സ്മാർട്ഫോൺ മുഖേന ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ ചിലരെങ്കിലും നേരിടുന്ന പ്രശ്നം ആണ് വേഗത ഇല്ലാത്ത ഇന്റർനെറ്റ് ലഭിക്കുക. ഈ പ്രശ്നത്തെ ഭലപ്രദം ആയി നേരിട്ട് ഫോണിലെ ഇന്റർനെറ്റ് സ്പീഡ് എങ്ങനെ വർദ്ധിപ്പിക്കാം എന്ന് നോക്കാം.ലഭ്യമായ സ്പീഡ് കുറയാതിരിക്കാൻ സെറ്റിംഗ്സ് വരുതേണ്ട ചില മാറ്റങ്ങൾ എങ്ങനെ ആണ് എന്ന് വിവരിക്കുന്നതാണ് ഈ പോസ്റ്റ്.5 പ്രധാനപ്പെട്ട ഘട്ടങ്ങൾ ചെയ്തു വേണം ഇത് സാധ്യമാക്കേണ്ടത്.ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അഞ്ചാമത്തേതും ആണ്.അതിനാൽ പൂർണമായും വായിച്ച് മനസിലാക്കി ചെയ്യാൻ ശ്രമിക്കുക.
1 ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുക
അനാവശ്യമായി വരുന്ന പരസ്യങ്ങൾ ഒഴിവാക്കാനും,അത് വഴി ഇന്റർനെറ്റ് സ്പീഡ് വര്ധിപ്പിക്കാന് ഈ വഴി സഹായകം ആണ്.

2.വിഡ്‌ജെറ്റുകൾ ഡിലീറ്റ് ചെയ്യുക.
അനാവശ്യ വിഡ്‌ജെറ്റുകൾ ഫോണിൽ നിന്നും കളയുന്നത് വഴി ഇന്റർനെറ്റ് സ്പീഡ് വർധിപ്പിക്കാൻ സാധിക്കുന്നതാണ്.ഇത് എങ്ങനെ ആണ് ഡിലീറ്റ് ചെയ്തു കളയുന്നത് എന്ന് ഏറ്റവും താഴെ. നൽകിയിരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ കണ്ടാൽ മനസിലാകുന്നതാണ്.
3,സോഷ്യൽ മീഡിയ ലൈറ്റ് വേർഷനുകൾ
സംർട്ഫോണുകളുടെ ഉപയോഗത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് സമൂഹ മാധ്യമങ്ങളുടെ ഉപയോഗം.എന്നാൽ ഫെയ്സ്ബൂക്, വാട്ടസ്ആപ്,മെസ്സെഞ്ചറുകൾ പോലുള്ള ആപ്പുകൾ ശ്രദ്ധിച്ചാൽ ഓരോ ആപ്പുകളുടെയും സൈസ് വളരെ കൂടുതൽ ആണ് എന്ന് മനസിലാകും. ഇത്തരത്തിൽ അധിക സൈസ് ഉള്ള മൊബൈൽ ആപ്പുകൾക്ക് കൂടുതൽ ഇന്റർനെറ്റ് ആവശ്യമുള്ളതിനാൽ തന്നെ ഇന്റർനെറ്റ് സ്പീഡ് കുറയാൻ അത് കാരണം ആകുകയും ചെയ്യും.ഈ പ്രശ്നത്തെ വളരെ ഫലപ്രദം ആയി നേരിടാൻ ഉള്ള ഉഗ്രൻ ഒരു വഴി ആണ് ആപ്പുകളുടെ ലൈറ്റ് വേർഷനുകൾ ഉപയോഗിക്കുക എന്നത്.മിക്കവാറും എല്ലാ സോഷ്യൽ മീഡിയ ആപ്പുകൾക്കും ലൈറ്റ് വേർഷനുകളും ലഭ്യമാണ്.


4. അനാവശ്യ മൊബൈൽ ആപ്പുകൾ ഡിലീറ്റ് ചെയ്യുക
നിരവധി ആപ്പുകൾ നമ്മുടെ ഫോണുകൾ പെട്ടെന്നുള്ള ആവശ്യങ്ങക്കും മറ്റുമായി നമ്മൾ ഡൌൺലോഡ് ചെയ്തു ഉപയോഗിക്കാറുണ്ട്.എന്നാൽ ഇവയിൽ പലതും നമ്മൾ ആദ്യത്തെ ഉപയോഗത്തിന് ശേഷം ഉപയോഗിക്കുക പോലും ചെയ്യാതെ വെറുതെ കിടക്കുകയാകും ചെയ്യുക.എന്നാൽ ഇവ ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുകയും,അത് വഴി നമ്മുടെ ഫോണിന്റെ ഡേറ്റയുടെ ഉപയോഗം നടക്കുകയും ചെയ്യുന്നു.ഇത് മൂലം നമുക്ക് ലഭിക്കേണ്ട ഇന്റർനെറ്റ് സ്പീഡ് കുറഞ്ഞു പോകുന്ന സാഹചര്യം ഉണ്ടാക്കുന്നു.ഇത്തരത്തിൽ അനാവശ്യ മൊബൈൽ ആപ്പുകൾ അൺ ഇൻസ്റ്റാൾ ചെയ്തു കളയുക.

കൂടാതെ സോഷ്യം മീഡിയ ആപ്പുകൾ,കൂടുതൽ ആയി ഉപയോഗിക്കപ്പെടുന്ന ആപ്പുകൾ എന്നിവ യുടെ catche ക്ലിയർ ചെയ്തു നൽകേണ്ടതുണ്ട്. അത് എങ്ങനെ ആണ് ചെയ്യുന്നത് എന്ന് മനസിലാക്കാനായി ഏറ്റവും താഴെ നൽകിയിരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ പൂർണമായും കാണുക.ഇത് കൂടാതെ അച്ഛമത്തേതും ഏറ്റവും പ്രധാ പ്പെട്ടതുമായ ടിപ്പ് കണ്ടു മനസിലാക്കേണ്ടതായതിനാൽ ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.
