ലൈഫ് മിഷൻ നാലാം ഘട്ടം

ലൈഫ് മിഷൻ നാലാം ഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.ജീര്ണാവസ്ഥയിലെ വീടുള്ളവർ,ഭൂരഹിതർ ആയിട്ടുള്ള ഭവനരഹിതർ,ഭൂമി ഉള്ള ഭവന രഹിതർ തുടങ്ങൊയവർക്കും,മുൻ ലൈഫ് മിഷനിൽ അപേക്ഷിച്ചിട്ടും ലഭിക്കാതിരിക്കുന്നവർക്കും ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.എന്നാൽ മുൻ ഘട്ടങ്ങളിൽ നിന്നും വ്യത്യസ്തമായി അപേക്ഷക്കൊപ്പം സമർപ്പിക്കപ്പെടുന്ന റിപ്പോർട് അടിസ്ഥാനം ആക്കിയുള്ള മാർക്ക് ആണ് അപേക്ഷകനെ ലൈഫ് മിഷനിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുന്ന ഒരു പ്രധാന ഘടകം.അതിനാൽ ബോണസ് മാർക്കുകൾ ലഭിക്കാനും,പ്രത്യേകമായി പരിഗണിക്കപ്പെടാൻ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവ അപേക്ഷ നൽകും മുൻപ് തന്നെ മനസിലാക്കിയിരിക്കുക,

മുൻഅപേക്ഷകളിൽ പരിഗണന ലഭിക്കാതിരുന്നവർക്ക് ഇപ്പോൾ നൽകുന്ന അപേക്ഷകളിൽ മുൻഗണന ലഭിക്കുന്നതാണ്,മൂന്ന് ലക്ഷത്തോളം വീടുകൾ പൂർത്തിയായി കഴിഞ്ഞ ലൈഫ് മിഷൻ പദ്ധതിയിൽ ഏറ്റവും പ്രധാനം അപേക്ഷകന് റേഷൻ കാർഡ് ഉണ്ടായിരിക്കണം എന്നതാണ്.2020 ജൂലൈ 1 നു മുൻപേ നിലവിൽ ഉള്ള ഏതു വിഭാഗത്തിൽ ഉള്ള കാർഡ് ഉടമകൾക്കും തങ്ങളുടെ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ താഴെ ആയിരിക്കുകയും സ്വന്തമായി വീടിലത്തോ,ജീര്ണാവസ്ഥയിൽ ഉള്ള വീട് ഉള്ളവർക്കോ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്.ഒപ്പം റേഷൻ കാർഡിൽ ഉൾപ്പെട്ട ഒരാൾക്കും വാസയോഗ്യമായ വീട് ഉണ്ടാകാൻ പാടില്ല.

സർക്കാർ,അർദ്ധ സർക്കാർ ജീവനക്കാർ,സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻ കൈപ്പറ്റുന്നവർ എന്നിവർക്ക് അപേക്ഷ നൽകാൻ സാധിക്കുന്നതല്ല.25 സെന്ററിൽ കൂടുതൽ പഞ്ചായത്ത് പരിധിയിലും,5 സെന്റിൽ കൂടുതൽ മുസിപ്പാലിറ്റി പരിധിയിലും സ്ഥാലം ഉണ്ടാകാൻ പാടില്ല.എസ് സി,എസ് ടി,മൽസ്യത്തൊഴിലാളിൽ എന്നിവർക്ക് ഈ നിയമങ്ങൾ ബാധകമല്ല.റിപ്പോർട്ട് തയാറാക്കുമ്പോൾ ബോണസ് പോയിന്റ് ലഭിക്കാനും,ലൈഫ് മിഷന്റെ ഭാഗം ആകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന കാര്യങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply