ലോകം അറിഞ്ഞ മലയാളം ചലച്ചിത്ര ഗാനങ്ങൾ

പാട്ടുകൾ കേൾക്കുവാനും ആസ്വദിക്കാനും ഇഷ്ടപെടാത്തതായി ആരാ ഉള്ളത് അല്ലെ. മനുഷ്യന്റെ ഏത് വികാരത്തിലും പാട്ടുകൾ ഒപ്പമുണ്ടാകുന്നു എന്ന് തന്നെ പറയാം. അത്തരത്തിൽ ലോക ശ്രദ്ധ നേടിയതും സൂപ്പർ ഹിറ്റുകളായി മാറിയതുമായ ഒത്തിരി ഗാനങ്ങൾ നമ്മുടെ മലയാളത്തിൽ തന്നെയുണ്ട്. ഈ ഗാനങ്ങൾ ഏതൊക്കെയാ എന്ന് നോക്കാം. പുതു തലമുറയെ വല്ലാതെ ആകർഷിച്ച ഒരു ഗാനമായിരുന്നു ബാംഗ്ലൂർ ഡേയ്‌സിലെ തുടക്കം മാങ്കല്യം തന്നനാണെന്ന എന്ന ഗാനം. ഇന്നും സോഷ്യൽ മീഡിയകളിൽ വൈറൽ ആയി നിൽക്കുന്ന ഈ ഗാനം മലയാള സിനിമയുടെ കരിയറിൽ ഇത്തരത്തിലുള്ള ഒരു ഗാനം ഇല്ലെന്നു തന്നെ പറയാം. വ്യസ്ത്യസ്തമായ രീതിയിൽ കൊറിയോഗ്രഫിയും പുതു തലമുറയെ ആകർഷിക്കുന്ന തരത്തിലുള്ള സംഗീതവും ഈ ഗാനത്തിന്റെ മാത്രം പ്രത്യേകത തന്നെയാണ്.

അഞ്ജലി മേനോൻ എന്ന സംവിധായികയുടെ കഴിവും പ്രോത്സാഹനവും തന്നെയാണ് ഈ സിനിമയെ വേറിട്ടതാകുന്ന ഒരു കാഴ്ചപ്പാട് പ്രേക്ഷകർക് നൽകിയത്. സുഹൃത്ബന്ധത്തിന്റെ മനോഹാരിത എടുത്തുകാണിക്കുന്ന ഈ ചിത്രം എല്ലാ രീതിയിലും ഒരു മികച്ച ചിത്രം ആയി മാറി. അടുത്തതായി പറയുന്ന മറ്റൊരു ഗാനമാണ് പൂമരം എന്ന ചിത്രത്തിലെ ഞാനും ഞാനുമെന്റെആളും എന്ന മനോഹരമായ ഗാനം. സിനിമ റിലീസ് ആവുന്നതിനു മുൻപ് തന്നെ ഈ ഗാനം യൂട്യുബിലും ട്രെൻഡിങ് ആയിമാറിയിരുന്നു. കാളിദാസ് ജയറാം നായകനായ ക്യാമ്പസ് ചിത്രം കൂടി ആയിരുന്നു ഈ സിനിമ. തനി നാടൻ രീതിയിലുള്ള ഈ ഗാനം ഫൈസൽ റാസി എന്ന സംഗീത സംവിധാകൻറെ കരവിരുത് തന്നെയാണ് ഈ മനോഹര ഗാനം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. 2016 ൽ ആയിരുന്നു ഈ സോങ് യൂട്യുഇബിൽ വൈറലായി മാറിയത്.

അടുത്തതായി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരു ചിത്രമാണ് ഒരു അഡാർ ലൗ ഈ സിനിമയിലെ ഒരു കിടിലൻ ഗാനമാണ് മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന മനോഹര ഗാനം. കണ്ണുകൾ കൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന തരത്തിൽ ലോക ശ്രദ്ധ നേടിയ ഒരു കലാകാരി അത് ഈ സിനിമയിലെ നായിക പ്രിയ വാര്യർ തന്നെയാണ്. പുതുമുഖ നടിയായ ഈ താരം വാസ്തവത്തിൽ സിനിമ റിലീസ് ആവുന്നതിനു മുൻപ് തന്നെ സൂപ്പർസ്റ്റാർ ആയി മാറിക്കഴിഞ്ഞിരുന്നു. എം.എ ജബ്ബാറിന്റെ മാണിക്യ മലരായി എന്ന പഴയ മുസ്ലിം പാട്ടിനെ വേറെ ലെവലിലെത്തിച്ചത് സംവിധായകനായ ഷാൻ റഹ്മാന്റെ കഴിവ് തന്നെയായിരുന്നു. വിനീത് ശ്രീനിവാസൻ പാടിയ ഈ ഗാനം യൂടൂബിലെ വൈറൽ സോങ്ങുകളിൽ ഒന്ന് തന്നെയാണ്. ഒമർ ലുലു ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ.

അടുത്തതായി എടുത്തു പറയേണ്ട മറ്റൊരു സിനിമ ഗാനമാണ് എന്റെ അമ്മേടെ ജിമിക്കി കമ്മൽ എന്ന് തുടങ്ങുന്ന ഗാനം. വെളിപാടിന്റെ പുസ്തകം എന്ന മോഹൻലാൽ നായകനായ ചിത്രത്തിലെ ഗാനമാണ് ഇത്. ഏവർകും ഇഷ്ടമാകുന്ന രീതിയിലുള്ള വരികളും ഈ പാട്ടിനൊത്തുള്ള വിനീതിന്റെ വോയിസും കൂടി ആയപ്പോൾ ഈ പാട്ടിനെ തികച്ചും വേറിട്ടതാക്കി എന്ന് തന്നെ പറയാം. ചിത്രം വലിയ ഹിറ്റായില്ലെങ്കിലും ഈ ഗാനം റിലീസിന് മുൻപ് തന്നെ ജന ശ്രദ്ധ നേടി എന്ന് തന്നെ പറയാം. ജിമിക്കി കമ്മൽ എന്ന ഗാനത്തിന് മിക്കവാറും എല്ലാ ഭാഷയിലും പുതിയ വേർഷൻ ഇറക്കി എന്നതും ഈ പാട്ടിന്റെ വിജയത്തെ വല്ലാതെ സ്വാധീനിച്ചു. 2017 ഓഗസ്റ്റിൽ പ്രമോ വീഡിയോയാണ് ഗാനം റിലീസ് ചെയ്തത്. ഒരു കൂട്ടം വിദ്യാർത്ഥികളാണ് ഈ സോങിനെ ഇത്രയും ഉയരങ്ങളിൽ എത്തിച്ചതും. മലയാളത്തിലെ ലോക ശ്രദ്ധ നേടിയ ഗാനങ്ങളെ കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ കണ്ടുനോക്കൂ.
9PtGVZpsfzY

Leave a Reply