തണലിലും വളരുന്ന 5 ചെടികൾ

കൂടുതൽ ചെടികളും വളരാനായി വെയിൽ ആവശ്യമാണ്.എന്നാൽ അമിത വെയിൽ അടിച്ചാൽ കരിഞ്ഞു പോകുന്ന ചെടികളൂം ഉണ്ട്.എന്നാൽ വെയിൽ കിട്ടിയാൽ നല്ലതാണെങ്കിലും വെയിൽ ഇല്ലെങ്കിലും വളരുന്ന ചില ചെടികൾ ഉണ്ട്.അത് കൊണ്ട് തന്നെ മരങ്ങളുടെ തണലിൽ വേണമെകിലും കൃഷി ചെയ്യാൻ സാധിക്കുന്ന ചില സസ്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

തണലിൽ വളരുന്ന ചെടികളുടെ പട്ടികയിൽ ആദ്യം ഉള്ളത് റോളിനിയ എന്ന പേരിൽ അറിയപ്പെടുന്ന സീതപ്പഴത്തിന്റെ കുടുംബത്തിൽ പ്പെടുന്ന പഴച്ചെടിയാണ്.അത്യാവശ്യം നല്ല വലിപ്പം ഉള്ള പഴം നൽകുന്ന ഒരു ചെടി കൂടി ആണ് റോളിനിയ.കേരളത്തിലെ മിക്കവാറും നഴ്‌സറികളിൽ ഇന്ന് ഇ ചെടിയുടെ തൈകൾ ലഭ്യമാണ്,മാത്രമല്ല വളരെ അധികം ആവശ്യക്കാരും ഇന്ന് ഈ ചെടിക്കുണ്ട്.പുളിപ്പും മധുരവും കലർന്ന രുചി ഉള്ള ഫലം ലഭിക്കുന്ന റോളിനിയയുടെ പഴത്തിൽ നിരവധി വിത്തുകൾ ഉണ്ടാകും.എന്നാൽ ഈ ചെടി എത്ര വലിയ തണലിലും പിടിക്കും എന്നാണ് അനുഭവസാക്ഷ്യം.

പട്ടികയിൽ രണ്ടാമത്തെ ചെടി സന്തോൽ എന്നറിയപ്പെടുന്ന മിക്കവാറും നഴ്‌സറികളിൽ ഒക്കെ തന്നെ വാങ്ങാൻ ലഭിക്കുന്ന ഒരു ചെടി ആണ്.പുളിയൻ സാന്തോൾ,മധുര സന്തോൾ എന്ന രണ്ടു തരം ചെടികൾ ഉണ്ട്.ഇതിന്റെ ഏറ്റവും വലിയ ഗുണം എവിടെ നട്ടാലും വളർന്നു പരമാവധി ഉയരത്തിൽ എത്തും എന്നതാണ്.വെയിൽ കുറവ് ആണെങ്കിലും വളരെ സിംപിൾ ആയി വേഗത്തിൽ ഈ ചെടി വളരുന്നതാണ്. എന്നാൽ ഒരുപാട് ഉയരത്തിൽ വളർന്നാൽ പഴങ്ങൾ പറിക്കാൻ ഉള്ള ബുദ്ധിമുട്ട് ഉണ്ടാകാം.അതിനാൽ ചെടി വെട്ടി നിർത്തുന്നത് വളരെ നല്ലതായിരിക്കും.

പട്ടികയിലെ അടുത്ത ചെടി കായ്‌ഫലം ഉള്ളതല്ല മറിച്ച് ഇല ഉപയോഗിക്കുന്ന തേയില ചെടി ആണ്.ഇതിന്റെ വിശേഷങ്ങളും,ഇത് കൂടാതെ തണലിൽ വളരുന്ന മറ്റു രണ്ടു ചെടികൾ ഏതൊക്കെ ആണ് എന്നും മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.നിങ്ങളുടെ വിലയേറി നിർദേശങ്ങൾ,സംശയങ്ങൾ എന്നിവ കമന്റിൽ പ്രതീക്ഷിക്കുന്നു.

Leave a Reply