തക്കാളി കുലകുത്തി പിടിക്കും,ഇത് ചെയ്‌താൽ

ആരോഗ്യമുള്ള തക്കാളി ധാരളമായി കായ്ക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാം.ആട്ടിൻ കാഷ്ടവും ചാരവും അടങ്ങിയ ആദ്യ വള പ്രയോഗം (ആട്ടിൻകഷ്ട്ടത്തിന് പകരം ചാണകമോ,കമ്പോസ്റ്റോ ഉപയോഗിക്കാവുന്നതാണ്) തക്കാളി ചെടിയെ ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു.ശ്രദ്ധിക്കേണ്ട കാര്യം ആദ്യ വള പ്രയോഗത്തിൽ കോഴി വളം ഒരു കാരണവശാലും ഇട്ടു കൊടുക്കാൻ പാടുള്ളതല്ല.30 ദിവസത്തിന് ശേഷം മാത്രമേ കോഴി വളം ഉപയോഗിക്കാൻ പാടുള്ളു.ഒരു ചട്ടി ചാണകത്തിന് അര ചട്ടി ചാരം എന്ന അനുപാതത്തിൽ കാൽ ഭാഗം സൂപ്പർ മീലും ഇട്ട് നന്നായി മിക്സ് ചെയ്തു തക്കാളിക്ക് രണ്ടാമത്തെ വളപ്രയോഗവും നടത്താവുന്നതാണ്.

ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം ചെടികളിൽ മഞ്ഞ നിറത്തിൽ ഉള്ള ഇലകൾ കണ്ടാൽ വളരെ വേഗം തന്നെ അവ മുറിച്ച് മാറ്റേണ്ടതാണ്.വാട്ട രോഗം,വെള്ളീച്ച ശല്യം,ചിത്ര കീടങ്ങളുടെ ശല്യം എന്നിവയാണ് സാധാരണയായി. തക്കാളി ചെടിയിൽ കണ്ടു വരുന്ന പ്രശ്ങ്ങൾ.ഈ പ്രശ്ങ്ങളെ നേരിടാനായി ചെടിയുടെ മൂട്ടിൽ മാസത്തിൽ ഒരിക്കൽ എങ്കിലും ഒരു സ്പൂൺ കുമ്മായം ഇട്ടു കൊടുക്കുന്നത് സാഹയകം ആണ്.കൂടാതെ കഞ്ഞി വെള്ളത്തിൽ കടലപ്പിണ്ണാക്ക് ഇട്ടത് മാസത്തിൽ ഒരിക്കൽ പ്രയോഗിക്കുന്നത് മേൽപ്പറഞ്ഞ പ്രശനങ്ങളെ ഒഴിവാക്കാൻ സഹായിക്കുന്നതാണ്.ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ജൈവ സ്ലറി പ്രയോഗിക്കുന്നതും ഗുണം ചെയ്യും.

തക്കാളിചെടിക്ക് ഒരു കമ്പിൽ സപ്പോർട്ട് നൽകി കെട്ടി കൊടുക്കുന്നത് ചെടി ഒടിഞ്ഞു പോകാതിരിക്കാൻ സഹായിക്കുന്നതാണ്.തക്കാളി കൃഷി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ വീഡിയോ പൂർണമായും കാണുക.തക്കാളി കൃഷിയിയുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.വളരെ ഉപകാരപ്രദം ആയ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക.

Leave a Reply