ഈ ടിപ്പ് മനസിലാക്കിയാൽ ഏതു ചെറിയ റോഡിലൂടെയും വാഹനം ഓടിക്കാം

വാഹനം ഓടിക്കുന്നവരിൽ നല്ലൊരു ശതമാനം ആളുകൾക്കും ഉള്ള ഒരു സംശയം ആണ് ഇടുങ്ങിയ വഴികൾ അല്ലെങ്കിൽ നിറയെ വണ്ടികൾ ഉള്ള റോഡുകളിലൂടെ പോകുമ്പോൾ ഇടതു വശം കൃത്യമാണോ?അല്ലെങ്കിൽ തട്ടാൻ ഉള്ള സാധ്യത ഉണ്ടോ എന്നുള്ളത്.ഇടതു വശം കൃത്യമായി എങ്ങനെ ജഡ്ജ് ചെയ്തു നന്നായി വാഹനം എങ്ങനെ ഉപയോഗിക്കാം എന്നാണ് ഈ പോസ്റ്റിലൂടെ നിങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.

രണ്ടു സാഹചര്യങ്ങൾ വെച്ച് ആണ് ഇത് വ്യക്തമാകുന്നത്.ഒന്ന് വാഹനത്തിന്റെ മുൻപിൽ ഒരാൾ ഉണ്ട് എങ്കിൽ കൃത്യമായി എങ്ങനെ ജഡ്ജ് ചെയ്യാം,രണ്ടാമത്തേത് മുന്നിൽ ബസ് പോലുള്ള വാഹനം ആണ് എങ്കിൽ എങ്ങനെ ജഡ്ജ് ചെയ്യാം എന്ന് നോക്കാം.മുന്നിൽ വാഹനം ഉള്ളപ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ഡാഷ്ബോർഡിന്റെ സെന്റർ അഥവാ കൃത്യമായ നടുക്ക് ഭാഗം മനസിലാക്കി വെക്കുക.ഡാഷ്ബോർഡിന്റെ നടുക്ക് ഭാഗത്തിൽ നിന്നും വലത്തേക്ക് മുന്നിൽ ഉള്ള വാഹനം ബാക്കി നിൽക്കുന്നു എങ്കിൽ ഒരു കാരണവശാലും വാഹനം മുന്നോട് എടുക്കാൻ പാടില്ല.എന്നാൽ മുന്നിൽ ഉള്ള വാഹനത്തിന്റെ വലത് വശത്തെ മൂല ഡാഷ്ബോര്ഡിന്റെ സെന്ററിൽ നിന്നും ഇടത് വശത്തേക്ക് ആണ് കാണുന്നത് എങ്കിൽ വാഹനം ധൈര്യമായി എടുക്കാവുന്നതാണ്.

അത് പോലെ തന്നെ വാഹനത്തിന്റെ മുന്നിൽ നിൽക്കുന്ന ആളിനെ തട്ടാതെ വാഹനം എങ്ങനെ മുന്നോട് എടുക്കാം എന്ന് നോക്കാം.മേല്പറഞ്ഞത് പോലെ വാഹനത്തിന് ഉള്ളിൽ ഇരുന്ന് നോക്കുമ്പോൾ ഡാഷ്ബോര്ഡിന്റെ സെന്റർ ഭാഗത്തിനു ഇടത് വശത്ത് ആണ് ആളെ കാണുന്നത് എങ്കിൽ വാഹനം മുന്നോട് എടുക്കാം,സെന്റർ ഭാഗത്തിന് വലത് വശത്ത് ആണ് മുന്നിലുള്ള ആൾ നിൽക്കുന്നത് എങ്കിൽ വാഹനം എടുക്കാൻ പാടുള്ളതല്ല. മേൽപ്പറഞ്ഞ കാര്യങ്ങൾ കണ്ടു മനസിലാക്കേണ്ടവ ആയതിനാൽ താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നവ കമന്റ് ബോക്സിലൂടെ അറിയിക്കാവുന്നതാണ്.

Leave a Reply