സ്ത്രീകളുടെ സൗന്ദര്യ കാര്യത്തിൽ ഏറെ വെല്ലുവിളികൾ ഉണ്ടാകുന്ന ഒന്നാണ് സ്ട്രെച്ച് മാർക്ക്.സാധാരണയായി ഇത് കാണപ്പെടുന്നത് അരഭാഗം , തുട , പുറം , ഇടുപ്പ് , സ്തനങ്ങൾ ,നിതംബം തുടങ്ങിയ ഭാഗങ്ങളിലാണ് .ചർമ്മത്തിൽ സമാന്തര രേഖകളുടെ രൂപത്തിലാവും സാധാരണയായി , സ്ട്രെച്ച് മാർക്കുകൾ പ്രേത്യക്ഷപ്പെടുക .ഇത്തരം വരകൾക്ക് നിങ്ങളുടെ സാധാരണ ചർമ്മത്തിൽ നിന്നും വ്യത്യസ്തമായ നിറവും ഘടനയുമായിരിക്കും ഉണ്ടായിരിക്കുക .ചർമ്മത്തിൻ്റെ പാളികളിൽ ഉണ്ടാവുന്ന വലിച്ചിൽ ആണ് പ്രധാനമായും സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകുന്നതിൻ്റെ പിന്നിലെ കാരണം.
ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട് മിക്ക സ്ത്രീകളുടെയും കാര്യത്തിൽ സ്ട്രെച്ച് മാർക്കുകൾ കാണപ്പെടാറുണ്ട് .ഇത്തരത്തിലുള്ള സ്ട്രെച്ച് മാർക്കുകൾ വയറ്റിൽ കുഞ്ഞു വളർച്ച പ്രാപിക്കുന്നതിനനുസരിചാണ് ഉണ്ടാകുന്നത് .കുഞ്ഞു വളരുമ്പോൾ ,ചർമ്മത്തിലെ പെട്ടെന്നുള്ള വലിച്ചിലാണ് സ്ട്രെച്ച് മാർക്കുകളിലേക് നയിക്കുന്നത് .
സ്ട്രെച്ച് മാർക്ക് രണ്ടു തരത്തിലുണ്ട് .ചുവപ്പ് കലർന്നതോ പർപ്പിൾ നിറത്തിലുള്ളതാണ് ഒന്നാമത്തേത് . അവ രൂപം കൊള്ളുന്നത് ചർമത്തിൻ്റെ പാളികളെ വല്ലിച്ചു നീട്ടിക്കൊണ്ട് രക്ത കുഴലുകൾ പുറത്തു കാണിക്കുന്ന രീതിയിലാണ് .
ഈ ഘട്ടത്തിൽ സ്ട്രെച്ച് മാർക്കുകൾക് ചുറ്റും ചൊറിച്ചിൽ അനുഭവപ്പെടുവാൻ സാധ്യതയുണ്ട് .
സ്ട്രെച്ച് മാർക്കുകൾ ഏതെങ്കിലും തരത്തിൽ അനാരോഗ്യത്തിന്റെ സൂചനയല്ലെങ്കിൽ പോലും, ഇവയെ കഴിവതും ഒഴിവാക്കാൻ ഏതൊരാളും പരിശ്രമിക്കും. സ്ട്രെച്ച് മാർക്കുകളെ സ്വാഭാവികമായ രീതിയിൽ ഒഴിവാക്കുന്നതിന് പരിഹാരമായ ചില പ്രകൃതിദത്ത മാർഗങ്ങൾ നമുക്കു ചുറ്റുമുണ്ട്.അവ ഏതെല്ലാമാണെന്ന് ഡോക്ടർ ജിത
