എ പി എൽ റേഷൻ കാർഡുടമകൾക്കുള്ള കിറ്റ് വിതരണം ഇന്ന് മുതൽ

നീല കാർഡ് ഉടമകളുടെ സൗജന്യ ഓണക്കിറ്റിന്റെ വിതരണം ഓഗസ്റ്റ് 25 ഇന്ന് ചൊവാഴ്ച മുതൽ ആരംഭിച്ചിരിക്കുകയാണ് . പൂജ്യത്തിൽ അവസാനിക്കുന്ന നീല കാർഡ് ഉടമകളുടെ വിതരണമാണ് ഇന്ന് ചൊവാഴ്ച്ച നടക്കുക .ഓഗസ്റ്റ് 26 ബുധനാഴ്ച റേഷൻ കാർഡ് നമ്പർ 1 ,2 എന്നിവയിൽ അവസാനിക്കുന്ന നീല കാർഡ് ഉടമകൾക്കു കിറ്റ് വിതരണമുണ്ടായിരിക്കുന്നതാണ് .തുടർന്നുള്ള ദിവസങ്ങളിൽ 3 മുതൽ 9 വരെയുള്ള നമ്പറിൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക് വിതരണം നടക്കുന്നതാണ് . 3 മുതൽ 9 വരെയുള്ളവരുടെ തീയതികൾ കൃത്യമായി സിവിൽ സപ്ലൈസ് വകുപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല .

നിലവിലെ ഓണക്കിറ്റുമായി ബന്ധപെട്ടു ശർക്കരക്ക് പകരം പഞ്ചസാര നല്കുന്നതിടക്കം ഉള്ള നടപടികൾ പുരോഗമിക്കുകയാണ്. തിരിച്ചയക്കുന്നതിനും . .ഇതിൻറെ ഭാഗമായി ഇവയുടെ പാക്കിങ് നടപടികൾ ഒക്കെ പുരോഗമിച്ചുകൊണ്ടിരിക്കുന്നതേയുള്ളു .എന്നിരുന്നാലും 1 ,2 അക്കങ്ങളിൽ അവസാനിക്കുന്നവർക്കു നാളെ ബുധനാഴ്ച വിതരണമുണ്ടായിരിക്കുന്നതാണ് .തുടർന്നുള്ള നമ്പർ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന മുറയ്ക്ക് നിങ്ങളെ ഞങ്ങൾ അറിയിക്കുന്നതായിരിക്കും .എന്നിരുന്നാലും വൈകാതെ തന്നെ വിതരണം ഉണ്ടാകും .

വെള്ള കാർഡ് ഉടമകൾക്കുള്ള കിറ്റുകളുടെ വിതരണം നീല കാർഡിൻറെ വിതരണത്തിന് ശേഷമായിരിക്കും ഉണ്ടാവുക . എല്ലാവരും കിറ്റുകൾ കൈപ്പറ്റുന്ന സമയം അതിലെ സാധനങ്ങൾ ഒന്ന് പരിശോധിച്ച് നോക്കുവാൻ മറക്കരുത് .കിറ്റുകളിലെ സാധനങ്ങളിൽ മാനുഫാക്ചറിംഗ്, പാക്കിംഗ് തീയതികൾ നിങ്ങൾ നിർബന്ധമായും പരിശോധിക്കണം .എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് റേഷൻ കട ഉടമയോട് കിറ്റ്‌ മാറി നൽകാൻ ആവശ്യപ്പെടാവുന്നതാണ് . അല്ലെങ്കിൽ നിങ്ങൾ സപ്ലൈ ഓഫിസറെ വിളിച്ചു പരാതിപ്പെടുക .അതുപോലെ തന്നെ ഈ പ്രാവിശ്യം റേഷൻ ലഭിക്കാത്തവരുണ്ടെങ്കിൽ താലൂക് സപ്ലൈ ഓഫിസറെ അറിയിക്കുക .അതുപോലെ ഇനിയും മുന്ഗണന വിഭാഗത്തിൽ ഉൾപ്പെട്ട മഞ്ഞ അതുപോലെ പിങ്ക് റേഷൻ കാർഡ് ഉടമകൾ ആരെങ്കിലും കിറ്റുകൾ കൈപ്പറ്റാനുണ്ടെങ്കിൽ അവർക്കു കിറ്റുകൾ ഇപ്പോഴും കൈപ്പറ്റാവുന്നതാണ് .അതിൽ തടസമില്ല .അവർക്കുള്ള കിറ്റുകളുടെ വിതരണം നിർത്തിയിട്ടില്ല .

Leave a Reply