ബാത്‌റൂമിലെ കടുത്ത കറകൾ കളയാൻ ഇത് മതി.

വീട് വൃത്തി ആയി സൂക്ഷിക്കുക എന്ന് പറയുന്നത് ഏത് ഒരു വീട്ടമ്മയും നേരിടുന്ന ഒരു വെല്ലുവിളി തന്നെ ആണ്. അവർ അത്‌ നന്നായി കൈകാര്യം ചെയ്തു ആ ജോലി മികച്ചത് ആകും എങ്കിലും എവിടെ എങ്കിലും ഒക്കെ ചില വെല്ലുവിളികൾ നേരിടും.പൂർണ്ണമായും വീട് മനോഹരം ആക്കി ഇടാൻ ആഗ്രഹിക്കുമ്പോഴും തടസങ്ങൾ ഒരു ഘോഷ യാത്ര ആരംഭിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല.ഇതിൽ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്ന ഒരു കാര്യം കറകൾ ആണ്. എത്ര നേരം മിനകേട്ടാലും അവസാനം തോൽവി സമ്മതിക്കണ്ടി വരുന്നത് കറകളുടെ കാര്യത്തിൽ ആണ്.

എത്ര തേച്ചു ഉരച്ചു കഴുകിയാലും ചില കറകൾ പോകില്ല. നമ്മുടെ ഊർജം നഷ്ടം ആകും എന്ന് അല്ലാതെ മറ്റു മിച്ചം ഒന്നും പലപ്പോഴും ഉണ്ടാകാറില്ല എന്നതാണ് സത്യം. പ്രേത്യകിച്ചു സിങ്ക് ബാത്റൂം ടൈൽ തുടങ്ങിയ സ്ഥലങ്ങളിൽ ആണ് ഇങ്ങനെ കറകൾ കൂടുതൽ ആയി കാണുന്നത്.എത്ര ഭംഗി ഉള്ള വീടാണ് എങ്കിലും ഈ കറകൾ നൽകുന്നത് ഒരു അഭംഗി തന്നെ ആണ്. ഇതിനായി ഒരുപാട് സമയം ചിലവഴിക്കാറുണ്ട് എങ്കിലും പലപ്പോഴും വിജയം നേടാതെ പോകുക ആണ് പതിവ്.

ഇതിനായി വിപണിയിൽ നിന്ന് പല സാധനങ്ങൾ വാങ്ങി തോൽവി സമ്മതിച്ചവർ ആണ് പലരും. കുറച്ചു ഒക്കെ കറ മങ്ങി പോകും എന്ന് അല്ലാതെ ഒരിക്കലും പൂർണ്ണമായും കറ കളയാൻ ഇവയ്ക്കും കഴിവില്ല. പിന്നെ അല്പം മങ്ങിയല്ലോന്ന് ഓർത്തു സമാധാനിക്കാം എന്ന് മാത്രം.പക്ഷെ ഇതിന് ചില പ്രകൃതിദതമായ വഴികളും ഉണ്ട് എന്നതാണ് സത്യം. നമ്മുടെ ഒക്കെ വീട്ടിൽ സുലഭം ആയി ലഭിക്കുന്ന വസ്തുക്കൾ കൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ കഴിയും.

മിക്കവരുടെയും വീട്ടിൽ ഉള്ള സാധനം ആണ് ഇരുമ്പൻ പുളി. അതുപോലെ തന്നെ ഉപ്പും. ഉപ്പ് ഇല്ലാത്ത വീടുകൾ കുറവായിരിക്കും. ഈ പ്രശ്നം പരിഹരിക്കാൻ ഇവ രണ്ടും ആണ് ആവിശ്യം. പുളി ചെറിയ കഷണങ്ങൾ ആക്കി മിക്സിൽ അടിച്ചു ജ്യൂസ് ആക്കി എടുക്കുക. മിക്സിയിൽ അടിക്കുമ്പോൾ ഒട്ടും വെള്ളം ചേർക്കണ്ട. അതിലേക്ക് അല്പം ഉപ്പ് ചേർത്ത് മിക്സ് ചെയുക. ശേഷം അത്‌ നന്നായി അലിയിച്ചതിനു ശേഷം കറ ഉള്ള ഭാഗത്തു തേച്ചു കൊടുകാം. കറകൾ പൂർണ്ണമായും പോകാൻ ഇത് നല്ല ഒരു പരിഹാരം ആണ്. വിശദമായ വിവരം വിഡിയോയിൽ ഉണ്ട്…

Leave a Reply