യാതൊരു ഈടും ആവശ്യമില്ലാതെ ഫേസ്ബുക്ക് 50 ലക്ഷം രൂപ വരെ ബിസിനസ് ലോൺ തരും

ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എന്ന നിലയിൽ ജന ശ്രദ്ധനേടിയ ഒരു ആപ്ലിക്കേഷനാണ് ഫേസ്ബുക്ക്. സാധാരണ ഒരിക്കലും കണ്ടുമുട്ടാൻ സാധ്യതയില്ലാത്ത ആളുകളുമായി കമ്മ്യൂണിക്കേഷൻ നടത്തുന്നതിന് വേണ്ടിയാണ് പല ആളുകളും ഫേസ്ബുക്ക് ഉപയോഗപ്പെടു ത്തുന്നത്. എന്നാൽ ഇപ്പോൾ പുതിയൊരു പദ്ധതിയുമായി ഫേസ്ബുക്ക് മുന്നോട്ട് വന്നിരിക്കുകയാണ്. ചെറുകിട സംരംഭകരെ സഹായിക്കുന്നതിനു വേണ്ടി വായ്പ പദ്ധതിയുമായിട്ടാണ് എത്തിയിരിക്കുന്നത്. യാതൊന്നും ഈട് നൽകാതെയാണ് 50 ലക്ഷം രൂപ വരെ ഫേസ്ബുക്കിൽ നിന്നും നമുക്ക് ബിസിനസ് ലോൺ ആയി നൽകുക.

മറ്റൊരു ഓൺലൈൻ പ്ലാറ്റ്ഫോമായ ഇൻഡിഫയുമായി സഹകരിച്ചാണ് ഫേസ്ബുക്ക് ഇത്തരത്തിലൊരു വായ്പാ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. അതുപോലെതന്നെ മറ്റ് വായ്പാ പദ്ധതികളെ സംബന്ധിച്ചെടുത്തോളം ഫേസ്ബുക് വായ്പാ പദ്ധതിക്ക് പ്രോസസിംഗ് ഫീസ് ഒന്നും നൽകേണ്ടതായി വരുന്നില്ല എന്നതും ഏറെ ശ്രദ്ധേയമായ കാര്യം തന്നെയാണ്. ലോൺ ലഭിക്കുന്നതിന് ആവശ്യമായ അപേക്ഷകൾ മറ്റ് രേഖകൾ എന്നിവ പരിശോധിച്ച് ലോൺ അപ്രൂവൽ ലഭിക്കുന്ന പക്ഷം മൂന്നു ദിവസത്തിനുള്ളിൽ തന്നെ വായ്പ അനുവദിച്ചു കിട്ടുന്നതായിരിക്കും.

ഓരോ ബിസിനസിൻറെയും ആവശ്യമായ തുകയ്ക്ക് അനുസരിച്ചായിരി ക്കും പണത്തിൻറെ അളവും നിശ്ചയിക്കുന്നത്. 2 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുക. എന്നാൽ 17 മുതൽ 20 ശതമാനം എന്ന നിരക്കിലാണ് വായ്പ വാർഷിക പലിശ നൽകേണ്ടി വരുന്നത്. ഫേസ്ബുക്കിനു കീഴിലുള്ള മറ്റ് കമ്പനികൾ എന്നിവയിൽ 180 ദിവസമെങ്കിലും പരസ്യം നൽകിയിട്ടുള്ള സംരംഭകർക്കാണ് ലോൺ ലഭ്യമാകുക. കൂടാതെ തന്നെ വനിതാ സംരംഭകർക്ക് ലോൺ തുകയുടെ പലിശ നിരക്കിൽ നേരിയ ഇളവും നൽകുന്നുണ്ട്. ചെറുകിട ബിസിനസ് സംരംഭകർക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു പദ്ധതിയായിരിക്കും ഫേസ്ബുക്ക് നടപ്പിലാക്കുന്ന വായ്പാപദ്ധതി എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല.

Leave a Reply