വാഹങ്ങളുടെ രെജിസ്ട്രേഷൻ നമ്പർ പ്ളേറ്റ് പരിഷ്‌കരിച്ചു

മിനിസ്ട്രി ഓഫ് റോഡ് ആൻഡ് ട്രാസ്പോർട് ഹൈവെയ്സ് അഥവാ റോഡ് ഗതാഗത ദേശിയ പാത മന്ത്രാലയം വാഹങ്ങളുടെ രെജിസ്ട്രേഷൻ നമ്പർ പ്ളേറ്റിൽ പുതിയ പരിഷ്ക്കാരങ്ങൾ വരുത്തിയിരിക്കുകയാണ്.ഈ വിഷയത്തെ സംബന്ധിച്ചുള്ള വ്യാജ പ്രചാരണങ്ങളും,ആശയ കുഴപ്പങ്ങലും ഇല്ലാതാക്കുക എന്ന ലക്‌ഷ്യം കൂടി മുന്നിൽ കണ്ട് കൊണ്ടാണ് പുതിയ തീരുമാനങ്ങൾ.അത്തരത്തിൽ പരിഷ്ക്കരിക്കപ്പെട്ട പുതിയ രീതികൾ എന്തൊക്കെ ആണ് എന്ന് നോക്കാം.

പേപ്പറിൽ അച്ചടിച്ച താൽക്കാലിക വാഹന രെജിസ്ട്രേഷൻ നമ്പർ പ്ളേറ്റ്റുകൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് കുറ്റകരം ആണ്.സമഗ്രമായ മാനദണ്ഡങ്ങൾ വാഹനങ്ങളുടെ രെജിസ്ട്രേഷൻ നമ്പർ പ്ളേറ്റ്റുകളിൽ ഉപയോഗിക്കേണ്ട നിറഭേദങ്ങളും,കളർകോഡും ,മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി തീരുമാനിച്ചിട്ടുണ്ട്.11 വിഭാഗത്തിൽ ഉള്ള വാഹന രെജിസ്ട്രേഷൻ ആണ് പുതിയ പരിഷകരണം പ്രകാരം നിലവിൽ വരിക.

താത്കാലിക രെജിസ്ട്രേഷൻ ഉള്ള വാഹനത്തിൽ മുൻകാലങ്ങളിലെ ഈ രീതി ആയ രെജിസ്ട്രേഷൻ നമ്പർ പ്ളേറ്റ്റുകൾ ചുവന്ന അക്ഷരങ്ങൾ അല്ലെങ്കിൽ അക്കങ്ങൾ മഞ്ഞ പശ്ചാത്തലത്തിൽ പതിച്ചതായിരിക്കണം.നമ്പർ പ്ളേറ്റിലെ അക്ഷരങ്ങൾക്കും അക്കങ്ങൾക്കും പുറമെ യാതൊരു വിധ അടയാളങ്ങളോ,ചിഹങ്ങളോ ഉപയോഗിക്കാൻ പാടുള്ളതല്ല.പ്രാദേശിക ഭാഷകളിലെ അക്കങ്ങൾ ഉപയോഗിക്കാൻ പാടുള്ളതല്ല.സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലേലം ചെയ്യപ്പെടുന്ന വി ഐ പി നമ്പറുകൾക്കും മേൽപ്പറഞ്ഞ നിയമങ്ങൾ ബാധകം ആണ്.

പ്ളേറ്റിലെ പ്രതീകങ്ങൾ അതായത് നമ്പറുകൾ അക്കങ്ങൾ എന്നിവയുടെ വലിപ്പം,കനം,സ്ഥലം എന്നിവ കൃത്യമായി cmvr അഥവാ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് പ്രകാരം ആയിരിക്കും.ഇതാകട്ടെ യഥാക്രമം 65 mm,10mm,10mm എന്നതായിരിക്കും.മേൽപ്പറഞ്ഞ പരിഷ്ക്കാരങ്ങൾ വഴിയുള്ള ഏകീകൃത ശൈലിയും,ഉയർന്ന സുരക്ഷ നമ്പർ പ്ളേറ്റുകൾ മോട്ടോർ വാഹന സുരക്ഷ മേഖലയിലെ വിപ്ലവകരമായ മാറ്റം സൃഷിട്ടിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.(HSRP) രെജിസ്ട്രേഷൻ നമ്പർ പ്ളേറ്റ്റുകൾ നിയമവിരുദ്ധ,ക്രിമിനൽ പ്രവർത്തങ്ങളെ കുറക്കാൻ സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply