ലോകം മാറ്റി മറിക്കാൻ ശേഷി ഉള്ള ജീനിയസുകൾ ഈ ലക്ഷണങ്ങൾ ഉള്ളവരാണ്

ആരാണ് ജീനിയസ്,എന്തൊക്കെ ഘടകങ്ങൾ ആണ് ഒരാളെ ജീനിയസ് ആകുന്നത്?,ഓരോ ആളുകളുടെ മുൻപിൽ നിരവധി തവണ ഉയർന്നിട്ടുള്ള ഒരു ചോദ്യമാണ് ഇത്.ഈ ചോദ്യത്തിന് ഉത്തരം തേടിയുള്ള പഠനങ്ങൾ വിലയിരുത്തുന്ന ഉത്തരങ്ങൾ എന്തൊക്കെ ആണ് എന്നതാണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

1,ഇടവിട്ടുള്ള ചെറു നിദ്ര (frequent naps)

മനുഷ്യന്റെ ആരോഗ്യത്തിന് ഉറക്കം മാറ്റി നിർത്താൻ കഴിയാത്ത ഒരു ഘടകം ആണ്.കൃത്യമായ ഉറക്കം നൽകുന്ന ഉന്മേഷം വളരെ വലുതുമാണ്. എന്നാൽ പഠനങ്ങൾ പ്രകാരം ഇടക്കിടക്കുള്ള ചെറുനിദ്രകൾ തലച്ചോറിനെ ഊർജസ്വലം ആക്കാൻ ഏറെ സഹായകം ആണ്.കൂടാതെ ഇത്തരം ഉറക്കങ്ങൾ ഒരു വ്യക്തിയെ ഉന്മേഷഭരിതനും,ഊർജസ്വലനും ആക്കി നിര്ത്തുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.power nap എന്നറിയപ്പെടുന്ന ഈ ലഘു നിദ്രകളെ പ്രയോജനപ്പെടുത്തി രാത്രിയിൽ ഉള്ള ഉറക്കത്തിന്റെ ദൈർഘ്യം കുറച്ച് ആ സമയം കൂടി പ്രയോജനപ്പെടുത്തി ലോകത്തെ മാറ്റി മറിച്ച നിരവധി ആളുകളും ചരിത്രത്തിന്റെ ഭാഗമായി നിലവിലുണ്ട്.മഹാ പ്രതിഭകൾ ആയ നിക്കോളാസ് ടെസ്‌ല,തോമസ് അൽവാ എഡിസൺ എന്നിവർ പവർ നാപ്പുകൾ പ്രയോജനപ്പെടുത്തിയവർ ആയിരുന്നു.20 മിനുട്ടുകൾ വീതം ഉള്ള ഈ പവർ നാപ്പുകൾ തലച്ചോറിനെ സജീവമാക്കി നിർത്താൻ വളരെ അധികം സഹായകം ആണ്.

2,കുത്തിവരകൾ (doodling)
നമ്മൾ ഉപയോഗിച്ച ബുക്കുകളുടെ മുൻപിലോ പുറകിലോ നോക്കിയാൽ നിരവധി കുത്തിവരകൾ കാണാൻ സാധിക്കും.ബോർ അടി മാറ്റാൻ വേണ്ടി പലപ്പോഴും ചെയ്യുന്ന ഒരു പ്രവർത്തി ആയിരിക്കാം ഇത് എങ്കിലും പഠനങ്ങൾ പറയുന്നത് ചിത്രം വരക്കുന്നവരും,എന്തങ്കിലും കുത്തി കുറിക്കുന്നവരെയും,നിറം പകരുന്നവരെയും,ചിത്രം വരക്കുന്നവരുടെയും തലച്ചോറിന്റെ പ്രീ ഫ്രോണ്ടൽ കോർറ്റെക്സ് സജീവമായിരിക്കും, അതിനാൽ തലച്ചോറിന്റെ ഈ ഭാഗം പ്രശ്നപരിഹാരത്തിനുള്ള കഴിവിനും,ഓര്മശക്തിക്കും,ഏറ്റവും സഹായകവും ആണ്.അതിനാൽ മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്യുന്നവർ ഓര്മയിലും,ബുദ്ധിയിലും ഒരുപാട് മുന്നിൽ ആയിരിക്കും.ഇത്തരക്കാർക്ക് സാധാരണക്കാരെ കാൽ 29 ശതമാനം ഓർമശക്തി കൂടുതൽ ആയിരിക്കും എന്ന് പഠനം പറയുന്നു.

ഇത്തത്തിൽ യഥാർത്ഥ ബുദ്ധിമാൻമാരുടെ മറ്റു ലക്ഷണങ്ങൾ എന്തൊക്കെ ആളാണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ ഓ പൂർണമായും കാണുക.

Leave a Reply