ലോകാവസാനം അതിൻറെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി എന്നാണ് ഇപ്പോൾ മിക്കവരും പറയുന്നത്. ഇതിനിടയിൽ പല ആളുകളും അത്തരത്തിൽ പ്രവചനങ്ങളുമായി എത്തിക്കഴിഞ്ഞു. ബൈബിളിലെ വാചകങ്ങൾ ചൂണ്ടിക്കാട്ടിയും മറ്റും കോവിഡ് എന്ന മഹാമാരി വന്ന സമയം മുതൽ പലരും ഇറങ്ങിയിട്ടുണ്ട്. ശവങ്ങൾ കൂന്ന് കൂടും എന്നും മനുഷ്യർ മനുഷ്യരെ തിരിഞ്ഞു നോക്കാതെ പോകുന്ന അവസരങ്ങൾ വരും എന്നൊക്കെ പറഞ്ഞു. ബൈബിളിലെ ചില വാചകങ്ങൾ പലരും ഇതിനോടകം ചൂണ്ടിക്കാണിച്ചിരുന്നു.എന്നാൽ മറ്റു ചിലർ പറയുന്നത് കോവിഡ് ഒന്നും അല്ല എന്നാണ്. ഇതിലും വലുത് വരാൻ ഇരിക്കുന്നു എന്ന് പറയുന്നവരുമുണ്ട്.
ഈ കോവിഡിനെ തന്നെ അതിജീവിക്കാൻ ആളുകൾക്ക് കഴിയുന്നില്ല അപ്പോൾ ഇതിലും വലുത് എന്ന് പറഞ്ഞാൽ എന്തായിരിക്കും സംഭവിക്കുക. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ പോലും ലോകാവസാനത്തിന്റെ ലക്ഷണമാണ് എന്നാണ് പലരും പ്രവചിക്കുന്നത്. ആദ്യം പ്രളയം വന്നു. പിന്നീട് നിപ്പ വന്നു. ഇപ്പോൾ ഇതാ കോവിഡ്. ഇനി എന്താണ് അടുത്ത എന്നാണ് ആളുകളും ഭയത്തോടെ കാത്തിരിക്കുന്നത് എന്ന് പറയുന്നതായിരിക്കും സത്യം. ഇനി ചിലപ്പോൾ വരുന്നത് എന്നന്നേക്കുമായി മനുഷ്യകുലത്തെ മുഴുവനായി നശിപ്പിക്കാൻ കഴിവുള്ള പ്രശ്നങ്ങൾ ആയിരിക്കുമെന്നാണ് ഇതിനോടകം പ്രവാചകർ പറഞ്ഞിരിക്കുന്നത്. പടിഞ്ഞാറൻ അൻറാർട്ടിക്കയിലെ ഹിമാനികൾ ഇപ്പോൾ സാധാരണയിലും കൂടുതലായി ചൂടാവുകയും ഉരുക്കുകയും ചെയ്യുന്നതിൻറെ ഒരു റിപ്പോർട്ട് അടുത്തകാലത്തായി പുറത്തുവന്നിട്ടുണ്ട്.
ഇതുകൊണ്ട് ഉണ്ടാകാൻ പോകുന്നത് ചെറിയ അപകടമല്ല. ആഗോള സമുദ്രജലം രണ്ടടിയോളം ഉയരുമെന്നാണ് ഇതിൽ നിന്നും അറിയാൻ സാധിക്കുന്നത്. വലിയ നാശം ആയിരിക്കും വരാൻ ഇരിക്കുന്നത് എന്നുള്ളത് നിസ്സംശയം പറയാൻ സാധിക്കും. സമുദ്രതീരങ്ങളും ആയി ബന്ധപ്പെട്ട് കിടക്കുന്ന ഒട്ടനവധി രാജ്യങ്ങൾക്ക് വലിയൊരു ഭീഷണി തന്നെയായിരിക്കും ഈ ഭീഷണി ഉയർത്തുന്നത് എന്നത് സത്യമാണ്. ഒരടി ഉയരുമ്പോൾ തന്നെ പല നഗരങ്ങളും കടലിനടിയിൽ ആകും എന്നാണ് ചില പഠനങ്ങൾ പറയുന്നത്. അപ്പോൾ രണ്ടടി ആകുമ്പോൾ ചില രാജ്യങ്ങൾ തന്നെ അപ്രത്യക്ഷമായേക്കാം. നെതർലാൻഡ് ഉൾപ്പെടെയുള്ള പല രാജ്യങ്ങളും ഇതിനോടകംതന്നെ സമുദ്രം ഉയരുന്നതിന്റെതായ പല പ്രശ്നങ്ങളും നേരിട്ടിട്ട് ഉണ്ട് എന്നതാണ് സത്യം.
യൂറോപ്യൻ രാജ്യങ്ങൾ മാത്രമല്ല ഇങ്ങ് കേരളത്തിൽ നമ്മുടെ കൊച്ചി വരെ സമുദ്രജലം ഉയരുകയാണെങ്കിൽ വലിയ പ്രശ്നം നേരിടും എന്നുള്ളത് ഉറപ്പാണ്. രണ്ടടിയോളം സമുദ്രജലം ഉയരുന്ന ഈ അവസ്ഥ ലോകാവസാനത്തിന് തുടക്കം തന്നെയാണ് എന്നാണ് പലരും പറയുന്നത്. മനുഷ്യകുലത്തിന്റെ ഭീകര കാലമാണ് എന്ന് ഇതുവരെ മിക്ക ആളുകളും പറഞ്ഞിട്ടും ഉണ്ട്. ഏതൊക്കെ രാജ്യങ്ങളാണ് ഇതിനെ ഇപ്പോഴും മുഖവിലയ്ക്കെടുത്തിട്ടുള്ളത് എന്ന സംശയങ്ങളിൽ ആണ് പലരും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്.
