സന്ധ്യ കഴിഞ്ഞാൽ പിന്നെ കൊതുകിന്റെ ശല്യമാണ്. കൊതുകുകളെ കൊണ്ട് പൊറുതിമുട്ടുന്ന അവസ്ഥയാണ് പല വീടുകളിലും. ചിലപ്പോൾ പരിസരങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം അല്ലെങ്കിൽ പരിസരങ്ങളിലുമുള്ള കാടുകൾ ഒക്കെ ആയിരിക്കാം. ആളുകളുടെ ഒരു പൊതു ശല്യമാണ് കൊതുക് എന്ന് പറയുന്നത്. പൂർണ്ണമായും ഒഴിവാക്കാൻ ഉള്ള ഒരു ബുദ്ധി ഉണ്ട്. ആ ബുദ്ധി ഉപയോഗിക്കുകയാണെങ്കിൽ പിന്നീട് കൊതുകുകളെ വീട്ടിൽ നിന്നും പെട്ടെന്ന് ഓടിക്കാൻ കഴിയും എന്നാണ് പറയാറുള്ളത്.
പലരും ഇത്തരം ബുദ്ധികളുമായി വരാറുണ്ട് എന്നാൽ പലപ്പോഴും അത്തരം ബുദ്ധികൾ ഒക്കെ പരാജയം സംഭവിക്കുകയാണ് ചെയ്യുന്നത്. വീണ്ടും നമ്മുടെ വീടിൻറെ പരിസരങ്ങളിൽ കൊതുകുകൾ നിറയുന്ന കാഴ്ചകൾ നാം കാണാറുണ്ട്. ഇത് പലപ്പോഴും ബുദ്ധിമുട്ടുള്ള അവസ്ഥയാണ്. വീട്ടിലും വീടിൻറെ പരിസരങ്ങളിലും ഒക്കെ കൊതുകുകൾ നിറഞ്ഞാൽ പിന്നെ രാത്രിയും പകലും ഒന്നും അവിടെ എങ്ങും ഇരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. കൊച്ചുകുട്ടികൾക്കുള്ള വീട്ടിലാണെങ്കിൽ നിരവധി രോഗങ്ങൾക്കും ഇത് കാരണമാകും. കൊതുകുകളെ തുരത്താൻ വേണ്ടി ആദ്യം ചെയ്യേണ്ടത് നമ്മുടെ വീടിൻറെ പരിസരങ്ങളിലും അല്ലെങ്കിൽ നമ്മുടെ വീട്ടിൽ ചെറിയ കുപ്പികളിലെ പാത്രങ്ങളിൽ ഒക്കെ വെള്ളം നിറഞ്ഞു ഇരിപ്പുണ്ട് എങ്കിൽ അത് കളയുകയാണ് ചെയ്യേണ്ടത്.
അങ്ങനെ ചെയ്യുമ്പോൾ തന്നെ കൊതുകിന്റെ ശല്യം കുറയുന്നതായി കാണാൻ സാധിക്കുന്നുണ്ട്. ഇനി കൊതുകിനെ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വളരെ നിസ്സാരമായ ഒരു പൊടികൈയാണ് പറഞ്ഞുതരാൻ പോകുന്നതും.രണ്ട് പ്ലാസ്റ്റിക് ബോട്ടിലുകൾ എടുക്കുക. അതിലേക്ക് അല്പം വെള്ളം പകുതിയോളം ഒഴിച്ചുകൊടുക്കണം. പിന്നീട് ഒരു പഴത്തിന്റെ തൊലിയോ തക്കാളിയോ ഇടാൻ മറക്കരുത്. ഇത് കൊതുകുകൾ വരുന്ന സ്ഥലത്ത് കൊണ്ട് വെക്കുകയാണ് വേണ്ടത്. അതിനുശേഷം വേറൊരു പാത്രത്തിലും എടുത്ത് ഇതിലേക്ക് പകുതി വെള്ളം ഒഴിക്കുക.എന്നിട്ട് അതിലേക്ക് ഒരു വാഴയുടെ ഉണങ്ങിയ കൂടി ഇടണം.ഈ പാത്രങ്ങൾ നാലോ അഞ്ചോ ദിവസം കഴിയുമ്പോൾ അതിലെ വെള്ളം നല്ല വെയിലുള്ള വെയിൽ ഉള്ള സ്ഥലത്ത് കൊണ്ടുപോയി ഒഴിക്കുകയും വേണം.
ഇങ്ങനെ ചെയ്യുമ്പോൾ കൊതുക് ശല്ല്യം പോകുന്നതാണ് കാണുന്നത്. ഇതിന് കാരണം എന്താണെന്ന് വെച്ചാൽ നമ്മൾ എടുത്തു വച്ചിരുന്ന വെള്ളത്തിലെ പാത്രത്തിൽ കൊതുക് മുട്ടയിട്ട് ഉണ്ടാകാം. ഇത് കളയാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെ നമ്മൾ ഇടയ്ക്കിടയ്ക്ക് ചെയ്യുകയാണെങ്കിൽ നമ്മുടെ വീടിൻറെ പരിസരത്ത് കൊതുകിന്റെ ശല്യം ഉണ്ടാവുകയില്ല. പുതിയ കൊതുകുകൾ ഉണ്ടാകാനുള്ള സാധ്യതയും നഷ്ടപ്പെടുന്നതായി കാണാൻ സാധിക്കുന്നതാണ്. പിന്നെ വെള്ളമൊഴിച്ച് വെക്കുമ്പോൾ അത് അഞ്ച് ദിവസമെങ്കിലും കഴിയുമ്പോൾ കളയാൻ മറക്കരുത് എന്നുള്ളതാണ്.
