ഒരു പുതിയ ആശയം 200 വര്ഷം മുൻപുള്ള ഒരു പയ്യന്റെ തലയിൽ ഉദിക്കുകയാണ്.ഇന്ന് കേട്ടാൽ അതൊരു പുതിയ ആശയം എന്ന് ആർക്കും തോന്നില്ല,കാരണം ഇന്നത് ജീവിതത്തിന്റെ ഭാഗമാണ്.അന്നത്തെ പുതിയ ആശയം ഇതായിരുന്നു.പല്ല് തേക്കാൻ ഒരു ക്രീം ഉണ്ടക്കണം എന്നതായിരുന്നു.ഈ ആശയം മനസിൽ തോന്നുന്ന കാലത്ത് പല്ല് തേക്കുന്ന ആളുകൾ പോലും അദ്ദേഹത്തിന്റെ നാട്ടിൽ കുറവായിരുന്നു എന്നതാണ് മറ്റൊരു രസകരം ആയ വസ്തുത.അന്നത്തെ ധനികർ പോലും കരിയും ഉപ്പും ഉപയോഗിച്ച് പല്ല് തേക്കുന്ന കാലത്താണ് ആ ചെറുപ്പക്കാരനു ഈ ആശയം തോന്നിയത് എന്നത് പ്രത്യേകം ഓർക്കേണ്ട കാര്യം ആണ്.
ഈ ചിന്ത ജനിച്ചത് ഒരു സമ്പന്ന കുടുംബത്തിലെ വ്യവസായിയുടെ തലയിൽ അല്ല മറിച്ച് ദരിദ്രൻ ആയിട്ടുള്ള തുച്ഛമായ ശമ്പളത്തിൽ ഒരു സോപ്പ് കമ്പനിയിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാരന്റെ തലയിൽ ആണ്.തന്റെ കമ്പനിയിലെ ആളുകൾ ശ്രദ്ധിക്കാത്ത ഒരു മൂലയിൽ കമ്പനിയിൽ നിന്ന് തന്നെ സംഘടിപ്പിച്ച കെമിക്കലുകൾ കൂട്ടിക്കുഴച്ച് സ്വന്തം കൈ കൊണ്ട് ഒരു ക്രീം ഉണ്ടാകാൻ ശ്രമിക്കുകയുണ്ടായി.എന്നാൽ സംഭവിച്ചതാകട്ടെ കൈ ആകെ പൊള്ളി ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ കുറച്ച് കാലത്തേക്ക് ഒതുങ്ങേണ്ട അവസ്ഥയിൽ അദ്ദേഹം എത്തുകയുണ്ടായി.കൂടാതെ സംഭവിച്ച കാര്യം പറഞ്ഞപ്പോൾ ആകട്ടെ കെട്ടവരുടെ ഒക്കെ തന്നെ പരിഹാസപാത്രം ആയി അദ്ദേഹം മാറുകയുമുണ്ടായി.
ഈ പയ്യന്റെ പേര് ആണ് വില്ലിയം കോൾഗേറ്റ്.നിരവധി ടൂത്ത് പെയ്‌സ്റ്റ് ബ്രാൻഡുകൾ വിപണിയിൽ ഉള്ള ഈ കാലത്ത് ഇന്നും ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന കോൾഗേറ്റ് ബ്രാൻന്റിന്റെ സ്ഥാപകൻ ആയിട്ടുള്ള വില്ലിയം കോൾഗേറ്റ് ആണ് ആ വ്യക്തി.ടൂത്ത് പെയ്‌സ്റ്റ് എന്ന പേര് മറന്നു പലപ്പോഴും കോൾഗേയ്റ്റ് എന്ന ബ്രാൻഡിലേക്ക് ആ വസ്തു തന്നെ ചുരുങ്ങുന്നത് നമുക്ക് കാണാൻ സാധിക്കും.കോൾഗേയ്റ്റ് ബ്രാഡ്‌നിന്റെ ത്രസിപ്പിക്കുന്ന കഥ എന്താണ് എന്ന് മനസിലാകനായി താഴെ നൽകിയിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ബോക്സ് മുഖേന അറിയിക്കാൻ ഓർക്കുക.
