കിളിക്കൂട് സൂപ്പ്, സൂപ്പിന്റെ വില കേട്ടാൽ ആരും ഞെട്ടും.

ദിവസവും ഈ ചോറും മീനും ഒക്കെ കഴിച്ച് മടുക്കുന്നുണ്ടെങ്കിൽ പുറത്തുപോയി എന്തെങ്കിലും വ്യത്യസ്തമായി കഴിക്കുന്നതാണ് എല്ലാരുടെയും പതിവ്. എല്ലാദിവസവും ഒരേ ആഹാരം തന്നെ കഴിക്കുമ്പോൾ അത് മടുക്കുന്നത് സ്വാഭാവികമാണ്. എന്നാൽ കുറച്ച് വില കൂടിയ ആഹാരങ്ങൾ കുറിച്ച് അറിയുകണെങ്കിലോ…? അതായത് പണക്കാർക്ക് മാത്രം കഴിക്കാൻ പറ്റുന്ന ചില ആഹാരങ്ങൾ. സ്വപ്നത്തിൽപോലും സാധാരണക്കാർക്ക് ചിന്തിക്കാൻ സാധിക്കാത്ത ആഹാരങ്ങളെ കുറിച്ച് ആണ് പറയാൻ പോകുന്നത്. അതിൽ ഒന്നാമത്തേത് എന്നത് almas caviar എന്ന ഒരു ആഹാരമാണ്. ഇതൊരു സീഫുഡ് ആണ്.

കാവിയർ എന്ന ഒരു മീനിൽ നിന്നുമുള്ള ഒരു സീഫുഡ്. ഇതിൻറെ വില കേട്ടാൽ ആരും ഒന്നു ഞെട്ടിപ്പോകും എന്നുള്ള കാര്യം ഉറപ്പാണ്. കാരണം ഇതിന് ഒരു കിലോയ്ക്ക് ഇരുപത്തിഅയ്യായിരം ഡോളർ ആണ്. അതായത് ഏകദേശം പതിനെട്ട് ലക്ഷം രൂപയോളം വില വരും എന്ന് സാരം. ഈ മീനുകളുടെ മുട്ടയാണ് അൽമാസ് കാവിയർ എന്നു പറയുന്നത്. ഈ മുട്ടകൾ ലഭിക്കുന്ന മീനുകൾ വളരെ വ്യത്യസ്തമാണെന്ന് മാത്രമല്ല ഇവ നൂറുവർഷം ജീവിച്ചാൽ മാത്രമേ ഈ മുട്ടകൾ ലഭിക്കുകയുള്ളൂ എന്ന ഒരു പ്രത്യേകതയും ഇവയ്ക്ക് ഉണ്ട്. സ്വർണ്ണ മുത്തുകൾ പോലെയാണ് ഈ മുട്ടകൾ ഇരിക്കുന്നത്. ലണ്ടനിലുള്ള ചുരുക്കം ചില കാവ്യാർ സ്റ്റോറുകളിൽ മാത്രമേ ഈ ഭക്ഷണം കിട്ടുകയുള്ളൂ. ഇത്രയും വിലകൂടിയത് ആയതുകൊണ്ട് തന്നെ ഇത് അത്ര സുലഭമായി ലഭിക്കുന്ന ഒന്നല്ല. ഒരു വലിയ മരത്തിൻറെ മുകളിൽ കയറി അതിൽ കൂട് വെച്ചിരിക്കുന്ന ഒരു പക്ഷിയുടെ കൂടെ എടുത്ത് സൂപ്പാക്കി കഴിക്കുക.അതാണ് അടുത്ത ആഹാരം. birds nest soup.

ചൈനയിലെ വളരെ വിലപ്പെട്ട ഒരു ഭക്ഷണസാധനമാണ് ഇത്. കിലോയ്ക്ക് ഏഴ് ലക്ഷം രൂപയാണ് ഇതിന് ലഭിക്കുന്നത്. അങ്ങനെ ഏതെങ്കിലും ഒരു പക്ഷിയുടെ കൂട് ഒന്നും ഇതിനു വേണ്ടി ഉപയോഗിക്കാൻ സാധിക്കില്ല. ഒരു പ്രത്യേകതരം പക്ഷിയുടെ കൂടാണ് ഈ സൂപ്പ് ഉണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുന്നത്. ഈ കൂടിന്റെ പ്രത്യേകത എന്നാൽ നൂറുശതമാനവും ഈ പക്ഷിയുടെ ഉമിനീർ ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത് എന്നതാണ്.

വെള്ളമൊഴിച്ച് തിളപ്പിച്ച്‌ കഴിഞ്ഞപ്പോൾ ഒരു ജെൽ പോലെ ഒഴുകിവരുന്നു ഇത്. അങ്ങനെ സൂപ്പ് പോലെ കഴിക്കാൻ സാധിക്കുന്നു. ചൈനയിൽ ഉള്ള മിക്ക ആളുകളുടെയും പ്രിയപ്പെട്ട ഭക്ഷണമാണ് ഇത്. എന്നാൽ അത് കിട്ടാൻ വളരെ പ്രയാസമാണ്. അതുകൊണ്ടാണ് ഇതിനെ 7 ലക്ഷം രൂപയോളം ചെലവ് വരുന്നത്. ഇത്തരത്തിലുള്ള വ്യത്യസ്തമായ ഭക്ഷണങ്ങളെപ്പറ്റി അറിയുന്നതിനായി വീഡിയോ കാണാവുന്നതാണ്.

Leave a Reply