നിസാരകാരൻ അല്ല ഈ ഓറഞ്ചു തൊലി..!

ഒട്ടു മിക്ക വീടുകളിലും പലപ്പോഴും മേടിക്കുന്ന ഒരു പഴവർഗം ആയിരിക്കാം ഓറഞ്ച് എന്ന് പറയുന്നത്. എന്നാൽ ഓറഞ്ച് വാങ്ങി ഭക്ഷിച്ചതിനുശേഷം വെറുതെ കളയുകയാണ് പതിവ്. ഓറഞ്ചിന്റെ തോലിക്ക് നിരവധി ഗുണം ഉണ്ടെന്ന് നമുക്ക് അറിയാൻ സാധിക്കും. ഓറഞ്ച് തൊലി കൊണ്ട് നിരവധി ഉപയോഗങ്ങളുണ്ട്. ഒന്നാമതായി സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കാവുന്ന ഒന്നാണ് ഓറഞ്ച് തൊലി. അത്‌ ഉപയോഗിച്ച് എപ്പോഴും ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്ട് നമ്മുടെ അടുക്കളയിലും മുറികളിലും ഒക്കെ നിറഞ്ഞുനിൽക്കുന്ന ദുർഗന്ധം മാറ്റുവാൻ ഈ ഓറഞ്ച് തൊലി ഒന്ന് ഉപയോഗിച്ചാൽ മാത്രം മതി.

അതോടൊപ്പം തന്നെ ഓറഞ്ച് തൊലി കളയുമ്പോൾ നമ്മൾ സാധാരണ ചെറിയ കഷണങ്ങളായി ആണ് കളയുന്നത്. അത്‌ എടുത്തു ഉണക്കി പൊടിച്ചു എടുക്കുകയാണെങ്കിൽ നമുക്ക് പാലോ അല്ലെങ്കിൽ അൽപം തൈര് ചേർത്ത് പൊടികൾ ആക്കിയതിനു ശേഷം 30 മിനിറ്റ് മുഖത്ത് ഇടുകയാണെങ്കിൽ നല്ല ചർമസൗന്ദര്യം ലഭിക്കും നല്ല ഒരു ഗന്ധമാണ് ഓറഞ്ച് തൊലി എപ്പോഴും നൽകുന്നത്.അതുകൊണ്ടുതന്നെ ഓറഞ്ച് തൊലി നമ്മൾ ചെറിയ കഷണങ്ങളാക്കിയതിനുശേഷം നന്നായി ഉണക്കി നമ്മുടെ അലമാരയിൽ മാറ്റി വയ്ക്കുകയാണെങ്കിൽ നമ്മുടെ അലമാരിയിൽ മറ്റും വരുന്ന ഒരു ദുർഗന്ധം നമുക്ക് ഒഴിവാക്കാൻ സാധിക്കുന്നതാണ്.

അതുപോലെ അടുക്കളയിലെ സിങ്കും മറ്റും വെട്ടിത്തിളങ്ങുന്നതിനായി ഓറഞ്ച് തൊലി ഉണക്കിയതിനുശേഷം പൊടിച്ച് ഉപയോഗിക്കുകയാണെങ്കിൽ സാധിക്കുന്നതാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. വിറ്റാമിൻ സി നന്നായി അടങ്ങിയിട്ടുള്ളതു കൊണ്ട് നിരവധി ഗുണങ്ങളാണ് ഓറഞ്ച് തൊലിക്ക് ഉള്ളത്. അത് ഉണക്കി സൂക്ഷിക്കുന്നതാണ് നല്ലത്.

ഉണക്കി സൂക്ഷിക്കാൻ വെയിലത്തു തന്നെ വെക്കണം ഒന്നുമില്ല. വീട്ടിൽ തന്നെ ഉണങ്ങിയ ഏതെങ്കിലും വശത്ത് വെച്ചാൽ മതി. മൂന്നു ദിവസം കൊണ്ട് നന്നായി ഉണങ്ങി കിട്ടുന്നുണ്ട്. അതിനു ശേഷം വായു കടക്കാത്ത ഒരു പാത്രത്തിലിട്ട് വയ്ക്കുകയാണ് വേണ്ടത്. മുഖത്തെ ചുളിവുകൾ അകറ്റുവാനും ചെറുപ്പം തോന്നിക്കുവാനും ഒക്കെ ഓറഞ്ച് തൊലി നന്നായി സഹായിക്കുന്ന ഒന്നാണ്. മുഖത്തെ കറുത്ത പാടുകൾ അകറ്റി തിളക്കം നിലനിർത്തുവാനും ഓറഞ്ച് തൊലിക്ക് കഴിയും.

Leave a Reply