എം വി ഡി വക 85000 രൂപ പിഴ?

ഈ അടുത്തായി മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ടു നിരവധി പരാതികളും ആക്ഷേപങ്ങളും ആണ് ഉയർന്നു വരുന്നത്.ഇത്തരത്തിൽ സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ പ്രകാരം ഒരു വാഹനത്തിനു അലോയ് വീൽ ഇട്ടത് മൂലം ഒരു വാഹനത്തിന് 85,000 രൂപയോളം പിഴ ആയി ലഭിച്ചു എന്നും,പിന്നീട് ഇത് 50,000 രൂപ ആക്കി കുറച്ചു കൊടുത്തു എന്ന രീതിയിൽ ആയിരുന്നു പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത്.ഇത് കൂടാതെ വീലുകൾ പൂർണമായി മാറ്റിയ ശേഷം വാഹനം ആർ ടി ഓ യിൽ ഹാജരാക്കാനുള്ള നിർദേശവും ഗുരുവായൂർ ആർ ടി ഒ നൽകി എന്നതുടക്കം ആ വീഡിയോയിൽ പറയുന്നു.

ഈ വീഡിയോയുടെ വാസ്തവം വ്യക്തമാക്കുകയാണ് കേരള സംസ്ഥാന മോട്ടർ വാഹന വകുപ്പ് അവരുടെ യുട്യൂബ് ചാനൽ വീഡിയോയിലൂടെ.ഇതിന്റെ വാസ്തവം എല്ലാവരെയും അമ്പരപ്പിക്കുന്ന മറ്റൊരു സത്യം ആണ്.ഇത്തരത്തിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണുന്ന വാഹനത്തിന്റെ യഥാർത്ഥ ഉടമ പോലും അറിയാതെ ആണ് തൻറെ വാഹനം സംബന്ധിച്ച വ്യാജ വാർത്ത നാടൊട്ടുക്കും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചത്.ഉടമ പറയുന്നത് തന്റെ വാഹനത്തിന് സൈലൻസറിൽ മാറ്റം വരുത്തിയതിന് ചെറിയൊരു തുക ഫൈൻ ആയി ലഭിച്ചിരുന്നു എങ്കിലും,ഇത്ര വലിയ തുക പിഴ ആയി ലഭിച്ചിരുന്നില്ല.

തുടർന്ന് വാഹനത്തിന് ഫൈൻ ലഭിച്ച വിവരം ഫോട്ടോ അടക്കം തന്റെ ഒരു പേഴ്സണൽ വാട്ട്സ്ആപ്പ് ഗ്രുപ്പിൽ സദുദ്ദേശ്യത്തോടെ ഇടുകയും ചെയ്യുകയുണ്ടായി. എന്നാൽ ഈ ഫോട്ടോ ആണ് പിന്നീട് മേൽപ്പറഞ്ഞ രീതിയിൽ വ്യാജം ആയി പ്രചരിപ്പിക്കുകയുണ്ടായത്.കേരള സംസ്ഥാന മോട്ടർ വാഹന വകുപ്പിനു എതിരെ ഉള്ള ഈ വ്യാജ പ്രചാരണത്തിന്റെ വാസ്തവം എന്താണ് എന്ന് മനസിലാക്കാനായി താതാഴെ നൽകിയിരിക്കുന്ന കേരളം മോട്ടോർ വാഹന വകുപ്പിന്റെ യുട്യൂബ് ചാനലിലെ വീഡിയോ കാണാം.ഈ വ്യാജ വാർത്ത ഇനിയും പ്രചരിപ്പിക്കപ്പെടാതിരിക്കാൻ നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് ഈ വിവരം ഷെയർ ചെയ്തു എത്തിക്കാം.

Leave a Reply