2 അടി വീതിയുള്ള ചിറകുകളും,കുരങ്ങിന്റെ മുഖവും

ഭൂമിയിൽ ജീവിക്കപ്പെട്ടിരുന്നു എന്ന് പറയുന്ന അനേക കോടി ജീവജാലങ്ങളെ പറ്റി ഇന്നും മനുഷ്യന് കാര്യമായ അറിവില്ല.ഫോസിൽ അടക്കം ഉള്ള തെളിവുകൾ ഒന്നും തന്നെ ലഭ്യമല്ലാത്തതിനാൽ സ്ഥിരീകരിക്കാൻ കഴിയാതെ പോയവയാണ് അതിലേറെയും.ആ വിഭാഗത്തിൽപ്പെടുന്ന ഒരു ജീവി ആണ് അത്തൂൾ അഥവാ അഹൂൾ എന്നറിയപ്പെടുന്ന വിചിത്ര ജീവി.വവ്വാൽ വിഭാഗത്തിൽപ്പെടുന്നതാണ് എന്ന് അഭിപ്രായം ഉണ്ട് എങ്കിൽ തന്നെയും കുരങ്ങിന്റെ മുഖമുള്ള വിചിത്ര ജീവി ആണ് അത്തൂൾ.ജാവയിലെ ഉൾക്കാടുകളിൽ ഇന്നും അത്തൂൾ എന്ന വിചിത്ര ജീവി വസിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.

രൂപത്തിൽ വവ്വാലിനോട് സാമ്യവും അതിനൊപ്പം ഭീമാകാര വലിപ്പവും ഈ ജീവിക്കുണ്ട്.12 അടി വീതിയുള്ള ചിറകുകളും,കുരങ്ങിന്റെ മുഖവും,ഉരുണ്ട വലിയ കണ്ണുകൾ,ചുവന്ന തൊലിയുള്ള തുകൽ ചിറകുകൾ,വലിപ്പമുള്ള നഖങ്ങൾ ഉള്ള കൈത്തണ്ട,ചാര നിറത്തിൽ കട്ടി ഉള്ള ശരീര രോമങ്ങൾ തുടങ്ങി വിചിത്ര രൂപം ഉള്ള ഈ ജീവി രൂപം പോലെ തന്നെ അക്രമകാരിയും ആണ്,മരക്കൊമ്പുകളിൽ പതുങ്ങി ഇരുന്നും,ആകാശത്ത് വട്ടമിട്ടു പറന്നും ഇരകളെ റാഞ്ചാൻ അത്തൂളിനു കഴിയും.അതിനാൽ തന്നെ പൂർണ വളർച്ച ഉള്ള ഒരു മനുഷ്യനെ പോലും ഭക്ഷണമാക്കാൻ ഇവക്ക് പ്രയാസം ഉണ്ടാകില്ല,

ശാസ്ത്രലോകത്തെ ചിരലെങ്കിലും കരുതുന്നത് ഇൻഡോനേഷ്യയിലെ ജാവ ഉൾവനങ്ങളിൽ ഇവ ജീവിക്കുന്നു എന്നാണു,പക്ഷെ ജീവിച്ചിരുക്കുന്നതോ,മരണപ്പെട്ടതോ ആയിട്ടുള്ള യാതൊരു തെളിവും ഇന്ന് വരേയും ശാസ്ത്രം കണ്ടെത്തിയിട്ടുമില്ല.ഡോ: ഏർണെസ്റ് ബാറ്റിൽസ് ആണ് 1925 ഇൽ ഈ ജീവിയെ കുറിച്ച് പുറം ലോകത്തെ അറിയിക്കുന്നത്.തികച്ചും വ്യത്യസ്തമായ ഈ ജീവിയുടെ കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ബോക്സ്റ്റിലൂടെ അറിയിക്കാവുന്നതാണ്.

Leave a Reply