നമ്മുടെ ചുറ്റുപാടുകളിൽ നിന്നും,ചിത്രങ്ങളിൽ നിന്നും ഒക്കെ തന്നെ മനസിലാക്കി വെച്ചിരിക്കുന്ന നിരവധി ധാരണകളും ചിത്രങ്ങളും നമുക്കുണ്ട്. എന്നാൽ ഇത്തരത്തിൽ നമ്മൾ മനസിലാക്കി വെച്ചിരിക്കുന്നതിൽ നിന്നും തീർത്തും ഘടക വിരുദ്ധമായ ചില സത്യങ്ങൾ ആണ് ഈ പോസ്റ്റിലൂടെ നിങ്ങളുമായി പങ്കു വെക്കുന്നത്.ബഹിരാകാശവുമായി ബന്ധപ്പെട്ട സിനിമകളിൽ ഒക്കെ തന്നെ സൂര്യനെ ഒരു മഞ്ഞ ഗോളം ആയിട്ടാകും കാണിക്കുക.എന്നാൽ യഥാർത്ഥത്തിൽ ബഹിരാകാശത്ത് നിന്ന് വീക്ഷിക്കുന്ന ഒരാൾക്ക് സൂര്യനെ മഞ്ഞ ഗോളത്തിന് പകരം നോക്കാൻ പോലും സാധിക്കാത്ത നല്ല വെള്ള വെളിച്ചം ആയിട്ടാകും കാണാൻ സാധിക്കുക.
തമോഗർത്തം അഥവാ ബ്ലാക്ക് ഹോൾ എന്നത് വലിയ ഒരു ചുഴിയുടെ ചിത്രം ആണ് നമ്മൾ കണ്ടിട്ടുള്ളത്.എന്നാൽ യഥാർത്ഥത്തിൽ ഗോളാകൃതിയിൽ സ്ഥിതി ചെയ്യുന്ന തമോഗർതത്വം പ്രകാശത്തെ പോലും അതിലേക്ക് വലിച്ചെടുക്കുന്നതിനാൽ കാണാൻ സാധിക്കില്ല.ബഹിരാകാശ സിനിമകളിൽ ഒക്കെ വലിയ സ്ഫോടനം ഉണ്ടാകുമ്പോൾ ശബ്ദം ഉണ്ടാകുന്നത് കാണാൻ സാധിക്കും.എന്നാൽ യഥാർത്ഥത്തിൽ എത്ര വലിയ സ്ഫോടനം സംഭവിച്ചാലും ബഹിരാകാശത്ത് യാതൊരു വിധ ശബ്ദവും കേൾക്കില്ല കാണം ശബ്ദത്തിനു സഞ്ചരിക്കാനുള്ള മാധ്യമം അവിടെ ഇല്ല.
ഇത്തരത്തിൽ നമ്മൾ വിശ്വസിച്ചിരിക്കുന്ന അബദ്ധങ്ങളും അവയുടെ യാഥാർഥ്യവും എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാം.വളരെ രസകരവും വിജ്ഞാനപ്രദവും ആയ ഈ അറിവുകൾ നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.
