പുതിയ കാലത്തിൽ ആളുകളെ ഏറ്റവുമധികം അമ്പരപ്പിക്കുന്ന കാര്യങ്ങൾ ആണ് മെന്റലിസ്റ്റുകൾ ചെയ്യുന്നത്.മുന്നിൽ നിൽക്കുന്ന ആളുടെ മനസു വായിച്ചു കൊണ്ടാണ് മെന്റലിസ്റ്റുകൾ അത്ഭുതം സൃഷ്ടിക്കുന്നത്.അത്തരത്തിൽ മറ്റൊരാളുടെ മനസിൽ എന്താണ് ഉള്ളത് എന്ന് എങ്ങനെ ആണ് മനസിലാക്കാൻ സാധിക്കുന്നത് എന്നുള്ള ട്രിക്ക് വിവരിച്ച് നൽകുകയാണ് പ്രമുഖ മെന്റലിസ്റ് ഫാസിൽ ബഷീർ.വളരെ ലളിതമായതും,എന്നാൽ രസകരം ആയതുമായ ഒരു മെന്റലിസം ട്രിക് ആണ് അദ്ദേഹം തൻറെ വീഡിയോയിലൂടെ കാഴ്ചക്കാർക്കായി വിവരിക്കുന്നത്.
തന്റെ ക്യാമെറമാൻ ആയ രാജ്നാഥിൽ ആണ് അദ്ദേഹം തന്റെ മെന്റലിസം ട്രിക്ക് പ്രയോഗിക്കുന്നത്.ആദ്യം തന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു പേപ്പറിൽ മെന്റലിസ്റ്റ് എഴുതിയതും എന്നാൽ മറ്റാർക്കും അറിയാത്തതുമായ എന്തോ ഒന്ന് എഴുതി മാറ്റിവെച്ച ശേഷം ആണ് അദ്ദേഹം തന്റെ ട്രിക്ക് ആരംഭിക്കുന്നത്.ശേഷം 1,2,5,10 രൂപ നാണയങ്ങൾ അതെ മേശപുറത്ത് വെക്കുകയും അതിൽ നിന്നും ഇഷ്ടമുള്ള ഒരു കോയിൻ തിരഞ്ഞെടുക്കാൻ രാജുവിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു.തുടർന്ന് മെന്റലിസ്റ് കാണാത്ത രീതിയിൽ അദ്ദേഹം ഒരു കോയിൻ തിരഞ്ഞടുക്കുകയും,അത് തിരികെ വെക്കുകയും ചെയ്യുന്നു.
തുടർന്ന് ഓരോ കോയിനുകൾ അദ്ദേഹം ചെവിയിൽ എടുത്ത് വെച്ച് കേൾക്കുന്നതാണ് തോന്നിക്കും വിധം എന്തോ ചെയ്യുന്നത് കാഴ്ച്ചക്കാർക്ക് കാണാൻ സാധിക്കും.ശേഷം രാജു തിരഞ്ഞെടുത്ത 10 എന്ന നമ്പർ തന്നെ മെന്റലിസ്റ്റും കണ്ടു പിടിക്കുകയും,ട്രിക്ക് ആരംഭിക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം എഴുതിയ പേപ്പറിൽ 10 എന്ന് എഴുതിയിരിക്കുന്നതും കാണാൻ സാധിക്കും.ഈ ട്രിക്കിന്റെ രഹസ്യവും,ആളുകളുടെ മനസിനെ എങ്ങനെ ആണ് വായിക്കുന്നത് എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോ പൂർണമായും കാണുക. സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.
