അമാനുഷിക കഴിവുകൾ ഉള്ള മനുഷ്യർ

അമാനുഷിക കഴിവുകളും,അത്തരത്തിൽ കഴിവുകൾ ഉളളതായി സിനിമകളിൽ കാണുന്ന സൂപ്പർ ഹീറോകളും എന്ന് നമുക്ക് എന്നും പ്രിയപ്പെട്ടവരാണ്.എന്നാൽ ഇത്തരം സിനിമകൾ കാണുമ്പോഴൊക്കെ തന്നെ ഒരു കാര്യം നമ്മൾ മനസിൽ ഉറപ്പിക്കാറുണ്ട്.അതൊക്കെ സിനിമയിൽ അല്ലെ …യഥാർത്ഥത്തിൽ ഇങ്ങനെ ഒന്ന് നടക്കാൻ പോകുന്നില്ല എന്നുള്ളത്.എന്നാൽ പൂർണമായി സൂപ്പർഹീറോ കഴിവുകൾ ഇല്ലെങ്കിലും നമുക്ക് ചെയ്യാൻ കഴിയാത്ത ചില അമാനുഷിക കഴിവുള്ള ആളുകൾ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ?എങ്ങനെ ഉള്ള ചില ആളുകളെ കുറിച്ച് കൂടുതൽ മനസിലാക്കാം.

സ്‌പൈഡർമാനെ പോലെ ഭിത്തിയിൽ പിടിച്ചു കയറാൻ ആഗ്രഹിച്ചവർ നിരവധി ഉണ്ടാകും.അത്തരത്തിൽ ഉള്ള ഒരാളാണ് ജ്യോതി രാജ്.ലോകമെമ്പാടും ആരാധകരുള്ള ജ്യോതിരാജിന് തന്റെ കഴിയ്‌വുള്ളത് ഈ കുത്തനെയുള്ള പരക്കേറുകളും,കെട്ടിടങ്ങളും ഒക്കെ തന്നെ നിസാരമായി കൈ വെച്ച് പിടിച്ച് കയറി പോകാൻ ഈ കർണാടക സ്വദേശിക്ക് കഴിയും.”മങ്കി മാന്” എന്നറിയപ്പെടുന്ന ജ്യോതി രാജ് കർണാടകയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ആയ “ജോ ഫാൾസിൽ” 830 അടി ചാടി കയറി എല്ലാവരേയും 2013 വർഷത്തിൽ അമ്പരപ്പിച്ചിരുന്നു.

“മാരിലു ഹെന്നർ” എന്ന എന്ന അമേരിക്കൻ അഭിനയേത്രി ലോകത്തെ അത്ഭുതപ്പെടുത്തുന്നത് അവരുടെ ഓര്മ ശക്തി കൊണ്ടാണ്.ഏതെങ്കിലും ഒരു വർഷത്തെ,ഏതെങ്കിലും ഒരു ദിവസത്തിലെ ഏതെങ്കിലും ഒരു സമയത്ത് നടന്ന കാര്യം ആയിക്കോട്ടെ,സ്വന്തം ജീവിതത്തിലെ കാര്യം ആയിക്കോട്ടെ മാരിലു ഹെന്നർ അതെല്ലാം കൃത്യമായി ഒരുമിച്ച് ഒരു കംപ്യുട്ടർ ഹാർഡ്ഡിസ്ക്കിനെ പോലെ പറയും.ഹൈപ്പർ തൈമേഷ്യ എന്നറിയപ്പെടുന്ന പ്രതിഭാസം ആണ് മാരിലു ഹെന്നറിനെ ഇത്രയും ഓർമശക്തി ഉള്ള ഒരു വ്യക്തി ആയി നിലനിർത്തുന്നത്.ലോകത്ത് തന്നെ 12 ആളുകൾക്ക് ആണ് ഇത്തരം അവസ്ഥ ഉള്ളത്.

Leave a Reply