തീർച്ചയായും ഓരോ വ്യക്തികളും അറിഞ്ഞിരിക്കേണ്ട ഒരു വസ്തുത ആണ് സ്ഥലം വാങ്ങുമ്പോൾ പരിശോധിക്കേണ്ട രേഖകൾ എന്തൊക്കെ എന്നും,ഈ രേഖകൾ എന്ത് കൊണ്ട് പരിശോധിക്കണം എന്നും ഉള്ള കാര്യങ്ങൾ.ഒരു ഭൂമി വാങ്ങുമ്പോൾ ഏറ്റവും ആദ്യം പരിശോധിക്കേണ്ടതും, ഏറ്റവും പ്രധാനപ്പെട്ടതുമായ രേഖ ആധാരവും മുൻ ആധാരവും ആണ്.ഒരു വാഹനത്തിന് അതിന്റെ ആർ സി ബുക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണോ,അത്ര തന്നെ പ്രധാനപ്പെട്ടതാണ് ഒരു ഭൂമിയുടെ ആധാരം അഥവാ പ്രമാണം.വിൽക്കുന്നതും വാങ്ങുന്നതും ആയ ഒന്നാം കക്ഷിയുടെയും,രണ്ടാം കക്ഷിയുടെയും വിവരങ്ങൾ,സ്ഥലത്തിന്റെ അതിരുകൾ സർവേ നമ്പർ,ബ്ലോക്ക് നമ്പർ,താലൂക്ക്,വില്ലേജ്,ജില്ല തുടങ്ങിയ വിവരങ്ങൾ ആധാരത്തിൽ ഉൾപ്പെട്ടിരിക്കുന്നു.
മുൻ ആധാരം എന്ന് പറയുന്നത്,ഭൂമിയുടെ നിലവിൽ ഉള്ള ആധാരത്തിന്റെ മുൻപ് ക്രയവിക്രയം നടന്നപ്പോൾ ഉള്ള ആധാരത്തെ ആണ് മുൻ ആധാരം എന്ന് പറയുന്നത്.എത്ര ഉടമസ്ഥന്മാർ ഉണ്ടായിരുന്നോ അത്ര തന്നെ മുൻ ആധാരങ്ങളും ആ സ്ഥലത്തിന് ഉണ്ടാകുന്നതാണ്.മുൻ ആധാരം അഥവാ അടിയാധാരത്തിൽ പ്രധാനമായും പരിശോധിക്കേണ്ടത് മൂന്ന് കാര്യങ്ങൾ ആണ്.ആദ്യത്തേത് നിലവിൽ ഉള്ള ആധാരത്തിലോ മുൻ ആധാരത്തിന്റെ എന്തെങ്കിലും ന്യൂനതകളോ പിഴവുകളോ സംഭവിച്ചിട്ടുണ്ടോ എന്ന് നോക്കുക. ഉദാഹരണം സർവേ നമ്പർ,ബ്ലോക്ക് നമ്പർ എന്നിവയിൽ എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം.
മുൻ ആധാരത്തിന്റെ നമ്പറിൽ തെറ്റ് വരിക,രെജിസ്റ്റർ ചെയ്ത വർഷത്തിൽ തെറ്റ് വരിക,രെജിസ്റ്റർ ചെയ്യപ്പെട്ട ആളിന്റെ പേരിൽ പിശക് വരിക,വോളിയം നമ്പർ പേജ് നമ്പർ എന്നിവയിൽ തെറ്റ് വരിക തുടങ്ങിയവ സാധാരണ ആധാരം,മുന്നാധാരം എന്നിവയിൽ സംഭവിക്കാൻ സാധ്യത ഉള്ള ന്യൂനതകൾ ആണ്.ഈ ന്യൂനതകൾ പരിഹരിക്കാനായിട്ടാണ് തെറ്റ് തിരുത്ത് ആധാരം അല്ലെങ്കിൽ പിഴവ് തിരുത്ത് ആധാരം എന്ന സംവിധാനം നിലവിൽ ഉള്ളത്.ഇത്തരത്തിൽ ഒരു ആധാരം രെജിസ്റ്റർ ചെയ്യുമ്പോൾ തീർച്ചയായും ചെയ്യേണ്ടതും മനസിലാക്കേണ്ടതും ആയ കാര്യം എന്തൊക്കെ ആണ് എന്ന് കൃത്യമായി മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.
