റേഷൻ കടകൾ മുഖേന ഒക്ടോബർ മാസത്തിൽ വിതരണം ചെയ്യുന്നത് ഇവയാണ്

ഒക്ടോബർ മാസത്തിൽ റേഷൻ വിഹിത വിതരണം ഒക്ടോബർ അഞ്ചാം തീയതി മുതൽ ആരംഭിക്കുകയാണ്.ഒക്ടോബർ മാസത്തിൽ ലഭിക്കുന്ന റേഷൻ വിഹിതം എന്തൊക്കെ ആണ് എന്ന് മനസിലാക്കാം.മുൻഗണന വിഭാഗത്തിൽപ്പെടുന്ന അന്ത്യോദയ എ എ വൈ കാർഡ് ഉടമകൾക്ക് 30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യമായും,1 കിലോ പഞ്ചസാര 21 രൂപക്കും ലഭിക്കുന്നതാണ്.കൂടാതെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി വഴി 4 കിലോ അരിയും 1 കിലോ ഗോതമ്പും,അതിനൊപ്പം ഒരു കിലോ പയർ അല്ലെങ്കിൽ കടല സൗജന്യം ആയി ലഭിക്കുന്നതാണ്.

മുൻഗണന വിഭാഗത്തിലെ പി എച് എച് അഥവാ പിങ്ക് നിറത്തിൽ ഉള്ള റേഷൻ കാർഡ് ഉടമകൾക്ക് 4 കിലോ വീതം അരിയും,1 കിലോ ഗോതമ്പും കിലോക്ക് 2 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.കൂടാതെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന വഴി 4 കിലോ അരിയും,1 കിലോ ഗോതമ്പും സൗജന്യം ആയി ലഭിക്കുന്നതാണ്.കൂടാതെ 1 കിലോ പയർ അല്ലെങ്കിൽ കടല സൗജന്യമായി പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന വഴി ലഭിക്കുന്നതാണ്.മുൻമാസങ്ങളിലെ പയർ അല്ലെങ്കിൽ കടല ലഭിക്കാത്തവർക്ക് ഈ മാസം അത് കൈപ്പറ്റാൻ സാധിക്കുന്നതാണ്.

മുൻഗണനേതര,പൊതു വിഭാഗം കാർഡുടമകൾ ആയ എൻ പി എസ് കാർഡ് ഉടമകൾക്ക് ഓരോ അംഗത്തിനും 2 കിലോ അരി വീതം 4 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.കൂടാതെ കാർഡിന് 2 മുതൽ 3 കിലോ ആട്ട കിലോ 17 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.ഒപ്പം റേഷൻ കാടയിൽ സ്റ്റോക്ക് ഉള്ള മുറക്ക് കിലോ 15 രൂപ നിരക്കിൽ കാർഡിന് 5 കിലോ അരിയും ലഭിക്കുന്നതാണ്.മുൻഗണനേതര വിഭാഗത്തിലെ പൊതു വിഭാഗം വെള്ള കാർഡ് ഉടമകൾക്ക് 3 കിലോ അരി,ഓരോ കിലോയും 10.90 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.ഒപ്പം 2 മുതൽ 3 കിലോ ആട്ട 17 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.ഒപ്പം കടയിലെ സ്റ്റോക്ക് ലഭ്യമാണ് എങ്കിൽ കിലോ 15 രൂപ നിരക്കിൽ 5 കിലോ അരിയും ലഭിക്കുന്നതാണ്.

എല്ലാ വിഭാഗത്തിലെ കാർഡ് ഉടമകൾക്കും വൈദ്യുതീകരിക്കപ്പെട്ട വീടുകളിൽ അര ലിറ്റർ മണ്ണെണ്ണ,വൈദ്യുതീകരിക്കപ്പെട്ടിട്ടില്ലാത്ത വീടുകളിൽ 4 ലിറ്റർ മണ്ണെണയും ലിറ്റർ 30 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.

Leave a Reply