പ്രവാസികൾക്ക് നാട്ടിൽ വരാതെ വിദേശത്ത് നിന്ന് തന്നെ ലൈസൻസ് പുതുക്കാം

ഡ്രൈവിങ് ലൈസൻസ് നിൽവിൽ ഉള്ളവർക്ക് ഒരു നിശ്ചിത കാലം കഴിയുമ്പോൾ അത് പുതുക്കണം എന്ന നിബന്ധന നിലവിലുണ്ട് എന്നത് നമുക്കെല്ലാവർക്കും അറിയാം.ഇത്തരത്തിൽ ലൈസൻസുകൾ ഓൺലൈൻ ആയി പുതുക്കാനുള്ള സംവിധാനം സംസ്ഥാന സർക്കാർ മോട്ടോർ വാഹന വകുപ്പ് തയാറാക്കുകയും,അത് പ്രകാരം നിരവധി ആളുകൾ ഗുണഭോക്താക്കൾ ആകുകയും ചെയ്തിരുന്നു.എന്നാൽ ലൈസൻസ് പുതുക്കാൻ ഉള്ള കാലാവധി കഴിയുന്ന അവസരത്തിൽ പ്രവാസത്തിൽ ആയിരിക്കുന്ന മലയാളികൾക്ക് അത് പുതുക്കാൻ ഉള്ള അവസരം ഇത് വരെ നിൽവിൽ ഉണ്ടായിരുന്നില്ല.

പ്രവാസികൾക്ക് ഡ്രൈവിങ് ലൈസെൻസ് പുതുക്കാൻ ഉള്ള അവസരം ഇല്ലാതിരുന്നതിന്റെ പ്രധാന കാരണം ഓൺലൈൻ അപേക്ഷ നൽകുന്ന വേളയിൽ അപ്ലോഡ് ചെയ്യപെടെണ്ട രേഖകളിൽ ഫോം 1A അഥവാ മെഡിക്കൽ സർറ്റിഫിക്കറ്റ്,കാഴ്ച പരിശോധന സർട്ടിഫിക്കറ്റ് എന്നിവ ഹാജാരാക്കാൻ കഴിയാത്തത് മൂലം ആയിരുന്നു.എന്നാൽ പുതിയ മാറ്റം കൊണ്ട് വന്നത് പ്രകാരം ഇനി വിദേശത്തുള്ളവർക്കും ലൈസൻസ് പുതുക്കാൻ സാധിക്കുന്നതാണ്. അന്യ രാജ്യത്ത് താമസിക്കുന്നവർക്ക് ഇന്ത്യൻ ഡോക്റ്റർ നൽകുന്ന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ അംഗീകരിച്ചിട്ടുള്ള ഡോക്റ്റർ നൽകുന്ന ഇംഗ്ലീഷ് ഭാഷയിൽ ഉള്ളതോ,തർജമ ചെയ്യപ്പെട്ടതോ ആയ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ അനുവാദം ഉണ്ടായിരിക്കുന്നതാണ്.

ഇത് സംബന്ധിച്ച വിവരം കേരള പോലീസിന്റെ ഫെയ്സ്ബൂക്ക് പേജ് വഴി പുറത്ത് വിട്ടിരുന്നു.ഫെയ്സ്ബൂക് പോസ്റ്റ് താഴെ വായിക്കാവുന്നതാണ്.കൂടാതെ ഓൺലൈൻ ആയി ലൈസെൻസ് സേവനങ്ങൾ എങ്ങനെ ലഭ്യമാക്കാം എന്നത് സംബന്ധിച്ച വിവരങ്ങൾ പങ്കു വെക്കുന്ന സംസ്ഥാന സർക്കാർ മോട്ടോർ വാഹന വകുപ്പിന്റെ വീഡിയോ ചുവടെ ചേർത്തിരിക്കുന്നത് പൂർണമായി കണ്ടു മനസിലാക്കിയ ശേഷം അപേക്ഷകൾ സമർപ്പിക്കുക.വളരെ ഉപകാരപ്രദം ഈ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കുക.

വിദേശത്തുള്ളവർക്ക് നാട്ടിലെത്താതെ ഇനി ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം

അന്യരാജ്യങ്ങളിൽ തൊഴിൽ സംബന്ധമായി താമസമാക്കിയ നമ്മുടെ…

Posted by Kerala Police on Thursday, 7 January 2021

Leave a Reply