ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന ഒരു വലിയ പ്രശ്നമാണ് ജോയിൻ പെയിൻ അഥവാ സന്ധിവാതം എന്ന് പറയുന്നത്. പലർക്കും അതിന്റെ ബുദ്ധിമുട്ടുകൾ പല രീതിയിലായിരിക്കും. ചിലർക്ക് മുട്ടുവേദനയാണെങ്കിൽ ചിലർക്ക് മറ്റൊരു രീതിയിൽ ആയിരിക്കും അത് വരുന്നത്. എന്താണെങ്കിലും സഹിക്കാൻ കഴിയാത്ത വേദനയാണ് ഇതിൻറെ ലക്ഷണമായി വരുന്നത്. പലപ്പോഴും ഇതിനുവേണ്ടി മരുന്ന് കഴിക്കാറുണ്ട് എങ്കിലും വലിയ ഗുണമൊന്നും ലഭിക്കാറില്ല.
എന്നാൽ ഇതിന് വേണ്ടി ഒരു നാട്ടു മരുന്നാണ് പറയാൻ പോകുന്നത്. ഇതിനായി ആവശ്യമുള്ളത് എരിക്കിന്റെ ഇലയാണ്. അതിനോടൊപ്പം ഉപ്പും. പല സ്ഥലങ്ങളിലും എരിക്കിന്റെ ഇല ലഭിക്കുന്നതാണ്. ഒരു മൂന്ന് എരിക്കിൻ ഇല ഇട്ടത് ചെറിയ കഷണങ്ങളാക്കി മിക്സിയിലിട്ട് അടിക്കുകയാണ് വേണ്ടത്. ഇതിലേക്ക് കുറച്ച് ഉപ്പ് ചേർക്കാൻ മറക്കുകയും ചെയ്യരുത്. അതിനോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഏരിക്കിന്റെ ഇലയും ഉപ്പും ചേർത്ത് മിക്സിയിൽ അടിക്കുമ്പോൾ ഒട്ടും വെള്ളം ചേർക്കാൻ പാടില്ല എന്ന് തന്നെയാണ്.
കാരണം വെള്ളം ചേർക്കുകയാണെങ്കിൽ ഈ മരുന്നിന് നമ്മൾ പ്രതീക്ഷിച്ച ഗുണം ലഭിക്കുകയില്ല എന്ന് മാത്രമല്ല വെള്ളത്തിനൊപ്പം മരുന്നും ഒലിച്ചു പോവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് വെള്ളം ചേർക്കാതെ വേണം ഇത് എടുക്കാൻ. അതിനുശേഷം ഇത് നല്ല കട്ടിയിൽ കിട്ടും. അത് മുട്ടുവേദനയുള്ള മുട്ടിൽ പൊത്തി കൊടുക്കുകയാണ് വേണ്ടത്. അതിനുശേഷം ഒരു അരമണിക്കൂർ ഇത് ഇങ്ങനെ തന്നെ വയ്ക്കുക.
ആഴ്ചയിൽ ഒരു മൂന്നു ദിവസമെങ്കിലും ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഈ മുട്ടുവേദന മാറുന്നതായി കണ്ടുവരുന്നുണ്ട്. വേദനയ്ക്ക് ഒരു ശമനം കിട്ടുന്നത് മാത്രമല്ല പലർക്കും ജോയിൻ പെയിൻ വരെ മാറുന്നതായാണ് കാണാൻ സാധിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം.
