നമ്മുടെ സ്വന്തം കേരളം 100 വര്ഷം മുൻപ് ഇങ്ങനെ ആയിരുന്നു

പഴയകാലത്തെ കുറിച്ച് അറിയാനും മനസിലാക്കാനും താൽപ്പര്യം ഇല്ലാത്തവർ കുറവാണ് എന്ന് തന്നെ പറയാം.ഇത്തരത്തിൽ പഴയകാല സ്മരണകൾ തുടിച്ച് നിൽക്കുന്ന ചില ചിത്രങ്ങൾ ചേർത്ത് തയാറാക്കിയ ഒരു വീഡിയോ ആണ് ഈ പോസ്റ്റിന്റെ ഏറ്റവും താഴെ ആയി കാണാൻ സാധിക്കുക.രസകരമായതും ഒപ്പം ഗൃഹാതുരത്വം ഉണർത്തുന്നതുമായ ചിത്രങ്ങളും അവക്ക് പിന്നിലെ കഥകളും എന്തൊക്കെ ആണ് എന്ന് മനസിലാക്കാം.

വീഡിയോ ആരംഭിക്കുന്നത് 1921 മാർച്ച് മാസം 14 നു എടുത്ത ഒരു ചിത്രം കാണിച്ച് കൊണ്ടാണ്.മലബാർ മിഷൻ ഗേൾസ് സ്‌കൂളിന്റെ ഒരു ബാച്ച് വിട പറയുന്ന വേളയിൽ എടുക്കപ്പെട്ട ചിത്രം ആണ് അത്. വീഡിയോയിലെ രണ്ടാമത്തെ ചിത്രം ഒലവക്കോട് ഓട് ഫാക്ടറിയിലെ വനിതാ ജീവനക്കാരുടെ ജോലിക്കിടയിൽ ചിത്രമാണ്.1902 ഇൽ എടുക്കപ്പെട്ട ഈ ചിത്രം ആ കാലത്തേ ജോലിയും,വസ്ത്രധാരണ രീതിയും നമുക്ക് മനസിലാക്കി തരുന്നു.ജല മാർഗം ഉള്ള ചരക്ക് ഗതാഗതം ആയിരുന്നു മുൻകാലങ്ങളിൽ കേരളത്തിൽ അധികമായി നിലനിന്നിരുന്നത്.

കരമാര്ഗം കാളവണ്ടി ഉപയോഗിച്ച് കൊണ്ട് വരുന്നതിലും അളവിൽ കൂടുതൽ ചരക്കുകൾ ഇങ്ങനെ കൊണ്ട് വന്നിരുന്നു.അക്കാലത്തെ പൊന്നാനി കടലിൽ ചരക്ക് ഗതാഗതത്തെ ഏർപ്പെട്ടിരിക്കുന്ന വള്ളങ്ങളുടെ ചിത്രം മൂന്നാമതായി കാണാൻ സാധിക്കുന്നതാണ്.കോഴിക്കോട് പരുമനയിലെ വിഷ്ണുകേഷത്രത്തിന്റെ ചിത്രം 1901 ഇൽ പകർത്തപ്പെട്ടതും കാണാൻ സാധിക്കുന്നതാണ്.

പഴയ കാല ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്ററിന്റെ ചിത്രവും തുടർന്ന് കാണാൻ സാധിക്കുന്നതാണ്.ഈ ചിത്രം പകർത്തപ്പെട്ടത് 1913 വർഷത്തിലുമാണ്.ഇത്തരത്തിൽ കൗതുകം ഉണർത്തുന്നതും,ഒപ്പം ഗൃഹാതുരത്വം ജനിപ്പിക്കുന്നതുമായ കേരളത്തിന്റെ മുൻകാല ചിത്രങ്ങളും അവയുടെ ചരിത്രവും മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply