കോവിഡ് നമ്മുടെ രാജ്യത്തെ ഒരു ഭാഗത്ത് നിന്നും തിന്നു തുടങ്ങുകയാണ് എന്ന് തന്നെ വേണം പറയാൻ. ദിനംപ്രതി വർദ്ധിച്ചു വരുന്ന മരണത്തിന്റെ കണക്കുകൾ തന്നെ ഇതിനൊരു ഉദാഹരണമായാണ് മുൻപോട്ടു വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ നമുക്ക് എല്ലാം ഊർജ്ജം പകർന്നു കൊണ്ട് നമ്മുടെ സർക്കാർ നമുക്കൊപ്പമുണ്ട്. അങ്ങനെയൊരു ഭാഗ്യം കേരളത്തിലുള്ള ഓരോ ജനങ്ങൾക്കും ഉണ്ട്. അവർക്ക് ഒരു പ്രശ്നം വന്നാൽ സർക്കാർ ഒപ്പമുണ്ടാകും. അതിവേഗം ബഹുദൂരം തീരുമാനമെടുക്കാൻ എന്നും സർക്കാർ കൂടെയുണ്ട്. അതുകൊണ്ട് തന്നെ ഒരുപാട് ഒന്നും പേടിക്കേണ്ട. എങ്കിലും ഇത് കേരളമാണ് നമ്മൾ സേഫ് ആണെന്ന് വിചാരിക്കേണ്ട കാര്യമില്ല. കൊറോണ വൈറസിന് ഇത് കേരളമാണ് എന്നൊന്നും അറിയില്ല.
ഈ സാഹചര്യത്തിൽ ലോക്ക്ഡോൺ മെയ് 23 വരെ നീട്ടി ഇരിക്കുകയാണ്. അതിനൊപ്പം ഞായറാഴ്ച ഡ്രൈഡേ ആചരിക്കണം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരിക്കുന്നത്. സ്വന്തം വീടുകളിൽ വൃത്തിയാക്കലും മറ്റുമായി ഇരിക്കണം എന്ന് അദ്ദേഹം ഉദ്ദേശിച്ചിരിക്കുന്നത്. ഇതോടൊപ്പം ജിയോയും ഇപ്പോൾ പുതിയ ഒരു ഒരു സഹായവുമായി മുന്നോട്ടു വന്നിരിക്കുകയാണ്.കോവിഡ് പ്രശ്നങ്ങളെല്ലാം ഇത്രയും വലിയ വിഷയം ആയിരിക്കുമ്പോൾ 300 മിനിറ്റ് ടോക്ക് ടൈം ഉപഭോക്താക്കൾക്ക് കൂടുതൽ നൽകിക്കൊണ്ടാണ് ജിയോ ഇപ്പോൾ ഒരു സഹായ ഹസ്തം നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ ആളുകളും ഫോൺ വിളിക്കേണ്ട അത്യാവശ്യം ഉണ്ടാവാറുണ്ട്.
മാത്രമല്ല ഒരു കോവിഡ് പ്രശ്നം ഉണ്ടാവുകയാണെങ്കിൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ഫോൺ സംഭാഷണം മാത്രമാണ് ഒരു മാർഗമായി മുൻപിൽ ഉള്ളത്. അതുകൊണ്ടുതന്നെ ഇത് ജിയോയുടെ ഒരു മികച്ച തീരുമാനമാണ്.ജിയോ ഉപഭോക്താക്കൾ ഫോൺ റീചാർജ് ചെയ്തില്ല എങ്കിൽ പോലും ദിവസവും 10 മിനിറ്റ് എന്നതോതിൽ 300 മിനിറ്റുകൾ ലഭിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.ഇനിയും മുഖ്യമന്ത്രി മികച്ച ഒരു ഒരുപാട് തീരുമാനങ്ങളുമായി എത്തിയിട്ടുണ്ട്. അവ എന്തൊക്കെയാണ് എന്ന് പറയാം. നമ്മുടെ രാജ്യം ഇപ്പോൾ ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് ആണ് പോയിരിക്കുന്നത്. അതുകൊണ്ടുതന്നെ സമ്പൂർണ്ണമായി നമ്മുടെ രാജ്യം അടഞ്ഞുകിടക്കുന്നു.
ഇരുപത്തിമൂന്നാം തീയതി വരെ പുറത്തിറങ്ങണമെങ്കിൽ പാസ് അത്യാവശ്യമാണ്. മെയ് മാസം 20, 30 തീയതി ൾക്കിടയിൽ കൊടുക്കാൻ ഇരുന്ന് ക്ഷേമപെൻഷനുകൾ അതിനു മുൻപേ കൊടുത്തു തീർക്കും എന്നുള്ളതാണ് മറ്റൊരു നല്ല തീരുമാനം. മെയ് മാസം പതിനേഴാം തീയതി മുതൽ 18 വയസ്സു മുതൽ ഉള്ള പ്രായമായവർക്ക് വാക്സിനേഷൻ ഉള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കോവിഡ് വെബ്സൈറ്റ് വഴിയാണ് ഇതിനുള്ള അപേക്ഷകൾ സ്വീകരിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്.
