ഫോണിന്റെ ബാറ്ററി. ചാർജ് ഇനി തീരില്ല,പക്ഷെ ഇങ്ങനെ ചെയ്യണം

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരിൽ കുറച്ച് പേരെങ്കിലും തങ്ങളുടെ ഫോണിന്റെ ചാർജ് വളരെ വേഗം തീർന്നു പോകുന്നു എന്ന പരാതി ഉള്ളവരാണ്.ഇത്തരക്കാർക്ക് ചില കാര്യങ്ങൾ ചെയ്യുന്നവത് വഴി തങ്ങളുടെ ഫോണിന്റെ ബാറ്ററി ചാർജ് വളരെ വേഗം തീർന്നു പോകുന്ന സാഹചര്യം ഒഴിവാക്കാൻ സാധിക്കുന്നതാണ്.ശരാശരി 4 മണിക്കൂറ് ബാറ്ററി കപ്പാസിറ്റി ഉള്ള ഒരു ഫോണിൽ ഇക്കാര്യങ്ങൾ ചെയ്യുന്നത് വഴി അത് 6 മണിക്കൂറ് വരെ വർധിപ്പിക്കാൻ സാധിക്കുന്നതാണ്.നമ്മൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന സ്ഥലത്ത് നെറ്റവർക്ക് സിഗ്നൽ ലഭ്യമായിട്ടുള്ള നെറ്റ്വർക്കിന്റെ സിം തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.കാരണം ഫോണിൽ സിഗ്നൽ ലഭ്യമല്ലാത്ത പക്ഷം സിഗ്നൽ തിരയൽ കാര്യമായി നടക്കുന്നതിനാൽ ഫോണിന്റെ ചാർജ് വളരെ വേഗം തീർന്നു പോകാൻ അത് കാരണം ആകും.

രണ്ടാമത്തെ കാര്യം ഉപയോഗം കഴിഞ്ഞാൽ ഉടൻ തന്നെ വൈഫൈ,ബ്ലുടൂത്,മൊബൈൽ ഡേറ്റ തുടങ്ങിയവ ഓഫ് ആക്കി ഇടുക.അല്ലാത്ത പക്ഷം ഫോൺ സഞ്ചരിക്കുന്ന സ്ഥലങ്ങളിൽ എല്ലാം തന്നെ വൈഫൈ സിഗ്നൽ,ബ്ലുടൂത് സിഗ്നൽ എന്നിവ തിരയുകയും അത് മൂലം ബാറ്ററി ചാർജ് കുറയുകയും ചെയ്യുന്നു.അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം ലൈവ് വാൾപ്പേപ്പറുകൾ,ബറൈറ്റ് വാൽപ്പേപ്പറുകൾ എന്നിവക്ക് പകരം ഇരുണ്ട നിറങ്ങളിൽ ഉള്ള വലപ്പേപ്പറുകൾ ഉപയോഗിക്കുന്നത് ബാറ്ററി ചാർജ് കൂടുതൽ നേരം നില നില്ക്കാൻ സഹായിക്കുന്നതാണ്.അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം അനാവശ്യമായി ഫോണിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന ആപ്പുകൾ ഡിലിറ്റ് ചെയ്തു കളയുക എന്നതാണ്.

അനാവശ്യ ആപ്പുകൾ എല്ലാം തന്നെ ബാറ്ററിയുടെ ആയുസ്സിനെ കുറയ്ക്കുന്നതാണ്.ഇത് കൂടാതെ സെറ്റിങ്സിൽ ഏതൊക്കെ ആപ്പുകൾ ആണ് കൂടുതലായി ബാറ്ററി ഉപയോഗിക്കുന്നത് എന്ന് മനസിലാക്കി തരുന്ന ബാറ്ററി കൺസപ്‌ഷൻ ഓപ്‌ഷൻ കാണാൻ സാധിക്കുന്നതാണ്.ഇത്തരത്തിൽ ബാറ്ററിയുടെ ആയുസിന്റെ വർധിപ്പിക്കാൻ ചെയ്യേണ്ട മറ്റു കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.

Leave a Reply