നിലവിൽ എ ടി എം മുഖേന ഉള്ള പണമിടപാട് സേവനങ്ങൾക്ക് നിശ്ചയിക്കപ്പെട്ട പരിധിക്ക് മുകളിൽ ഫീസ് ഈടാക്കപ്പെടുന്നുണ്ട്.ഇത്തരത്തിൽ തന്നെ മാസം തോറും നല്ലൊരു സംഖ്യ നഷ്ട്ടപെടുന്നവരും നിരവധി ആണ്.ഓരോ തവണ പണമിടപാടുകൾ നടത്തുമ്പോഴും 20 മുതൽ 25 രൂപ ഉപഭോക്താവിന് നൽകേണ്ടതായി വരുന്നുണ്ട്.എന്നാൽ ചെറി ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി ഇത്തരത്തിൽ നഷ്ട്ടപ്പെടുന്ന തുക ലാഭിക്കാൻ സാധിക്കുന്നതാണ്.കൂടുതൽ ആളുകൾക്കും അറിയാതെ ഈ ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി തുടർന്ന് വായിക്കുക.
എ ടി എം സെന്ററിൽ കാർഡ് ഉപയോഗിച്ച പണം പിൻവലിക്കാൻ ഉള്ള നടപടികൾ ചെയ്യുന്ന വേളയിൽ ആകും പലപ്പോഴും insufficient balance എന്ന് മെഷീനിൽ എഴുതി കാണിക്കുമ്പോൾ മാത്രമാണ് അക്കൗണ്ടിൽ ആവശ്യത്തിന് തുക ഇല്ല എന്നുള്ള കാര്യം മനസിലാകുന്നത് തന്നെ.എന്നാൽ പണം ലഭിച്ചില്ല എങ്കിൽ തന്നെ ബാങ്ക് അതിനെ ഇടപാട് ആയി കണക്കാക്കുകയും അനുവദിക്കപ്പെട്ട ഇടപാടുകളിൽ കൂടുതൽ ആണ് എങ്കിൽ അതിന് തുക ഈടാക്കപ്പെടുകയും ചെയ്യും.എന്നാൽ ഈ പ്രശ്നം ഉണ്ടാകതിരിക്കാനായി balance enquiry എന്ന ഓപ്‌ഷൻ ഉപയോഗിച്ചതിന് ശേഷം മാത്രം തുക പിൻവലിക്കുക.
ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകളും അവക്ക് എ ടി എമ്മുകളും ഉള്ളവരാണ് എങ്കിൽ 4 ഇടപാടുകൾ ആണ് ബാങ്കുകൾ നൽകുന്നത് എങ്കിൽ ഓരോ അക്കൗണ്ടിന്റെയും 4 ഇടപാടുകൾ കഴിഞ്ഞു എങ്കിൽ യു പി ഐ പേയ്‌മെന്റ് ആപ്പുകളുടെ സഹായത്തിൽ തുക ഇടപടികൾ ബാക്കി ഉള്ള അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം ആ എ ടി എം കാർഡ് ഉപയോഗിച്ചാൽ മതിയാകും.ഇത്തരത്തിൽ 3 ബാങ്ക് അക്കൗണ്ട് ഉള്ള ഒരാൾക്ക് 12 മുതൽ 15 ഇടപാടുകൾ വരെ സൗജന്യമായി ചെയ്യാൻ സാധിക്കുന്നതാണ്.
ഓരോ ബാങ്കുകളും പണമിടപാടുകൾക്ക് ഈടാക്കുന്ന തുകകൾ എത്രയാണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക. വിഷയത്തിൽ നിങ്ങൾക്കുള്ള സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്. താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.
