വാഹനം ഓടിക്കുന്നവരെ സംബന്ധിച്ച് അവരുടെ ഡ്രൈവിങ് കൂടുതൽ സുരക്ഷിതവും ആസ്വാദ്യവും ആക്കുക എന്നത് ഓരോ ഡ്രൈവർമാരുടെയും ഏറ്റവും വലിയ ആഗ്രഹവും ഉത്തരവാദിത്തവും ആണ്.ഇത്തരത്തിൽ വാഹനം ഓടിക്കുന്നവരുടെയും,ഒപ്പം യാത്ര ചെയ്യുന്നവരുടെയും ജീവൻ തന്നെ രക്ഷിക്കുന്ന 4 കാര്യങ്ങളെ കുറിച്ചാണ് ഈ പോസ്റ്റിലൂടെ നിങ്ങളിലേക്ക് പങ്ക് വെക്കാൻ ആഗ്രഹിക്കുന്നത്. പലപ്പോഴും ആരും അത്ര കാര്യമായി എടുക്കാത്ത ഈ 4 കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് മനസിലാക്കാനായി തുടർന്ന് വായിക്കുക.
പട്ടികയിലെ ആദ്യത്തെ കാര്യം പാസ് ലൈറ്റിന്റെ ഉപയോഗം ആണ്.പാസ് ലൈറ്റ് ഒരു മുന്നറിയിപ്പ് സൂചന കൂടി ആണ്. നിരത്തിൽ എതിരെ വരുന്ന വാഹങ്ങളിലെ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നല്കാൻ ഭലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്ന് കൂടി ആണ് പാസ് ലൈറ്റ്.വാഹനം ഓവർടേക്ക് ചെയ്യുന്ന വേളയിൽ എതിർദിശയിൽ നിന്നും അപ്രതീക്ഷിതമായി ഒരു വാഹനം വരികയാണ് എങ്കിൽ പാസ് ലൈറ്റ് ഉപയോഗിച്ച് മുന്നറിയിപ്പ് സൂചന നൽകാൻ സാധിക്കുന്നതാണ്. ഇങ്ങനെ മുന്നറിയിപ്പ് നൽകുന്നത് വഴി എതിർദിശയിൽ വാഹനത്തിലെ ഡ്രൈവർ വാഹനത്തിന്റെ വേഗത കുറക്കുകയും,സുരക്ഷിതമായി ഓവർടേക്ക് ചെയ്യാൻ സാധിക്കുകയും ചെയ്യുന്നു.
പട്ടികയിലെ രണ്ടാമത്തെ കാര്യം മഴയുള്ള സമയത്തെ ഹെഡ് ലൈറ്റിന്റെ ഉപയോഗം ആണ്. മോശം കാലാവസ്ഥയിൽ വാഹനം ഓടിക്കുന്ന വേളയിൽ വിസിബിലിറ്റി അഥവാ മുന്നിലുള്ള കാഴ്ചകൾ സാധാരണ ഉള്ളതിനെ കാൾ കുറവായിരിക്കും.അതിനാൽ തന്നെ ഹെഡ് ലൈറ്റ് ഓൺ ആക്കിയ ശേഷം വേണം മഴയുള്ള സമായത്തും,മഞ്ഞ് കാരണം കാഴ്ച കുറവുള്ള സമയത്ത് വാഹനം ഓടിക്കേണ്ടത്.ഈ അവസരങ്ങളിൽ എതിർ ദിശയിൽ വരുന്ന വാഹങ്ങൾക്ക് നമ്മുടെ വാഹനത്തിന്റെ സ്ഥാനം മനസിലാക്കാനും,അത് വഴി അപകടങ്ങൾ ഒഴിവാക്കാനും മോശം കാലാവസ്ഥയിൽ ഹെഡ് ലൈറ്റ് ഓൺ ആക്കുന്നത് ഗുണം ചെയ്യുന്നതാണ്.
