്ന 300 വര്ഷം പഴക്കം ഉള്ള ഒരു വീടിനെ കുറിച്ചാണ് ഈ പോസ്റ്റ്.നൂറ്റാണ്ടുകളുടെയും തലമുറകളുടെയും കഥ പറയുന്ന ഈ വീട് ഓരോ സാധാരണക്കാരനെയും പഴമയുടെ ഗ്രഹാതുരത്വം സമ്മാനിക്കുന്ന ഒന്ന് തന്നെ ആണ്.കച്ചി കൊണ്ട് മേഞ്ഞിരിക്കുന്ന വീടിന്റെ ഉടമ രാജൻ ആണ്.പഞ്ചായത്ത് മെമ്പർ കൂടി ആയി പ്രേമവല്ലി ആണ് 300 വര്ഷം പഴക്കം ഉള്ള ഈ വീടിന്റെ ഗൃഹനാഥ.10 പേരോളം ഇപ്പോഴും ഈ തറവാട് വീടിൽ കൂട്ടുകുടുംബമായി താമസിക്കുന്നു.നിരവധി സന്ദർശകർ ആണ് പഴമയുടെ ഊർജം നിലനിൽക്കുന്ന ഈ വീട് കാണാനായി എത്തുന്നത്.
“കവിക്കൽ” എന്നാണു ഈ തറവാട് വീടിന്റെ പേര്.പ്രേമവല്ലിയുടെ കേട്ടറിവ് പ്രകാരം നിർമിക്കപ്പെട്ട കാലത്തിൽ മണ്ണും ഉമിയും ചേർത്ത് കന്നുകാലികളെ കൊണ്ട് ചവിട്ടിച്ച് കുഴച്ച് ആണ് നിര്മാണത്തിനായുള്ള മണ്ണ് തയാറാക്കിയിരിക്കുന്നത്.ആ മണ്ണ് കട്ടയാക്കിയ ശേഷം ചെത്തി ആകൃതി ആക്കി ആണ് വീട് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.ചിതൽ കേറുന്നു എന്നതല്ലാതെ മറ്റൊരു പ്രശനവും തങ്ങളുടെ വീടിനില്ല എന്ന് പ്രേമവല്ലി സാക്ഷ്യപ്പെടുത്തുന്നു.കച്ചി ഉപയോഗിച്ച് മേയുന്ന വീട് ആയതിനാൽ തന്നെ പഴയത് പോലെ മേയാൻ ഉള്ള പണിക്കാരെ കിട്ടാൻ ഉള്ള പ്രയാസം കാരണം വീട് നിലനിർത്തുന്നതിൽ അൽപ്പം ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന പരിഭവവും ഇവർക്കുണ്ട്.
വളരെ രസകരം ആയതും ഒപ്പം നമ്മളിൽ ആകെ കൗതുകവും ഉണ്ടാക്കുന്നതുമായ ഈ വീടിന്റെ കൂടുതൽ വിശേഷങ്ങൾ കണ്ടു തന്നെ മനസ്സിലാക്കേണ്ടതാണ്.അതിനായി ചുവടെ ചേർത്തിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഇത്തരം രസകരം ആയ വീടുകളെ കുറിച്ചുള്ള നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ പങ്കു വെക്കാനായി കമന്റ് ബോക്സ് പ്രയോജനപ്പെടുത്താം.വളരെ കൗതുകകരം ആയ ഈ വീട്ടുവിശേഷം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കുക.താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.
