കൂടുതലാളുകളും വീട്ടിൽ മുട്ട ഉപയോഗിക്കുന്നവർ ആയിരിക്കും. മുട്ട കടയിൽ നിന്ന് വാങ്ങുമ്പോൾ അത് പഴയതാണോ നല്ല മുട്ട ആണോ എന്നൊന്നും പലപ്പോഴും നമുക്ക് കണ്ടുപിടിക്കുവാൻ സാധിക്കുകയില്ല. പലപ്പോഴും കടയിൽ നിന്ന് വാങ്ങുമ്പോൾ ചിലപ്പോൾ നമുക്ക് പഴയ മുട്ട ആയിരിക്കും ലഭിക്കുന്നത്. നമുക്ക് പൊട്ടിച്ചതിന് ശേഷമായിരിക്കും അത് അറിയാൻ സാധിക്കുന്നത്. ഒരു സമ്പൂർണ്ണ ആഹാരമാണ് മുട്ട. എല്ലാവർക്കും അറിയാൻ സാധിക്കും കൂടുതലും കാടമുട്ട കളിലും മറ്റുമാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. കേടായ മുട്ട കുട്ടികൾ ശരീരത്തിൽ ചെല്ലുകയാണെങ്കിൽ വലിയ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്ന ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ നന്നായി ശ്രദ്ധിക്കുകയാണ് വേണ്ടത്. തിരിച്ചറിയാൻ വലിയ ബുദ്ധിമുട്ടാണ്.
പൊട്ടിച്ച് പാകം ചെയ്യുമ്പോൾ ദുർഗന്ധം സംഭവിക്കുമ്പോൾ മാത്രമാണ് പലരും ഇത് ശ്രദ്ധിക്കുന്നത്. ഒരു കോഴി മുട്ടയിട്ടു 7 ദിവസം വരെ ആ മുട്ട വളരെ നന്നായി തന്നെ കേടുകൂടാതെയിരിക്കും. എന്നാൽ പലരും മുട്ട ഒരുമാസക്കാലം വരെ ഫ്രിഡ്ജിൽവച്ച് മറ്റും വച്ചു ഉപയോഗിക്കാറുണ്ട്. ഇങ്ങനെ ചെയ്താൽ മുട്ടക്ക് രൂപത്തിൽ വലിയ വ്യത്യാസങ്ങൾ ഒന്നും സംഭവിക്കില്ല. പക്ഷേ മുട്ട ഒരു മാസത്തിലധികം വയ്ക്കുമ്പോൾ ഒരു ബാക്ടീരിയ ഉണ്ടാകുന്നത് കാണാം.അത് ശരീരത്തിൽ ചെല്ലുമ്പോഴാണ് ശർദ്ദിൽ പനി വയറിളക്കം എന്നിവയ്ക്ക് കാരണമാകുന്ന ബാക്ടീരിയ വരുന്നത്. ഒരുമാസം പഴക്കമുള്ള മുട്ടകളിൽ ആണ് ഇത് ഉണ്ടാകുന്നത്. ബാക്ടീരിയ നശിപ്പിക്കാൻ വേണ്ടി മുട്ട നന്നായി കഴുകുകയാണ് വേണ്ടത്.
ചിലർ ആരോഗ്യത്തിനുവേണ്ടി മുട്ട അധികം വേവിക്കാതെ പാതി വേവിച്ച ഒക്കെ കഴിക്കാറുണ്ട്. പഴകിയ മുട്ട ഇങ്ങനെ കഴിക്കുന്നത് ആരോഗ്യവും നൽകില്ല എന്ന് മാത്രമല്ല വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതിന് ചില മാർഗ്ഗങ്ങൾ ഒക്കെയുണ്ട്. മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചിരിക്കണം. പൊട്ടിക്കുമ്പോൾ മുട്ടയുടെ മഞ്ഞ ചുറ്റും നിൽക്കുന്ന വെള്ളയുടെ ഭാഗം എത്രത്തോളം കട്ടിയുള്ളത് ആണെന്നാണ് നോക്കേണ്ടത്. വെള്ളയുടെ കുറച്ചുഭാഗം കുറുകി ഇരിക്കുകയാണെങ്കിൽ മുട്ടയ്ക്ക് ഒരാഴ്ചയോളം പഴക്കമുണ്ടെന്ന് മനസ്സിലാകും.എന്നാൽ പഴക്കം ചെല്ലുന്തോറും മുട്ട കട്ടി ഒട്ടുമില്ലാതെ വെള്ളം പോലെയുള്ള പരുവത്തിലായി വരുന്നതായി കാണാൻ സാധിക്കും. അതിനർത്ഥം മുട്ടയ്ക്ക് ദീർഘനാളത്തെ പഴക്കമുണ്ടെന്നാണ്.
പിന്നീട് ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് മുട്ട ഇട്ടു കൊടുക്കാം. ഈ മുട്ടകൾ പലതും പല ഉയരത്തിലായിരിക്കും. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കാണുന്നത്. ചില തീരെ താഴെ പോയി കിടക്കുമ്പോൾ ചിലത് ഏറ്റവും ഉയരത്തിൽ വന്നു കിടക്കുന്നത് കാണാം. ഇത് നോക്കി മുട്ടയുടെ പഴക്കം നമുക്ക് മനസ്സിലാക്കാൻ സാധിക്കും. മുട്ടയുടെ തോടിനുള്ളിൽ കൂടി വായുസഞ്ചാരം സംഭവിക്കാറുണ്ട്. മുട്ട കുതിർന്നാൽ സൂക്ഷിച്ചുവെച്ച ആണെങ്കിൽ മുട്ട ക്കുള്ളിൽ നന്നായി വായു കയറിയിട്ടുണ്ട് ആയിരിക്കും ആ മുട്ട ആയിരിക്കും പൊങ്ങിക്കിടക്കുന്നത്. പഴക്കം ഇല്ലങ്കിൽ അതിൽ വായു കയറുന്നത് വളരെ കുറവായിരിക്കും. അത്തരം മുട്ടകൾ ആയിരിക്കും താഴെ കിടക്കുന്നതായി കാണാൻ സാധിക്കുന്നത്. ഈ കാര്യത്തെപ്പറ്റി കൂടുതൽ അറിയുന്നതിന് വേണ്ടി വീഡിയോ കാണാം.
