ഫോണിന്റെ ഡിസ്പ്ളേ പൊട്ടുന്ന സാഹചര്യം ഉണ്ടാക്കുകയാണ് എങ്കിൽ ഡിസ്‌പ്ലെ പൂർണമായി മാറി എടുക്കുവാൻ നല്ലൊരു തുക ഉപഭോക്താവിന്റെ കയ്യിൽ നിന്നും ചിലവാകും എന്നത് തർക്കം ഇല്ലാത്ത കാര്യം ആണ്.എന്നാൽ വളരെ കുറഞ്ഞ ചിലവിൽ ഈ പ്രശ്നത്തെ എങ്ങനെ പരിഹരിക്കാം എന്ന് മനസിലാക്കാനായി തുടർന്ന് വായിക്കുക.ഡിസ്പ്ളേ പൂർണമായും മാറ്റുന്നതിന് പകരം ഗ്ലാസ് മാത്രം മാറ്റുന്ന രീതി വഴി ആണ് ഉപാഭോക്താവിന് കൂടുതൽ ലാഭം ഉണ്ടാക്കാൻ സാധിക്കുന്നത്.ഡിസ്പ്ളേ മാറാൻ ആവശ്യമാകുന്ന തുകയുടെ പകുതി തുക മാത്രമാണ് ഇതിനു ചിലവാക്കുന്നത് എന്ന കാര്യം ഈ രീതിയെ കൂടുതൽ ആകർഷകം ആക്കുന്നു.
ഡിസ്പ്ളേ സെപ്പറേറ്റ് മെഷീൻ എന്ന ഉപകരണം ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.മാത്രമല്ല ഫോണിന്റെ ഒർജിനൽ ഡിസ്പ്ളേ നഷ്ടമാകില്ല എന്നതും ഒരു ഉപകാരം തന്നെ ആണ്.രണ്ടു ഉപകരണങ്ങൾ അടങ്ങുന്ന ഉപകരണ ശ്രങ്കല ആണ് ഇതിനായി ഉപയോഗിക്കുന്നത്.പൊട്ടിയ ഡിസ്‌പ്ലെയുടെ ഗ്ളാസ് മാറാനായി ഡിസ്പ്ളേ സെപ്പറേറ്റർ മെഷീൻ ആണ് ആദ്യ ഭാഗം,ഒരു ജമ്പർ ത്രെഡ് ഉപയോഗിച്ച് ഡിസ്പ്ളേയിൽ നിന്നും ഗ്ളാസ് ആദ്യം മാറ്റി എടുക്കുക എന്നതാണ് ഈ മെഷീനിന്റെ ഉപയോഗം.
നിരവധി കടകളിൽ ഇന്ന് ഈ സേവനം ലഭ്യമാണ്.ഇത് സമബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഈ വിഷയത്തിൽ നിങ്ങൾക്കുള്ള സംശയങ്ങൾ നിർദേശങ്ങളെ എന്നിവ കമന്റ് ബോക്സിൽ അറിയിക്കാവുന്നതാണ്.ഫോൺ ഉപയോഗിക്കുന്ന എല്ലാവര്ക്കും ഉപകാരപ്രദം ആകുന്ന ഈ അറിവ് നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക.
