ഇത് അറിയാമെങ്കിൽ എവിടെയും സിംപിൾ ആയി കാർ പാർക്ക് ചെയ്യാം

വീതി കുറഞ്ഞതും തിരക്കുള്ളതും ആയ വഴികളിലൂടെ വാഹനം ഓടിക്കുന്നവരിൽ കുറച്ച് പേരെങ്കിലും നേരിടുന്ന ഒരു പ്രശ്‌നം ആണ് ഇടത് ഭാഗം ചേർത്ത് വാഹനം നന്നായി പാർക്ക് ചെയ്യാൻ സാധിക്കാതെ വരിക എന്നത്.പരമാവധി ഇടത് വശം ചേർത്ത് ഒരു വാഹനം എങ്ങനെ പാർക്ക് ചെയ്യാം,കൂടാതെ വാഹനം ഓടിച്ച് പോകുന്ന വേളയിൽ ഇടതു വശം എങ്ങനെ കൃത്യമായി ജഡ്ജ് ചെയ്യാം എന്നതാണ് ഈ പോസ്റ്റിലൂടെ നിങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.വാഹനത്തിന്റെ സെന്റർ മിററിന് കൃത്യം നടുക്ക് ഭാഗം മനസിലാക്കിയാണ് വാഹനത്തിന്റെ ഇടത് വശം ജഡ്ജ് ചെയ്യേണ്ടത്.

വാഹനത്തിന്റെ സെന്റർ മിററിന് കൃത്യം നടുക്ക് താഴെയായി എന്തെങ്കിലും അടയാളം വെക്കുകയാണ് എങ്കിൽ ഇടതു വശം ജഡ്ജ് ചെയ്യാൻ കൂടുതൽ എളുപ്പം ആയിരിക്കും.ഇതേ ട്രിക്ക് തന്നെ പാർക്കിങ്ങിനും ഉപയോഗിക്കാൻ സാധിക്കുന്നതാണ്.സെന്റർ മിററിന്റെ നടുക്ക് ഭാഗത്തായി അടയപ്പെടുത്തിയിരിക്കുന്ന. ഭാഗത്ത് നിന്നും ഒരു ഇഞ്ച് വലത്തേക്ക് മാറി വാഹനം ഓടിച്ചാൽ കൃത്യമായി മതിലുകളിൽ ഒന്നും തട്ടാതെ വാഹനം ഉദ്ദേശിക്കുന്ന രീതിയിൽ പാർക്ക് ചെയ്യാൻ സാധിക്കുന്നതാണ്.

ഇത് എങ്ങനെയാണു സാധ്യമാക്കേണ്ടത് എന്നത് കണ്ടു മനസിലാക്കേണ്ടവയാണ്.അതിനായി മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്യുന്നത് എങ്ങനെ ആണ് എന്ന് വ്യക്തമായി മനസിലാക്കി തരുന്ന ട്യൂട്ടോറിയൽ വീഡിയോ ചുവടെ നൽകിയിരിക്കുന്നത് പൂർണമായും കാണുക.വാഹനങ്ങൾ ഇത്തരത്തിൽ പാർക്ക് ചെയ്യുമ്പോൾ ഉപയോഗിക്കാൻ സാധിക്കുന്ന നിങ്ങൾക്കറിയാവുന്ന ടിപ്പുകൾ കമന്റ് ബ്ലോക് മുഖേന അറിയിക്കാൻ മറക്കാതിരിക്കുക.വളരെ ഉപകാരപ്രദം ആകുന്ന ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കാം.ചുവടെ ചേർത്തിരിക്കുന്ന വീഡിയോ കാണാം.

Leave a Reply