കോഴിക്കോട് പ്ലാവിൽ നിന്നും പേരക്ക…..?

അസ്വാഭാവികമായ കാര്യങ്ങൾ കാണുമ്പോൾ പ്രത്യേക താല്പര്യം ഉണ്ടാക്കുന്നവരാണ് ഏതൊരാളും. അങ്ങനെയുള്ളത് ഒരു മനുഷ്യൻറെ സഹജമായ കഴിവ് ആണ്. ഈ കഴിവ് പലരും പലപ്പോഴും മുതൽ എടുക്കാറുണ്ട്. അടുത്തകാലത്ത് ചില പ്രമുഖ മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തിരുന്നു ഒരു വാർത്തയായിരുന്നു കോഴിക്കോട് പ്ലാവിൽ പേരയ്ക്ക ഉണ്ടായി എന്ന് പറഞ്ഞ ഒരു വാർത്ത. വലിയ വാർത്തയായിരുന്നു സോഷ്യൽ മാധ്യമങ്ങളിലും ഇത്. ഗ്രാഫ്റ്റിങ്ങിലൂടെയോ ഒന്നുമല്ല ഇത് സംഭവിച്ചത് എന്നും പ്രകൃതിതന്നെ ഒരുക്കിയതാണ് ഇത് എന്നും പറഞ്ഞുകൊണ്ടായിരുന്നു വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.

എന്നാലിപ്പോൾ ആ വാർത്തയുടെ പിന്നിലെ സത്യത്തിനെ കുറിച്ച് പറയുകയാണ് ഒരു ഓൺലൈൻ യൂട്യൂബ് ചാനൽ.വളരെ എളുപ്പത്തിൽ ആർക്കും ചെയ്യാൻ പറ്റുന്ന ഒന്നാണ് ഇത് എന്നാണ് യൂട്യൂബ് ചാനൽ പറയുന്നത്. ഒരു പേരയ്ക്ക അല്പം മുറിച്ചു അതിനുശേഷം ഒരു പശ ഒട്ടിച്ച് അതിൻറെ ശിഖരങ്ങൾ വെച്ചുപിടിപ്പിച്ച ശാഖങ്ങളിലേക്ക് ഇത് വച്ച് കൊടുക്കുകയാണെങ്കിൽ ആർക്കും അനായാസം ചെയ്യാവുന്നതാണ് ഇത് എന്നും, കൂടുതൽ ഒറിജിനാലിറ്റിക്ക് വേണ്ടി വേണമെങ്കിൽ കുറച്ച് ഇലകളോ മറ്റോ അതിൻറെ പുറത്തേക്ക് ഇടാവുന്നതാണ് എന്നാണ് യൂട്യൂബ് ചാനൽ പറയുന്നത്. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് ക്രിയേറ്റ് ചെയ്തു ചാനലിൽ കാണിക്കുന്നുണ്ട്. കുറച്ച് ഒന്ന് ചിന്തിക്കുകയാണെങ്കിൽ ഇത് മനസ്സിലാകും എന്നാണ് യൂട്യൂബ് ചാനലിൽ പറയുന്നത്.

പ്ലാവും പേരയും തമ്മിൽ ജനിതകമായി ഒരുപാട് വ്യത്യാസം ഉള്ള മരങ്ങളാണ് എല്ലാവർക്കും അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ പ്ലാവിൽ പേരയ്ക്ക ഉണ്ടായി എന്ന് കേൾക്കുമ്പോൾ തന്നെ അതിൽ ഒരു അസ്വാഭാവികതയുണ്ടെന്ന് ആർക്കും അറിയാം. ഒന്നു ചിന്തിച്ചുനോക്കവുന്നതേയുള്ളൂ. അല്ലെങ്കിൽ മുറിച്ചു നോക്കിയാൽ തന്നെ അതിൻറെ സത്യാവസ്ഥ മനസ്സിലാകുമായിരുന്നു എന്നും, ഇത്രയ്ക്ക് വാർത്ത ദാരിദ്ര്യമുള്ള നാടായി മാറിയോ കേരളം എന്നുമൊക്കെയാണ് യൂട്യൂബ് ചാനൽ വഴി ആളുകൾ ചോദിക്കുന്നത്. സാധാരണയുള്ള ഏതോ കൊച്ചുകുട്ടികൾ കുസൃതി കാണിച്ച് ആയിരിക്കാം ഇത് എന്നും ഇത് ഇത്ര വലിയ വാർത്തയാക്കി മാറ്റേണ്ട യാതൊരു വിഷയവും ഉണ്ടായിരുന്നില്ല എന്നും ഒക്കെ ചാനലിൽ അവതാരകൻ പറയുന്നുണ്ട്. ചെറുതായി ഒന്നു ചിന്തിച്ചു നോക്കിയാൽ ആർക്കും മനസ്സിലാകുന്ന കാര്യം തന്നെയാണ്.

ഒരിക്കലും ഗ്രാഫ്റ്റിങ്ങിലൂടെ പോലും പ്ലാവിൽ ചക്ക അല്ലാതെ ഒരു പേരക്കെ ഉണ്ടാവില്ല എന്ന് ഏതൊരാൾക്കും ചിന്തിച്ചാൽ മനസ്സിലാകുന്ന കാര്യമാണ്.പിന്നീട് ഇത് വലിയ വാർത്തയാക്കണ്ട വിഷയം എന്തായിരുന്നു എന്നാണ് ചോദിക്കുന്നത്.അതല്ല അങ്ങനെ സംഭവിക്കും എങ്കിൽ ഒരു വീട്ടിൽ ഒരു വൃക്ഷ മതിയല്ലോ എന്നും യൂട്യൂബ് ചാനൽ പറയുന്നു. എല്ലാ ഫലങ്ങളും ഈ ഒരു വൃക്ഷത്തിൽ തന്നെ കൃഷി ചെയ്യാനും സാധിക്കുമല്ലോ. അങ്ങനെയാണെങ്കിൽ സ്ഥലപരിമിതി ഉള്ളവർക്ക് അത് വലിയൊരു മുതൽക്കൂട്ടാകും എന്നാണ് അവതാരകൻ പറയുന്നത്. ഇതിൻറെ റീ ക്രീയേറ്റ് വീഡിയോ കാണാം.

Leave a Reply