മൊബൈൽ വഴി ലൈസൻസും ആർസി ബുക്കും.

പല ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് പലപ്പോഴും ഡ്രൈവിംഗ് ലൈസൻസ് മറന്നുപോവുക എന്ന് പറയുന്നത്. വാഹനവുമായി പുറത്തിറങ്ങിയതിനു ശേഷം ആയിരിക്കും പലരും ഇക്കാര്യം ഓർക്കുന്നതു തന്നെ. പലപ്പോഴും സർവീസിന് കൊടുത്ത വണ്ടി തിരികെ എടുക്കാൻ പോകുമ്പോൾ ആർസി ബുക്ക് വീട്ടിൽ വച്ച് മറക്കുന്ന പ്രവണതയും കണ്ടുവരാറുണ്ട്. ഈ രണ്ടു സാഹചര്യങ്ങളിലും വാഹനപരിശോധന നടന്നാൽ നമ്മൾ തീർച്ചയായും കുടുങ്ങുകയും ചെയ്യും. ആ ചിന്ത ഇനി വേണ്ട. വാഹനവും ബന്ധപ്പെട്ട രേഖകളും സമർപ്പിക്കുവാൻ ഇനി ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് സഹായകമാകുന്ന ഒരു മൊബൈൽ ആപ്ലിക്കേഷൻ ഇറങ്ങിയിട്ടുണ്ട്. കേന്ദ്രസർക്കാരാണ് ഈ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. എം പരിവാഹൻ എന്നാണ് ഇതിന് പേര്. വളരെ ലളിതമായി തന്നെ ഉപയോഗിക്കുവാനും സാധിക്കുന്നതാണ്.

ഈ ആപ്ലിക്കേഷനിൽ ഡ്രൈവിംഗ് ലൈസൻസും ആർടിസി ബുക്കിംഗ് ഒരുതവണ ഉൾപ്പെടുത്തുക ആണെങ്കിൽ പിന്നീട് എപ്പോൾ വേണമെങ്കിലും നമുക്ക് ഇത് മൊബൈലിൽ ലഭിക്കുന്ന സംവിധാനമാണ്. ഈ ആപ്ലിക്കേഷൻ പ്രത്യേകത ലൈസൻസ് കൈയിൽ സൂക്ഷിച്ചു ഇല്ലെങ്കിലും ഈ ആപ്ലിക്കേഷൻ നമ്പർ സേവ് ചെയ്തിട്ടുണ്ടെങ്കിൽ കോപ്പി വാഹനപരിശോധനയിൽ നൽകിയാൽ മതി. അതുകൊണ്ടുതന്നെ ഇത് എപ്പോഴും കയ്യിൽ കൊണ്ടു നടക്കേണ്ട ആവശ്യം വരുന്നില്ല.

ഈ ആപ്ലിക്കേഷൻ വഴിയുള്ള രേഖകൾ പരിശോധനയ്ക്ക് സാധുവാണ് എന്ന ഗവൺമെൻറ് ഉത്തരവ് പോലും നിലവിലുണ്ട്. അതുകൊണ്ടുതന്നെ ഏതൊരു വാഹനത്തിൻറെ നമ്പർ വെച്ച് ഉടമസ്ഥരെ വിവരങ്ങൾ അറിയുവാനും തൊട്ടടുത്തുള്ള ട്രാൻസ്പോർട്ട് ഓഫീസ് എവിടെയാണെന്ന് മനസ്സിലാക്കുവാനും ഒക്കെ ഈ ആപ്ലിക്കേഷനിലൂടെ സാധിക്കുന്നുണ്ട്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ ഏറെ സഹായകരമായിരിക്കും. അതുകൊണ്ടുതന്നെ ഏറെ സഹായകരമായി അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക

Leave a Reply